Last Updated 46 weeks 2 days ago
Ads by Google
29
Saturday
April 2017

സഹോദരന്റെ മരണത്തില്‍ ദു:ഖിച്ച്‌ ടൂറിന്‌ പോയ ആദ്യ അനിയന്‍; രാമകൃഷ്‌ണനെതിരെ വീണ്ടും തരികിട സാബു

mangalam malayalam online newspaper

കൊച്ചി : സഹോദരന്റെ മരണത്തില്‍ ദു:ഖിച്ച്‌ ടൂറിന്‌ പോയ ലോകത്തിലെ ആദ്യ അനിയനാണ്‌ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്‌ണനെന്ന്‌ വീണ്ടും തരികിട സാബു. മണിയുടെ മരണശേഷം രാമകൃഷ്‌ണന്‍ സ്വന്തം ഫേസ്‌ബുക്കില്‍ ഇട്ട വിനോദ യാത്രയുടെ ഫോട്ടോകളും കമന്റും ആസ്‌പദമാക്കിയാണ്‌ തരികിട സാബു രംഗത്തെത്തിയിരിക്കുന്നത്‌.

ഒരു ചിത്രത്തോടൊപ്പം ‘ഇവിടെ ഭയങ്കര കാറ്റാണ്‌ എപ്പോഴും. മുണ്ട്‌ ഉടുത്തത്‌ അബദ്ധമായിപ്പോയി, ജീന്‍സ്‌ ഇട്ടാ മതിയായിരുന്നു’ എന്ന കുറിപ്പും രാമകൃഷ്‌ണന്‍ എഴുതിച്ചേര്‍ത്തിരുന്നു. ഇതിനാണ്‌ സാബു കളിയാക്കി പോസ്‌റ്റിട്ടത്‌. സഹോദരന്റെ മരണത്തില്‍ സങ്കടം കാരണം ടൂറിന്‌ പോയ ലോകത്തെ ആദ്യത്തെ അനിയന്‍ എന്ന കുറിപ്പോടെയാണ്‌ സാബുമോന്‍ ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌തിരിയ്‌ക്കുന്നത്‌.

മരത്തില്‍ ചാടിത്തൂങ്ങുന്നതും പാറമുകളിലിരിക്കുന്നതും കാറ്റ്‌ കൊള്ളുന്നതുമായ രാമകൃഷ്‌ണന്റെ ഫേസ്‌ബുക്ക്‌ പേജിലെ പടങ്ങള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത്‌ പോസ്‌റ്റ് ചെയ്യുകയാണ്‌ സാബു ചെയ്‌തിരിക്കുന്നത്‌.

നേരത്തെ രാമകൃഷ്‌ണനേയും മണിയുടേയും ഭാര്യയേയും കളിയാക്കി സാബു പോസ്‌റ്റിട്ടിരുന്നു. ഇത്‌ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്‌തു. ഇതിന്‌ പിന്നാലെയാണ്‌ സാബുവിനേയും ജാഫര്‍ ഇടുക്കിയേയും ചോദ്യം ചെയ്യണമെന്ന്‌ രാമകൃഷ്‌ണന്‍ ആവശ്യപ്പെട്ട തരത്തില്‍ വാര്‍ത്ത എത്തിയത്‌. ഇതോടെ സൈബര്‍ ലോകത്ത്‌ ഏറ്റുമുട്ടല്‍ പുതിയ തലത്തിലെത്തുകയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top