Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

വിവാഹ ശേഷം പുരുഷന്മാര്‍ക്ക്‌ സംഭവിക്കുന്നതെന്ത്‌?

mangalam malayalam online newspaper

'ഒരു ഉത്തരവാദിത്തവും ഇല്ല. ഇങ്ങനെ കൂട്ടുകാരുടെ കൂടെ കറങ്ങി നടക്കണമെന്ന ചിന്തമാത്രമേയുളളൂ . എന്തു ധൈര്യത്തിലാ ഇവനെയൊക്കെ ഒരു പെണ്ണു കെട്ടിക്കുന്നെ'. ജീവിതത്തില്‍ ഒരിക്കലെങ്കിലും മാതാപിതാക്കളില്‍ നിന്ന്‌ ഇങ്ങനെ കേള്‍ക്കാത്ത ആണ്‍കുട്ടികള്‍ ഉണ്ടാവില്ല. 'തല്ലിപ്പൊളി'കളും നാട്ടിലേ ചട്ടമ്പികളും അരിയുടേയും പച്ചക്കറിയുടേയും വിലയോ അളവോ വ്യക്‌തമായി അറിയാത്തവരും വിവാഹ ശേഷം നല്ല കുടുംബസ്‌ഥനായി സമാധാന ജീവിതം നയിക്കുന്നത്‌ കാണുമ്പോള്‍ അറിയാതെ ചോദിച്ചുപോകും. ഇവനിത്‌ എങ്ങനെ സാധിക്കുന്നു...?

എന്തൊക്കയാണ്‌ പുരുഷന്‍മാര്‍ക്ക്‌ വിവാഹശേഷം ഉണ്ടാകുന്ന മാറ്റങ്ങള്‍...

കൗമാരത്തിലും യൗവനത്തിന്റെ ആദ്യകാലങ്ങളിലും വിവാഹമെന്ന ഉടമ്പടിയോടുളള ബഹുമാനം വളരെ കുറവായിരിക്കും. അപ്പോള്‍ ചിന്തിക്കുന്നത്‌ 'ഓ ഈ വിവഹത്തിലൊന്നും ഒരു കഥയുമില്ല. എന്താ ഇതുണ്ടെങ്കില്‍ മാത്രമേ ജീവിക്കാന്‍ കഴിയുകയുളേളാ? എന്നു വെച്ചാല്‍ വിവാഹം കഴിച്ച്‌ എത്രപേരാ നന്നായി ജിവിക്കുന്നത്‌?' ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ സമൂഹത്തോടും ചുറ്റുമുളളവരൊടും നിരന്തരം ചോദിക്കും. എന്നാല്‍ ഇവര്‍ വിവാഹം കഴിക്കുന്നതോടെ കാര്യങ്ങളൊക്കെ പതിയെ മാറിവരും ഇവര്‍ക്കൊരു പെണ്‍കുഞ്ഞു കൂടി ജനിച്ചാല്‍ ചിന്താഗതികളും സിദ്ധാന്തങ്ങളും എല്ലാം തകിടമറിയുകയായി. തരികിട ചെക്കന്മാര്‍ക്ക്‌ വിവഹശേഷമുണ്ടാകുന്ന മാറ്റങ്ങള്‍ കാണുക.

നിങ്ങളുടെ ഉത്തരവാദിത്തം അത്ഭുതകരമാം വിധം വര്‍ധിക്കുന്നു. വിവാഹശേഷം സ്‌ത്രീകളേക്കാള്‍ കൂടുല്‍ മാറ്റമുണ്ടാകുന്നത്‌ പുരുഷന്മാര്‍ക്കാണ്‌ എന്നതില്‍ സംശയമില്ല. ആ മാറ്റങ്ങളില്‍ എറ്റവും പ്രധാനപ്പെട്ടത്‌ ഉത്തരവാദിത്തം വര്‍ധിക്കുന്നു എന്നതാണ്‌. വിവാഹശേഷം എന്നെ ആശ്രയിച്ചു കഴിയുന്ന ഒരു പെണ്ണുണ്ട്‌ എന്ന ചിന്ത പൂരുഷന്റെ ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. രാത്രിയില്‍ വളരെ വൈകി മാത്രം വീട്ടില്‍ വന്നിരുന്നവര്‍ നേരത്തേ വീട്ടില്‍ കയറുന്നു. വിവാഹത്തിനു മുമ്പ്‌ അരിയുടെയോ പച്ചക്കറിയുടെയോ വില അറിയാത്തവര്‍ ഉപ്പു തൊട്ട്‌ കര്‍പ്പൂരം വരെയുള്ള എല്ലാ വസ്‌തുക്കളേയും കുറിച്ച്‌ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നു. പുതിയ ഉത്തരവാദിത്തത്തില്‍ നിന്നുണ്ടാകുന്ന ഈ മാറ്റം പിന്നീട്‌ ഇവരെ മാതൃകാ ഭര്‍ത്താവും മികച്ച പിതാവുമാക്കിത്തീര്‍ക്കുന്നു.

