Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

പുരുഷന്മാരുടെ ശ്രദ്ധയ്‌ക്ക്; നിങ്ങളില്‍ സ്‌ത്രീകള്‍ ഇഷ്‌ടപ്പെടാത്ത കാര്യങ്ങള്‍

mangalam malayalam online newspaper

ആകര്‍ഷകമായ സ്വഭാവമുളളവര്‍ എവിടെയും ആദരിക്കപെടും. ഒരു വ്യക്‌തിയുടെ സ്വഭാവം ആകര്‍ഷകമാകുന്നതിനുളള പ്രധാന ഘടകം നല്ല ശീലങ്ങളും കൂലീനമായ പെരുമാറ്റവുമാണ്‌. പല വ്യക്‌തികളും ചുറ്റുമുളളവരെ അസ്വസ്‌ഥപ്പെടുത്തുന്ന പെരുമാറ്റങ്ങളുടെ ഉടമകളാണ്‌. 30 വയസ്സില്‍ താഴെയുളള പുരുഷന്മാരിലാണ്‌ പലപ്പോഴും ഇത്തരത്തിലുളള സ്വഭാവങ്ങള്‍ കണ്ടു വരുന്നത്‌. എന്നാല്‍ 30 വയസ്സിനു ശേഷം ഇത്തരത്തിലുളള സ്വഭാവങ്ങള്‍ കുറഞ്ഞുവരുകയും കൂടുതല്‍ പക്വതയുളളവരാകുകയും ചെയ്യുന്നു.

പുരുഷന്മാരില്‍ സ്‌ത്രീകള്‍ വെറുക്കുന്ന കാര്യങ്ങള്‍.

പുരുഷന്മാരുടെ ഏറ്റവും വെറുക്കപെട്ട സ്വഭാവങ്ങളിലൊന്ന്‌ പുകവലിയാണ്‌. പുകവലിക്കുന്നവര്‍ മാത്രമല്ല ഈ ശീലമുളളവരുടെ കൂടെ സ്‌ഥിരമായി ജഐവിക്കുന്നവരും നിത്യരോഗികളാകുന്നു. പുകവലിക്കുന്ന സമയത്ത്‌ ചുറ്റും നില്‍ക്കുന്നവര്‍ക്കെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നു. അതോടൊപ്പം കുഞ്ഞുങ്ങള്‍ ഈ പുക ശ്വസിക്കുന്നത്‌ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കും.

നിങ്ങള്‍ ഉറക്കത്തില്‍ കൂര്‍ക്കം വലിക്കുകുന്നവരാണോ, എങ്കില്‍ ഉറപ്പിക്കാം ഒപ്പം ജിവിക്കുന്നവര്‍ക്ക്‌ നിങ്ങളുണ്ടാക്കുന്ന അസ്വസ്‌ഥത വളരെ വലുതാണ്‌. കൂടാതെ കൂര്‍ക്കം വലിക്കുന്നവര്‍ക്ക്‌ ഒരിക്കലും ശരിയായ ഉറക്കം ലഭിക്കുന്നില്ല. ഒപ്പം ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകും. കുടവയറും കിടക്കുന്ന രീതിയിലുളള മാറ്റങ്ങളും കൂര്‍ക്കം വലിക്കു കാരണമാകും. സ്‌ത്രീകളേക്കാള്‍ കൂടുതലായി കൂര്‍ക്കം വലിക്കുന്നത്‌ പുരുഷന്മാരാണ്‌.

നിങ്ങള്‍ രാത്രി വളരെ വൈകി ടിവിയും വീഡിയോ ഗെയിമുമായി ചടഞ്ഞു കൂടുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക നിങ്ങളും ചുറ്റുമുളളവര്‍ക്ക്‌ അസ്വസ്‌ഥയുണ്ടാക്കുന്നു. വീട്ടിലുളള എല്ലാവരും കിടന്നതിനു ശേഷവും ടിവിക്കു മുമ്പില്‍ ചെലവഴിക്കുന്നത്‌ കൂടെയുളളവരില്‍ അസ്വസ്‌ഥത മാത്രമല്ല നിങ്ങളിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഉറക്കമില്ലായ്‌മയിലേയ്‌ക്കും പൊണ്ണത്തടിയിലേക്കും ഇത്‌ നയിക്കുന്നു. ഇത്‌ നിങ്ങളുടെ ഹൃദയാരോഗ്യത്തെ തകര്‍ക്കുകയും നിങ്ങളുടെ ശരീരം രോഗങ്ങളുടെ കലവറയാകുകയും ചെയ്യുന്നു.

