Last Updated 1 year 6 weeks ago
Ads by Google
26
Wednesday
July 2017

ഭര്‍ത്താവറിയാതെ ഭാര്യ സൂക്ഷിക്കുന്ന ചില രഹസ്യങ്ങള്‍

mangalam malayalam online newspaper

ഭാര്യയ്‌ക്കും ഭര്‍ത്താവിനുമിടയില്‍ രഹസ്യങ്ങള്‍ക്ക്‌ സ്‌ഥാനമില്ലെന്നാണ്‌ വിശ്വാസം. എന്നാല്‍ ഇതു ശരിയല്ലത്രെ. എല്ലാ ഭാര്യമാര്‍ക്കും ഭര്‍ത്താക്കന്മാരില്‍ നിന്നും മറച്ചുവയ്‌ക്കാന്‍ ചില രഹസ്യങ്ങളുണ്ടാകും. എന്നാല്‍ ഇത്‌ അത്രയ്‌ക്കു ഭീകരമായ രഹസ്യങ്ങളല്ലകേട്ടോ..?

1, ഭര്‍ത്താവിന്റെ ചില അടുത്ത ബന്ധുക്കളെ ഭാര്യയ്‌ക്കു ഇഷ്‌ടമുണ്ടാവില്ല. എന്നാല്‍ ആ ഇഷ്‌ടക്കേട്‌ ഒരിക്കലും അവര്‍ തുറന്നുപറയില്ല. ഭര്‍ത്താവിനു തന്നോടുള്ള ഇഷ്‌ടം കുറഞ്ഞുപോകുമോ എന്ന ഭയമാണ്‌ ഈ തുറന്നുപറച്ചിലില്‍നിന്ന്‌ ഭാര്യമാരെ പിന്തിരിപ്പിക്കുന്നത്‌.

2, മുന്‍ കാമുകനുമായുള്ള അടുപ്പം പലരും വിവാഹശേഷവും തുടരും. എന്നാല്‍ ഭാര്യ ഇക്കാര്യം ഭര്‍ത്താവിനോടു തുറന്നുപറയില്ല. ഇതിനെക്കുറിച്ചു ഭര്‍ത്താവെന്തെങ്കിലും ചോദിച്ചാലോ, അവനുമായി യാതൊരു ബന്ധവും തനിക്കില്ലെന്നാവും മറുപടി. അതും അല്‍പ്പം ദേഷ്യത്തോടെ.

3, ഭര്‍ത്താവിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളുടെ പാസ്‌വേഡ്‌ തീര്‍ച്ചയായും ഭാര്യയ്‌ക്കറിയാം. ഭര്‍ത്താവറിയാതെ ഇക്കൂട്ടര്‍ അക്കൗണ്ടുകള്‍ ഓപ്പണ്‍ ചെയ്‌ത് പരിശോധിക്കുകയും ചെയ്യും. എന്നാല്‍ ഒരിക്കല്‍പോലും ഇതവര്‍ തുറന്നു സമ്മതിക്കില്ല.

4, പലപ്പോഴും സ്വന്തം ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങള്‍ മറച്ചു വച്ച്‌ ഭര്‍ത്താവില്‍ നിന്നു പണം അവിശ്യപ്പെടുന്നതും ഭാര്യമാരുടെ രീതിയാണ്‌.

5, ചെറിയ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ സ്‌ത്രീകള്‍ തന്റെ പങ്കാളിയില്‍ നിന്നും മറച്ചുവയ്‌ക്കും.

6, ലൈംഗിക സംതൃപ്‌തിയില്ലെങ്കിലും ഭാര്യമാര്‍ അക്കാര്യം ഭര്‍ത്താവിനോടു തുറന്നു പറയില്ല.

7, ഭാര്യയുടെ തെറ്റായ ശീലം ഭര്‍ത്താവു ചൂണ്ടി കാണിച്ചാല്‍ താന്‍ വല്ലപ്പോഴും മാത്രമേ അങ്ങനെ ചെയ്യാറുള്ള എന്നാവും മറുപടി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top