Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

ഈ ലക്ഷണങ്ങളുണ്ടോ...? എങ്കില്‍ നിങ്ങളൊരു നല്ല ഭര്‍ത്താവാണ്‌

mangalam malayalam online newspaper

ലോകത്തില്‍ എല്ലാ പെണ്ണുങ്ങള്‍ക്കും (ഭാര്യമാര്‍) തന്റെ ഭര്‍ത്താവിനെക്കുറിച്ച്‌ നൂറ്‌ നൂറ്‌ സ്വപ്‌നങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. സമയവും കാലവും അനുസരിച്ച്‌ ഈ ആഗ്രഹങ്ങള്‍ മാറിക്കൊണ്ടേയിരിക്കും. എങ്കിലും സ്‌ത്രീകള്‍ തന്റെ ഭര്‍ത്താവിനു വേണമെന്നാഗ്രഹിക്കുന്ന ചില പ്രധാനപ്പെട്ട ഗുണങ്ങള്‍.

1, സാമ്പത്തിക ഭദ്രതയുള്ള ഭര്‍ത്താവിനെ ഭാര്യ കൂടുതല്‍ ബഹുമാനിക്കുന്നു. തന്റെ ഭര്‍ത്താവ്‌ സാമ്പത്തികമായി സ്വയം പര്യപ്‌തനണെന്നതും കുടുംബം നോക്കാന്‍ കെല്‍പ്പുളളവനാണെന്നുമുളള ചിന്ത സ്‌ത്രീയെ കൂടുല്‍ വിധേയത്വമുളളവളാക്കും.

2, കുടുംബത്തിലെ പൊതുവായ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന്‌ മുമ്പ്‌ ഭാര്യയുടെ അഭിപ്രായം ചോദിക്കുക. ഇത്‌ അവരില്‍ ഭര്‍ത്തവ്‌ തന്നെ അംഗികരിക്കുന്നു എന്ന ചിന്ത വളര്‍ത്തും.

3, മറ്റ്‌ സ്‌ത്രീകളോട്‌ ആദരവുളളവനായിരിക്കുക. ഇത്‌ അവര്‍ക്ക്‌ നിങ്ങളോടുളള ബഹുമാനം കൂട്ടും.

4, പാചകത്തില്‍ ഭാര്യമാരെ സഹായിക്കുന്നതും ചില പരീക്ഷണങ്ങളൊക്കെ സ്വന്തമായി ചെയ്യുന്നതും അവരെ കൂടുതല്‍ സന്തോഷിപ്പിക്കും.

5, വിവാഹശേഷവും അമ്മ മാത്രമാണ്‌ മുഖ്യം എന്ന ചിന്തയുമായി ജിവിക്കുന്നത്‌ ഭാര്യമാരില്‍ അസംതൃപ്‌തിക്കു കാരണമാകും. ഭര്‍ത്താവിന്റെ അമ്മയെ സ്വന്തം അമ്മയായി കാണാനും സ്‌നേഹിക്കനും സ്‌ത്രീകള്‍ക്ക്‌ കഴിയും. എന്നാല്‍ ഇത്‌ ഭര്‍ത്താവിന്‌ അമ്മയോടുളള പെരുമാറ്റം അനുസരിച്ചായിരിക്കും.

6, സത്യസന്ധനായ ഭര്‍ത്താവിനെ ഏതു പ്രതിസന്ധിയിലും ഭാര്യ പിന്തുണയ്‌ക്കും എന്നാല്‍ അപ്രിയ സത്യങ്ങള്‍ ഒഴിവാക്കുക. അതവരേ കൂടുതല്‍ പ്രകോപിപ്പിക്കാനേ ഉപകരിക്കൂ.

7, ദീര്‍ഘദൃഷ്‌ടിയോടെ കാര്യങ്ങള്‍ ചെയ്യുക. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ എപ്പോഴും ഒരു കെമിസ്‌ട്രി ഉണ്ടാകും. മനസില്‍ ചിന്തിക്കുന്ന കാര്യം മാനത്തുകാണാന്‍ കഴിയുന്ന ഭര്‍ത്താവ്‌ എപ്പോഴും ഉത്തമനായിരിക്കും.

