Last Updated 41 weeks 3 days ago
Ads by Google
27
Monday
March 2017

ആസിഡ്‌ മുഖത്തെറിഞ്ഞു കണ്ണു കളഞ്ഞു; അന്ധവീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്‌തു

mangalam malayalam online newspaper

സാമ്പത്തിക സഹായം നല്‍കാമെന്ന്‌ പ്രലോഭിപ്പിച്ച്‌ അന്ധവീട്ടമ്മയെ യുവാവും കൂട്ടുകാരും ചേര്‍ന്ന്‌ കൂട്ടബലാത്സംഗം ചെയ്‌തു. പാകിസ്‌താനില്‍ നടന്ന സംഭവത്തില്‍ നാലു മക്കളുടെ മാതാവും 15 വര്‍ഷം മുമ്പ്‌ ആസിഡ്‌ ആക്രമണത്തില്‍ കണ്ണുപോയ സ്‌ത്രീയ്‌ക്കായിരുന്നു ഈ ദുര്യോഗം. സംഭവത്തില്‍ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു.

പഞ്ചാബ്‌ പ്രവിശ്യയിലെ ലയ്യയിലായിരുന്നു സംഭവം. മുഹമ്മദ്‌ യൂനുസ്‌ എന്നയാളും അയാളുടെ രണ്ടു കൂട്ടുകാരും ചേര്‍ന്ന്‌ ഇവരെയും 12 കാരിയായ മകളെയും കെട്ടിയിട്ട ശേഷമായിരുന്നു ബലാത്സംഗം ചെയ്‌തത്‌്. 2002 ല്‍ 2002 ല്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ബന്ധുകൂടിയായ ഇയാള്‍ ആസിഡ്‌ ഒഴിച്ച്‌ ഇവരുടെ കാഴ്‌ച നഷ്‌ടപ്പെടുത്തുകയും പിന്നീട്‌ ഇവര്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കുകയും ചെയ്‌തു വന്നിരുന്നു. കൂലിപ്പണിക്കാരനായ ഭര്‍ത്താവും നാലു മക്കളുമുണ്ട്‌ ഇരയ്‌ക്ക്.

ഇവരുടെ തൊട്ടടുത്ത്‌ തന്നെ താമസിക്കുന്നയാളാണ്‌ യൂനിസ്‌. സ്‌ത്രീയെയും ഭര്‍ത്താവിനെയും വര്‍ഷങ്ങളായി സാമ്പത്തികമായി സഹായിച്ചിരുന്നതിനാല്‍ സംഭവ ദിവസം പണം നല്‍കാമെന്ന ഇയാള്‍ പറഞ്ഞത്‌ യുവതി സ്വീകരിക്കുകയായിരുന്നു. ഇര മകളെ ലയ്യയിലെ ടെഹ്‌സില്‍ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ് ഹോസ്‌പിറ്റിലില്‍ ചികിത്സയ്‌ക്കായി കൊണ്ടുപോയി മടങ്ങി വന്ന ശേഷമായിരുന്നു സംഭവം. ആശുപത്രിയില്‍ നിന്നും വന്ന ശേഷം തന്റെ വീട്ടില്‍ എത്തിയാല്‍ 3,000 രൂപ നല്‍കാമെന്ന്‌ യുനിസ്‌ പറഞ്ഞത്‌ അനുസരിച്ചാണ്‌ യുവതിയും മകളും വീട്ടില്‍ എത്തിയത്‌.

എന്നാല്‍ വീട്ടിലെത്തിയ ഇരുവരെയും യൂനിസ്‌ പിടിച്ചു കെട്ടുകയും മാതാവിനെ തൊട്ടടുത്ത മുറിയിലേക്ക്‌ വലിച്ചിഴച്ച്‌ കൊണ്ടുപോകുകയും ചെയ്‌തു. ഇവിടെ വെച്ച്‌ യൂനിസും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന്‌ ഇരയെ ബലാത്സംഗം ചെയ്‌തു. സംഭവത്തില്‍ കേസെടുത്ത പോലീസ്‌ അന്വേഷണം ആരംഭിക്കുകയും മൂന്നില്‍ രണ്ടുപേരെ അറസ്‌റ്റ് ചെയ്യുകയുമുണ്ടായി. ഒരാള്‍ക്ക്‌ വേണ്ടി തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top