Last Updated 1 year 1 week ago
Ads by Google
22
Thursday
June 2017

കാലിത്തീറ്റ കുംഭകോണത്തിന്റെ സുപ്രധാന ഫയലുകള്‍ കാണാതായി

mangalam malayalam online newspaper

പട്‌ന: കാലിത്തീറ്റ കുംഭകോണത്തിന്റെ സുപ്രധാന ഫയലുകള്‍ കാണാതായി. ലാലുപ്രസാദ് യാദവ് പ്രതിയായ കേസായിരുന്നു കാലിത്തീറ്റ അഴിമതി. ലാലുപ്രസാദ് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന 1990 മുതല്‍ 1997 വരെയുള്ള കായളവിലാണ് അഴിമതി നടന്നത്. ബീഹാര്‍ അനിമല്‍ ആന്റ് ഫിഷറീസ് റിസോഴ്‌സസ് വകുപ്പില്‍ നിന്നുമാണ് അഞ്ഞൂറോളം ഫയലുകള്‍ കാണാതായിരിക്കുന്നത്. ഫയലുകള്‍ കാണാതായ സംഭവത്തില്‍ വിമര്‍ശനങ്ങളുമായി ബി.ജെ.പി. രംഗത്തെത്തി.

സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയണ് ബി.ജെ.പി. കുറ്റപ്പെടുത്തുന്നത്. ആര്‍.ജെ.ഡി. അധ്യക്ഷനും സഖ്യകക്ഷി നേതാവുമായ ലാലുപ്രസാദ് യാദവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്ന് ബി.ജെ.പി. നേതാവ് നിതിന്‍ നവീന്‍ ചേദിച്ചു. ബീഹാറിന്റെ ഭാവിയെ ബാധിക്കുന്നതാണ് നിതീഷ് കുമാറിന്റെ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഫയലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പട്‌ന സെക്രട്ടറിയേറ്റ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അനിമല്‍ ആന്റ് ഫിഷറീസ് റിസോഴ്‌സസ് വകുപ്പില്‍ നിന്നും നഷ്ടമായ ഫയലുകളില്‍ അധികവും ലാലുപ്രസാദുമായി ബന്ധപ്പെട്ടതാണ്. മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ ലാലുപ്രസാദ് ആനിമല്‍ ഹസ്ബന്‍ട്രി വകുപ്പില്‍ നിന്ന് ആയിരം കോടി രൂപ അനധികൃതമായി പിന്‍വലിച്ചു എന്നതാണ് കേസ്. കേസില്‍ സി.ബി.ഐ. കോടതി അഞ്ച് വര്‍ഷം ലാലുവിനെ ശിക്ഷക്ക് വിധിച്ചിരുന്നു എന്നാല്‍ സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top