ഓഫീസില്‍ നിന്ന്‌ വന്നതിനു ശേഷം സോക്‌സുകളും വസ്‌ത്രങ്ങളും വലിച്ചെറിഞ്ഞ്‌ ചുറ്റുപാടും അലങ്കോലപ്പെടുത്താറുണ്ടോ? ഓര്‍ക്കുക നിങ്ങള്‍ വലിച്ചെറിയുന്ന സോക്‌സുകളും അടിവസ്‌ത്രങ്ങളും കുടുംബത്തിലുണ്ടാക്കുന്ന അസ്വസ്‌ഥത വളരെ വലുതായിരിക്കും. ഇത്‌ ഒഴിവാക്കാനായി വസ്‌ത്രങ്ങള്‍ ഇടുന്ന ബാസ്‌ക്കറ്റില്‍ ഇവയിടുക.

ചിലദിവസങ്ങളില്‍ കുളിക്കാന്‍ മടിച്ചിരിക്കാറുണ്ടോ? വളരെ നിസാരമെന്നു കരുതുന്ന ഇതും നിങ്ങളൊടൊപ്പം ജീവിക്കുന്നവരെ വളരെയധികം ബുദ്ധിമുട്ടിക്കും. ചിലദിവസങ്ങളില്‍ കുളിക്കാന്‍ മടിച്ച്‌ 'ഓ..ഇന്നിനി കുളിവേണ്ട നാളെയാകട്ടെ' എന്നു ചിന്തിക്കുന്നവരേറെയുണ്ട്‌. പുറത്തു പോയിട്ട്‌ വന്നതിനു ശേഷവും ഓഫീസ്‌ കഴിഞ്ഞു വന്നതിനു ശേഷവും കുളിക്കാതിരിക്കുന്നത്‌ നിങ്ങളിലെ രോഗാണുക്കള്‍ ചുറ്റുമുളളവരിലേക്ക്‌ പകരാന്‍ ഇടയാക്കും. ഇത്‌ ആരോഗ്യ പ്രശ്‌നങ്ങളിലേയ്‌ക്ക് നയിക്കും.

ശരീര ദുര്‍ഗന്ധം.

നിങ്ങളുടെ വ്യക്‌തിത്വത്തിന്‌ മങ്ങലേല്‍പ്പിക്കുന്ന വലിയ കാരണങ്ങളിലൊന്നാണ്‌ ശരീര ദുര്‍ഗന്ധം. നിങ്ങളുടെ കൂടെ ജിവിക്കുന്നവര്‍ മാത്രമല്ല നിങ്ങളോടൊപ്പം ജോലിചെയ്യുന്നവര്‍ക്കും നിങ്ങളെ കണ്ടുമുട്ടുന്നവര്‍ക്കും ഇത്‌ വളരെ വലിയ അസ്വസ്‌ഥത ഉളവാക്കും. അതിനാല്‍ ശുചിത്വം പാലിച്ച്‌ വ്യക്‌തിത്വത്തിന്റെ തിളക്കം നിലനിര്‍ത്തുക.

കുടുംബത്തില്‍ ഒരുമിച്ചു ജീവിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഒരുമിച്ചു ജീവിക്കുമ്പോള്‍ ഒരാളുടെ മാത്രമല്ല എല്ലാവരുടെയും ഇഷ്‌ടത്തിനും സൗകര്യത്തിനും ജിവിക്കേണ്ടത്‌ കുടുംബ സമധാനത്തിനും സ്വസ്‌ഥതക്കും അനിവാര്യമാണെന്നത്‌ പ്രത്യേകം ഓര്‍മിക്കുക. ഇത്തരത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കുന്ന വളരെ ചെറിയ കാര്യങ്ങള്‍ക്ക്‌ ജിവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. ഇത്‌ നിങ്ങളുടെ കുടുംബത്തില്‍ സമാധാനന്തരിഷം നിലനിര്‍ത്തുന്നതിനോടൊപ്പം നിങ്ങളുടെ വ്യക്‌തിതത്തിന്റെ മനോഹരിതയും വര്‍ധിപ്പിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top