Last Updated 42 weeks 9 hours ago
Ads by Google
30
Thursday
March 2017

പ്രണയിക്കാനുള്ള തയാറെടുപ്പിലാണോ? എങ്കില്‍ തുടര്‍ന്ന്‌ വായിക്കൂ...

mangalam malayalam online newspaper

'എന്റെ സ്‌നേഹം ഒരു ചുവന്ന റോസാപുഷ്‌പം പോലെയാണ്‌' എന്ന ബര്‍ണ്ണാഡ്‌ ഷായുടെ വാക്കുകള്‍ക്ക്‌ പിന്നില്‍ ആ വികാരത്തിന്റെ മൂഴുവന്‍ പൂര്‍ണ്ണതയും ഉണ്ട്‌. ലോകത്തിലെ ഏറ്റവും മനോഹരമായ വികാരം പരസ്‌പരം തുറന്ന്‌ പറയാന്‍ തയാറെടുക്കുകയാണോ..? എങ്കില്‍ അതിനു മുന്‍പ്‌ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കുറച്ച്‌ കാര്യങ്ങളുണ്ട്‌.

ആത്മാര്‍ത്ഥമായ സ്‌നേഹം പറയുന്നത്‌ ഒരിക്കലും കുട്ടിക്കളിയല്ല. ഈ തുറന്നു പറച്ചിലിലൂടെ നിങ്ങള്‍ ഭാവിയിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പാണ്‌ നടത്തുന്നതെന്ന്‌ തിരിച്ചറിയുക. 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന്‌ പറയുന്നതിന്‌ മുമ്പ്‌ ചിന്തിക്കേണ്ട അഞ്ച്‌ കാര്യങ്ങള്‍.

1, നിങ്ങളുടെ സ്‌നേഹം പങ്കുവെക്കുന്നതിന്‌ മുമ്പ്‌ നിങ്ങളുടെ സ്വന്തം വ്യക്‌തിത്വത്തെ സ്‌നേഹിക്കുന്നുണ്ടോ എന്ന്‌ തിരിച്ചറിയുക. സ്വയം സ്‌നേഹിക്കാന്‍ കഴിയാത്ത ആര്‍ക്കും മറ്റൊരാളെ സ്‌നേഹിക്കാന്‍ കഴിയില്ല. നിങ്ങള്‍ നിങ്ങളുടെ വ്യക്‌തിത്വത്തെ സ്‌നേഹിച്ചു തുടങ്ങുമ്പോള്‍ മാത്രമേ മറ്റൊരാളെ അംഗീകരിക്കാനും സ്‌നേഹിക്കാനും കഴിയു.

2, സ്‌നേഹം ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടൊ...? ആത്മാര്‍ത്ഥമായ സ്‌നേഹം എന്നത്‌ ശാരീരികമായ ഒന്ന്‌ മാത്രമല്ല. മറിച്ച്‌ മാനസികവും ആത്മീയവുമായ ഒന്നാണ്‌. സ്‌നേഹിക്കുന്നയാള്‍ക്ക്‌ പരസ്‌പരം പറയാതെ ഉള്ളിലുള്ള കാര്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ...?

3, ഏത്‌ പ്രായത്തിലും ഏത്‌ കാലത്തും ആത്മാര്‍ത്ഥമായ പ്രണയം വേദനിപ്പിക്കുന്ന വികാരം തന്നെയാണ്‌. പരസ്‌പരം പ്രണയം പറയുന്നതിന്‌ മുമ്പ്‌ തന്നെ ആ സ്‌നേഹത്തിന്റെ പേരില്‍ നിങ്ങള്‍ വേദനിക്കുന്നുണ്ടോ? കവി പടിയതു പോലെ 'പേരറിയാത്തൊരു നൊമ്പരമാണ്‌ പ്രണയം'

4, പ്രണയത്തില്‍ പൂര്‍ണ്ണമായും സമര്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ. പലപ്പോഴും പ്രണയം പരാജയപ്പെടുന്നതിനുള്ള പ്രധാന കാരണം ഒരാളുടെ മനസിലെ വികാരത്തിന്‌ മാത്രം ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും ഉണ്ടാകുമ്പോഴാണ്‌.

5, 'പ്രണയം' എന്ന വാക്കിന്റെ അര്‍ത്ഥവും വ്യാപ്‌തിയും പൂര്‍ണ്ണമായും മനസിലാക്കുക. 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന്‌ പറയുന്ന കേവലം മൂന്ന്‌ വാക്കുകളില്‍ ഒരു ജന്മത്തിന്റെ മുഴുവന്‍ വികാരങ്ങളുമുണ്ട്‌. അതില്‍ ഒരു മനുഷ്യ ആയുസിന്റെ അര്‍പ്പണവും കണ്ണുനീരും ദുഖവും ആനന്ദവും പങ്കുവെക്കലും പിന്നെ സ്വയം വെളിപെടുത്തലും അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത വികാരങ്ങളെല്ലാം ഉണ്ടെന്ന്‌ തിരിച്ചറിയുക. 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്ന വാക്കിന്റെ അര്‍ത്ഥം പൂര്‍ണ്ണമായി മനസിലായെങ്കില്‍ മാത്രം തുറന്നു പറയുക.

പരസ്‌പരം പ്രണയം തുറന്ന്‌ പറയാനും ഉള്‍ക്കൊള്ളാനും മനസ്‌ പാകമായെങ്കില്‍ മാത്രം മുന്നോട്ട്‌ പോകുക. പരിണിത ഫലങ്ങള്‍ നോക്കാതെ എടുത്തു ചാടിയുള്ള തീരുമാനങ്ങള്‍ക്ക്‌ ആയുസ്‌ വളരെ കുറവായിരിക്കും. നിങ്ങളുടെ മുമ്പില്‍ സ്‌നേഹവുമായി വരുന്നവരെല്ലാം പൂര്‍ണ്ണമായി ആത്മാര്‍ത്ഥരും സത്യസന്ധരും ആയിരിക്കില്ല എന്ന്‌ തിരിച്ചറിയുക. വിവേകത്തോടെ മാത്രം നിങ്ങളുടെ പ്രണയം തെരഞ്ഞെടുക്കൂ... ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ സങ്കടപ്പെടാനുള്ള കാരണമാകും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top