Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പതിനാല്‌ ദിവസം കൊണ്ട്‌ നിങ്ങള്‍ക്ക്‌ സുന്ദരനും സുന്ദരിയുമാകാം

mangalam malayalam online newspaper

എത്ര മോഹിപ്പിക്കുന്ന വാക്കുകള്‍. ചിലര്‍ ചിന്തിക്കുന്നുണ്ടാകും പിന്നെ പതിനാല്‌ ദിവസം നടക്കുന്ന കാര്യം വല്ലതും പറയു എന്ന്‌. എന്നാല്‍ പറഞ്ഞത്‌ സത്യമാണ്‌. പതിനാല്‌ ദിവസം ശ്രമിച്ചാല്‍ മതി നിങ്ങളുടെ സൗന്ദര്യം വര്‍ധിക്കും. കെമിക്കലുകള്‍ ഒന്നും ഉപയോഗിക്കുകയും വേണ്ട. പിന്നെ ഇതെങ്ങനേ എന്നല്ലേ. പറയാം.

കഴിക്കുന്ന ഭക്ഷണമാണ്‌ സൗന്ദര്യത്തിന്റേയും ആരോഗ്യത്തിന്റേയും അടിസ്‌ഥാനം. കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ സൗന്ദര്യവും ആരോഗ്യവും നിങ്ങളെ തേടിയെത്തും.

സൗന്ദര്യത്തില്‍ ചര്‍മ്മം, മുടി എന്നിവയുടെ നിറവും സ്വഭാവും വളരെ പ്രധാനപ്പെട്ടതാണ്‌. അല്‍പ്പം ഈര്‍പ്പമുള്ള അതികം വെളുത്തതും അതികം കറുത്തതുമല്ലാത്ത ചര്‍മ്മം എപ്പോഴും നിങ്ങളുടെ ഭംഗി വര്‍ധിപ്പിക്കും. ഒപ്പം ആരോഗ്യമുള്ള മുടിയും കൂടിയായല്‍ നിങ്ങളുടെ സൗന്ദര്യം അത്ഭുതകരമാം വിധം വര്‍ധിക്കും.

ഈ പഴങ്ങള്‍ 14 ദിവസം തുടര്‍ച്ചയായി കഴിക്കു നിങ്ങളുടെ സൗന്ദര്യം വര്‍ധിക്കും.

1, ദിവസവും ഒരാപ്പിള്‍ കഴിക്കുക. ഇത്‌ ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഒപ്പം ചര്‍മ്മത്തിന്റെ നിറം വര്‍ധിക്കും മുടി കൊഴിച്ചിലും ഇല്ലാതാകും.

2, രണ്ട്‌ ദിവസം കൂടുമ്പോള്‍ പൈനാപ്പിള്‍ കഴിക്കുക. ഇത്‌ നിങ്ങളുടെ ചര്‍മ്മം മൃദുലമാക്കും മുടിയുടെ ഭംഗിവര്‍ധിപ്പിക്കും. ഒപ്പം നിറവും വര്‍ധിപ്പിക്കും.

3, ദിവസവും ഒരു കദളിപ്പഴം കഴിക്കുക. ഇത്‌ സൗന്ദര്യം വര്‍ധിക്കാന്‍ വളരെയതികം സഹായിക്കും.

4, ദിവസവും 5 ബദാം പരിപ്പ്‌ കഴിക്കുക. ഇത്‌ മെലിഞ്ഞവര്‍ക്ക്‌ ശരീര പുഷ്‌ട്ടിക്കും മുഖ സൗന്ദര്യത്തിനും മികച്ച ഗുണം ചെയ്യും.

5, ആഴ്‌ചയില്‍ രണ്ട്‌തവണ തണ്ണിമത്തന്‍ ജൂസ്‌ കഴിക്കുന്നത്‌ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും.

6, സ്‌ഥിരമായി മാതളനാരങ്ങ കഴിക്കുക. ഇത്‌ നിറം വര്‍ധിപ്പിക്കും.

7, വെണ്ണപ്പഴം സ്‌ഥിരമായി കഴിക്കുക. ഇത്‌ നിങ്ങളുടെ ചര്‍മ്മം മൃദുവാക്കാനും അമിതവണ്ണം ഇല്ലാതാക്കാനും സഹായിക്കും. ഒപ്പം നിറവും വര്‍ധിക്കും.

8, ദിവസവും പപ്പായ കഴിക്കുക. ഇത്‌ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തും, ചര്‍മ്മം മൃദുവാക്കും ഒപ്പം സൗന്ദര്യവും വര്‍ധിക്കും.

9, ഓറഞ്ച്‌ ധാരളം കഴിക്കുന്നത്‌ ചര്‍മ്മത്തിന്റെ നിറവും തിളക്കവും വര്‍ധിപ്പിക്കാന്‍ സഹായിക്കും.

10 ധാരാളം വെള്ളം കൂടിക്കു

ഈ പഴങ്ങള്‍ നിങ്ങളുടെ ആഹാരത്തില്‍ ക്രിത്യമായി ഉള്‍പെടുത്തിയാല്‍ നിങ്ങളുടെ സൗന്ദര്യത്തില്‍ അത്ഭുതകരമായ മാറ്റം വരും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top