8, തെറ്റുസംഭവിച്ചാല്‍ ഭാര്യയോടു ക്ഷമ പറയുക. അവള്‍ അത്‌ ആഗ്രഹിക്കുന്നില്ലങ്കിലും അവരുടെ മനസില്‍ നിങ്ങളൊടുള്ള സ്‌നേഹവും ബഹുമാനവും വര്‍ധിപ്പിക്കും.

9, സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുമ്പോഴും കുടുംബത്തിനു നല്‍കണ്ട സമയം പുര്‍ണ്ണമായും അവര്‍ക്ക്‌ നല്‍കുന്നവരാകുക. ഭാര്യ തനിച്ചായിരിക്കുമ്പോള്‍ അവള്‍ക്ക്‌ കൂട്ടായിരിക്കുക.

10, അരസികനായ ഭര്‍ത്താവ്‌ ജീവിതകാലം മുഴുവനുളള ബോറഡിക്ക്‌ കാരണമാകും. അനുയോജ്യമായ സമയത്ത്‌ യോജിക്കുന്ന തമാശ പറയുന്നത്‌ ഭാര്യമാര്‍ നന്നായി ആസ്വദിക്കും. എന്നാല്‍ അശ്ലീലം നിറഞ്ഞ തമാശകള്‍ നിങ്ങളുടെ വിലകുറയ്‌ക്കും. കുടുംബത്തില്‍ മാത്രമല്ല സമൂഹത്തിലും.

11, ഒരു നല്ല അച്‌ഛനായിരിക്കുക. ഒരു അമ്മയുടെ ഏറ്റവും വലിയ സ്വകാര്യ അഹങ്കാരം ഭര്‍ത്താവ്‌ മികച്ച അച്‌ഛനാകുമ്പോഴാണ്‌. എപ്പോഴും അവര്‍ ആഗ്രഹിക്കുന്നത്‌ തന്റെ മക്കളോട്‌ അച്‌ഛനേ കണ്ടു പഠിക്കൂ എന്നു പറയനാണ്‌.

12, എല്ല അവസരങ്ങളിലും ബുദ്ധിമാനായ ഒരു ഭര്‍ത്താവിനെയാണ്‌ സ്‌ത്രീകള്‍ പരിഗണിക്കുന്നത്‌.

13, വൈകാരികമായ കരുതലും ശാരീരികമായ സംരക്ഷണവും നല്‍കുക. ഭാര്യയുടെ മാതാപിതാക്കള്‍ക്കിടയില്‍ നല്ല കുട്ടി ആയിരിക്കുക.

14, അവളുടെ ജോലിയെ പിന്തുണയ്‌ക്കുക. കൂടാതെ സാമ്പത്തിക പിന്തുണ ആവശ്യമുളളപ്പോള്‍ അറിഞ്ഞു സഹായിക്കുക.

15, സാഹചര്യം അനുസരിച്ച്‌ റൊമാന്റിക്കാകുക.

16, സന്തോഷങ്ങളും സങ്കടങ്ങളും ക്ഷമയോടെ കേള്‍ക്കാന്‍ തയാറാകുക.

17, മറ്റുളളവില്‍ നിന്ന്‌ വ്യത്യസ്‌തനാകുക.

ഭര്‍ത്താവിന്റെയും ഭാര്യയുടെയും സ്വഭാവവും ശീലങ്ങളുമാണ്‌ മനോഹരമായ ഒരു ജിവിതത്തിന്റെയും സത്സ്വഭാവികളായ കുട്ടികളുടെയും അടിസ്‌ഥാനം. ഒരു നല്ല ഭര്‍ത്താവിന്‌ മികച്ച അച്‌ഛനാകാനും ഉത്തരവാദിത്വ ബോധമുള്ള പൗരനാകാനും കഴിയും, അതുപോലെ തന്നെ സ്‌ത്രീകള്‍ക്കും. സമാധാനാന്തരീക്ഷമുള്ള കുടുംബമാണ്‌ ഒരു മികച്ച സമൂഹത്തിന്റെ അടിസ്‌ഥാനമെന്ന്‌ തിരിച്ചറിയുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top