കൂട്ടുകാരോടൊപ്പമുളള യാത്രകളും അവരോടൊപ്പമുളള പാര്‍ട്ടികളുടെ എണ്ണവും കുറയുന്നു. അതുകൂടാതെ ഭാര്യയോടും കുടുംബത്തോടുമൊപ്പം ചെലവഴിക്കുന്ന സമയം കുടുന്നു. മുമ്പ്‌ ഒഴിവ്‌ സമയം കിട്ടിയാല്‍ സുഹൃത്തുക്കളെ തേടി പോകുകയും രാത്രി ഏറെ വൈകി അവരോടെപ്പം ചെലവഴിച്ച്‌ 'ബാച്ചലര്‍ പാര്‍ട്ടി'കളില്‍ സന്തോഷം കണ്ടെത്തുകയും ചെയ്‌തിരുന്നവര്‍ വിവാഹ ശേഷം ലഭിക്കുന്ന സമയം കുടുംബത്തോടൊപ്പം ചെലവഴിക്കുന്നു. ഇതിനര്‍ഥം അവര്‍ സൗഹൃദങ്ങള്‍ ഉപേക്ഷിക്കുന്നു എന്നല്ല കേട്ടോ... സുഹൃത്തുക്കള്‍ക്ക്‌ നല്‍കിരിരുന്ന സമയംകൂടി കുടുംബത്തിനു നല്‍കാന്‍ തയാറാകുന്നു എന്നുള്ളതാണ്‌ വാസ്‌തവം.

വിവാഹത്തിന്‌ മുമ്പ്‌ ജീവിതത്തെ മുന്‍പോട്ട്‌ നയിച്ചിരുന്നത്‌ നിരവധി കാര്യങ്ങളും കാരണങ്ങളുമായിരുന്നു. എന്നാല്‍ വിവാഹ ശേഷം കുടുംബമെന്ന വികാരത്തിലേക്ക്‌ ജിവീതം മാറുന്നു.

ഒന്നുകൂടി ചിന്തിച്ചിട്ടു മതി പണം ചെലവഴിക്കല്‍. ''കൈയില്‍ രൂപകിട്ടിയാല്‍ എവിടെ പോകുന്നതാണെന്ന്‌ അറിയില്ല ,കിട്ടുന്നതും തീരുന്നതും ഒരുമിച്ചാണ്‌. പിന്നെ ഒരുമാസം മുഴുവന്‍ ദാ.. ഇങ്ങനെ പിച്ചചട്ടിയെടുത്ത്‌ നടക്കും കിട്ടാവുന്നിടത്ത്‌ നിന്നോക്കെ വാങ്ങും.'' വിവാഹം കഴിയുന്നതോടെ ഇതൊക്കെ പഴയ കഥയാകും. കയ്യില്‍ നിന്ന്‌ ഒരു രൂപ ചെലവഴിക്കുന്നതിനു മുമ്പ്‌ കൂറഞ്ഞത്‌ മൂന്ന്‌ തവണയെങ്കിലും ചിന്തിക്കും. ഇത്രയും കാലം ഉണ്ടായിരുന്നതില്‍ നിന്ന്‌ വ്യത്യസ്‌ഥമായി ഒരു കടുംബ ബജറ്റ്‌ തയറാക്കി വരവ്‌ ചെലവുകളെ വരുതിയിലാക്കാന്‍ ശ്രമിക്കും.

വിവാഹം പുരുഷന്മാരില്‍ വരുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട മാനസീകമായ മാറ്റങ്ങള്‍ ഇതൊക്കെയാണ്‌. ഇതിന്റെ ചുവടുപിടിച്ചാണ്‌ പിന്നിടുളള മാറ്റങ്ങളൊക്കെ സംഭവിക്കുന്നത്‌. അതുകൊണ്ടാണ്‌ പുരുഷന്‍മാരെ നന്നാക്കുന്നതിനുളള അവസാന പടിയായി പല മാതാപിതാക്കളും വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌. മാനസീകമായി ഇത്രയും വലിയമാറ്റങ്ങള്‍ സംഭവിക്കുന്നതിനുളള പ്രധാന കാരണം 'തന്നെ മാത്രം വിശ്വസിച്ചു കഴിയുന്ന ഒരു പെണ്ണുണ്ട്‌' എന്ന ചിന്തയിലൂടെ 'ഈ ലോകത്ത്‌ ഞാനും വളരെ പ്രധാനപ്പെട്ട ഒരാളാണ്‌' എന്ന തോന്നലുണ്ടാകുന്നു എന്നതാണ്‌. ഇത്‌ മാറ്റത്തിനുളള വഴിതെളിക്കുന്നു.

''ഈ ചെറുക്കന്‍ ഇങ്ങനെ ഉത്തരവാദിത്തമില്ലാതെ നടന്നാല്‍ എങ്ങനെ ശരിയാകും എന്നു ചിന്തിച്ച്‌ വിഷമിക്കുന്ന മാതാപിതാക്കള്‍ ഇനി അതോര്‍ത്ത്‌ സമയം കളയേണ്ട. അവര്‍ക്ക്‌ ഇപ്പോഴല്ലേ ഇങ്ങനെ നടക്കാന്‍ കഴിയൂ. ഒരു കല്യണമൊക്ക കഴിയട്ടേ അപ്പോള്‍ കാണാം ഈ സ്വഭാവമൊക്കെ മാറുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top