Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

സെക്‌സിന്‌ പറ്റിയ ദിവസമോ...?

mangalam malayalam online newspaper

ചില ദിവസങ്ങള്‍ ചില കാര്യങ്ങള്‍ക്ക്‌ അനുയോജ്യമാണെന്ന വിശ്വാസം പണ്ടുമുതല്‍ക്കേ നിലവിലുണ്ട്‌.സെക്സിന്റെ കാര്യത്തിലും ഇത് ബാധകമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പണ്ടൊക്കെ സെക്‌സിന്‌ പറ്റിയ ദിവസം തിങ്കളാഴ്‌ച്ചയാണെന്ന്‌ ഒരു വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സ് നടത്തിയ പഠനത്തില്‍ പറയുന്നത്‌ സെക്‌സിന്‌ പറ്റിയ ഏറ്റവും നല്ല ദിവസം വ്യാഴാഴ്‌ചയാണെന്നാണ്‌. ദിവസം മാത്രമല്ല കെട്ടോ സമയവും വ്യക്‌തമാക്കിയിട്ടുണ്ട്‌. വ്യാഴാഴ്‌ച്ച പ്രഭാതമാണ്‌ ഏറ്റവും മികച്ചത്‌. ഈ ദിവസം സെക്‌സ് ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്ന കോര്‍ട്ടിസോള്‍ വളരെ ഉയര്‍ന്ന നിലയിലായിരിക്കും എന്നതാണ്‌ കാരണം.

സെക്‌സിന്‌ മാത്രമല്ല ആഴ്‌ചയില്‍ എല്ലാ ദിവസങ്ങള്‍ക്കും ഓരോ കാര്യങ്ങളുണ്ട്‌. നിങ്ങളൊരു ക്യാമറ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത്‌ തിങ്കളാഴ്‌ച്ച തന്നെ വേണം. വിമാന യാത്രയാണ്‌ പ്ലാനെങ്കില്‍ അതിന്‌ പറ്റിയത്‌ ചൊവ്വാഴ്‌ച്ചയാണ്‌. കൂടാതെ ഇതേ ദിവസം ഭക്ഷണ പ്രിയര്‍ക്ക്‌ വളരെ നല്ലതാണെന്നും ഇവര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

നിങ്ങള്‍ മേലുദ്യോഗസ്‌ഥനോട്‌ ശമ്പളം കൂട്ടിചോദിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ...? എങ്കില്‍ അത്‌ ബുധനാഴ്‌ച്ചമതി. ഈ ദിവസം ഷോപ്പിങ്ങിനും പറ്റിയതാണ്‌. ബുധനാഴ്‌ച്ച സൂപ്പര്‍മാര്‍ക്കറ്റില്‍ തിരക്ക്‌ കുറവാണ്‌ എന്നതാണ്‌ കാരണം. ഇനി നിങ്ങള്‍ വിവാഹിതനാകാനാണ്‌ ഉദ്ദേശിക്കുന്നതെങ്കില്‍ അത്‌ വെള്ളിയാഴ്‌ച്ച തന്നെ ആയിക്കൊള്ളട്ടേ... ഇതൊക്കെ വെറുതെ പറയുന്നതല്ല കെട്ടോ. ഇതിനൊക്കെ പിന്നില്‍ ചില സങ്കേതിക വശങ്ങളുമുണ്ടെന്നും ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിസ്‌ വ്യക്‌തമാക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top