Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

യാത്രയ്‌ക്കിടയിലെ വാസസ്‌ഥലം സുരക്ഷിതമാക്കാന്‍

mangalam malayalam online newspaper

ഓഫീസിലെയോ വീട്ടിലെയോ ആവശ്യങ്ങള്‍ക്കായി വീട്ടില്‍നിന്ന്‌ മാറി താമസിക്കേണ്ടി വരുന്നത്‌ സ്‌ത്രീകള്‍ ഭയത്തോടെയാണ്‌ കാണുന്നത്‌. ഒളിക്യാമറകളില്‍ നിന്നും അക്രമികളില്‍ നിന്നും രക്ഷപെടാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.

1, ചെക്ക്‌-ഇന്‍ ചെയ്യുമ്പോള്‍ പേര്‌ മാത്രം എഴുതുക. മിസ്സ്‌, മിസ്സിസ്‌ തുടങ്ങിയ വിശേഷണങ്ങള്‍ ഒഴിവക്കാം. ചെക്ക്‌-ഇന്‍ ക്ലര്‍ക്ക്‌ റൂം നമ്പറോ പേരോ ഉറക്കെ വിളിച്ചു പറഞ്ഞാല്‍ പിന്നെ അവിടെ റും സ്വീകരിക്കാതിരിക്കുക. മറ്റാരെയോ കേള്‍പ്പിക്കാനായിരിക്കും ഇങ്ങനെ ചെയ്യുന്നത്‌.

2, റൂം നമ്പര്‍ കാണും വിധം കീ പിടിക്കാതിരിക്കുക.

3, നിങ്ങളുടെ റും നമ്പര്‍ കഴിവതും മറ്റൊരാളോട്‌ പറയരുത്‌.

4, ലഭിക്കുന്ന താമസസ്‌ഥലവും അനുബന്ധ ഭാഗങ്ങളും കരുതലോടെ നിരീക്ഷിക്കുക.

5, അപരിചിതരോട്‌ നിങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുത്‌. സൂക്ഷിച്ച്‌ ഇടപെടുകയും വേണം.

6, ഗ്രൗണ്ട്‌ ഫോളോറോ ബാല്‍ക്കണിയുള്ള മുറിയോ ആണെങ്കില്‍ ഒരിക്കലും ജനല്‍ തുറന്നിട്ട്‌ കിടക്കരുത്‌.

7, അസ്സമയത്ത്‌ ആരും വിളിച്ചാലും വാതില്‍ തുറക്കരുത്‌. റൂം സര്‍വിസോ മെയ്‌ന്റനന്‍സ്‌ സ്‌റ്റാഫോ ആണെങ്കില്‍ റിസപ്‌ഷനില്‍ വിളിച്ച്‌ ഉറപ്പിച്ചതിനുശേഷം മാത്രം വാതില്‍ തുറക്കുക.

8, പുറത്ത്‌ പോകുമ്പോള്‍ റും ലോക്ക്‌ ചെയ്യുന്നത്‌ പോലെ തന്നെ അകത്തിരിക്കുമ്പോഴും ലോക്ക്‌ ചെയ്യുക.

9, ഡോര്‍മെറ്ററികളോ സാധാരണ ഹോസ്‌റ്റലുകളോ ആണെങ്കില്‍ ഒപ്പം തമസിക്കുന്നവരെ വളരെ ശ്രദ്ധിക്കുക.

10, ലോ ബജറ്റ്‌ റൂമുകളില്‍ താമസിക്കുന്നതിന്‌ എപ്പോഴും റിസ്‌ക് കൂടുതലായിരിക്കും. ചെലവിന്‌ മുന്‍ഗണന നല്‍കാതെ സുരക്ഷതത്വത്തിന്‌ പ്രാധാന്യം നല്‍കുക.

11, തനിച്ചാണ്‌ താമസിക്കുന്നതെങ്കില്‍ പുറത്തുനിന്ന്‌ റൂമിലേക്ക്‌ കടക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഒഴിവാക്കി വേണം റൂം തെരഞ്ഞെടുക്കാന്‍.

12, ലോക്ക്‌ സുരക്ഷിതമാണോ? ഫയര്‍ അലാം ഉണ്ടോ?, എസ്‌കേപ്പ്‌ റൂട്ടുകള്‍ ഉണ്ടോ? എന്ന്‌ കാര്യങ്ങള്‍ ഉറപ്പ്‌ വരുത്തണം.

13, അനാവശ്യമായ സുഷിരങ്ങളും ഓട്ടകളും ഇല്ലെന്ന്‌ ഉറപ്പ്‌ വരുത്തുക.

14, ഏത്‌ റൂം ആണെങ്കിലും എടുക്കുന്നതിന്‌ മുമ്പ്‌ തുറന്ന്‌ കാണാന്‍ ആവശ്യപ്പെടണം.

15, സുരക്ഷിതമല്ല എന്ന്‌ തോന്നിയാല്‍ അവിടെ താമസിക്കരുത്‌.

16, മുന്‍കൂട്ടി ബുക്ക്‌ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നേരത്തെ സ്‌ഥലത്തെത്തി രാത്രിയാകുന്നതിന്‌ മുമ്പ്‌ റൂം കണ്ടെത്തുക.

17, വിശ്വാസ്യതയുള്ള ട്രാവല്‍ ഏജന്‍സികളും സൈറ്റുകളും മാത്രം തെരഞ്ഞെടുക്കുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top