Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പട്ടി കടിക്കാന്‍ വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

mangalam malayalam online newspaper

തെരുവു നായയുടെ ആക്രമണവും സംരക്ഷണവും കുറച്ചധികം കാലങ്ങളായി ചര്‍ച്ച വിഷയമാണ്‌. ഇത്തരം ചര്‍ച്ചകള്‍ക്കൊന്നും ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ ആക്രമണങ്ങളില്‍ നിന്നും ഒരു പരുധിവരെ രക്ഷനേടാന്‍ കഴിയും.

നായ ആക്രമണകാരിയാണെന്ന്‌ തിരിച്ചറിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.

1,നായക്ക്‌ മനുഷ്യനേക്കാള്‍ ബുദ്ധിയില്ല എന്നാല്‍ മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ച്‌ ബുദ്ധിയുണ്ട്‌ എന്ന്‌ തിരിച്ചറിയുക. പലപ്പോഴും നായകള്‍ ആക്രമണകാരികളാകുന്നത്‌ പേടിച്ചിട്ടാണ്‌. അതുകൊണ്ട്‌ തന്നെ അവയെ പ്രകോപിപ്പിക്കാതിരിക്കുക.

2, നായ ആക്രമണകാരിയാണെന്ന്‌ തിരിച്ചറിഞ്ഞാല്‍ തിരിഞ്ഞ്‌ ഓടരുത്‌. ഓടിയാല്‍ അവ പിന്നാലെ വന്ന്‌ ആക്രമിക്കും.

3, സാവധാനം നടന്നു പോകാന്‍ ശ്രദ്ധിക്കുക.

4, നായ അതിവ ആക്രമണകാരിയാണെങ്കില്‍ ഓടുന്നതിന്‌ പകരം അവയ്‌ക്ക് എത്തിപ്പെടാന്‍ പറ്റാത്ത ഉയരത്തില്‍ കയറുകയും മറ്റൊരാളുടെ സഹായം തേടുകയും വേണം.

5, നിങ്ങള്‍ ഭയന്നു എന്നു മനസിലായാല്‍ അവ നിങ്ങളെ കൂടുതല്‍ ഭയപ്പെടുത്താന്‍ ശ്രമിക്കും. അതു കൊണ്ടു തന്നെ ആത്മവിശ്വാസത്തോടെ നില്‍ക്കുക.

6, ആക്രമണകാരിയായ നായയുടെ കണ്ണില്‍ നോക്കാതിരിക്കുക.

8, നായയെ തിരിച്ചാക്രമിക്കുന്ന രീതിയില്‍ പെരുമാറാതിരിക്കുക. ഇത്‌ അവരെക്കുടുതല്‍ പ്രകോപിപ്പിക്കും.

9, നായയുടെ നേരെ നടക്കാതെ അരികിലൂടെ മാത്രം നടക്കുക.

10, നായ ആക്രമണകാരിയായി നിങ്ങളുടെ മേല്‍ ചാടി വന്നാല്‍ തിരിച്ച്‌ അവയുടെ കഴുത്തില്‍ ക്ഷതമേല്‍പ്പിക്കാന്‍ ശ്രദ്ധിക്കുക.

11, പലപ്പോഴും നായകള്‍ ആക്രമിക്കുന്നത്‌ മനുഷ്യരുടെ കഴുത്തിലും മുഖത്തുമായിരിക്കും ഇത്‌ കൂടുതല്‍ അപകടമാണ്‌. അതുകൊണ്ട്‌ തന്നെ നിങ്ങളുടെ കഴുത്തും മുഖവും സംരക്ഷിക്കുക.

12, തിരിഞ്ഞ്‌ ഓടുകയോ പേടിക്കുകയോ ചെയ്യരുത്‌, ഭയപ്പെടാതെ ഉറച്ച്‌ നില്‍ക്കുക സാവധാനം നടന്നു നീങ്ങുക.

നായയുടെ പല്ലോ നഖമോ ശരീരത്ത്‌ കൊണ്ടാല്‍ എത്രയും പെട്ടന്ന്‌ ചികിത്സ തേടുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top