Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

നിങ്ങള്‍ പ്രണയത്തിലാണോ? ശ്രദ്ധിക്കൂ

mangalam malayalam online newspaper

ഭൂമിയിലെ മനോഹരമായ വികാരമെന്ന്‌ സഹിത്യകാരന്മാര്‍ വിശേഷിപ്പിക്കുന്നത്‌ പ്രണയത്തെയാണ്‌. എന്നാല്‍ എല്ലായിപ്പോഴും അങ്ങനെയാണോ...? ഇന്നത്തെകാലത്ത്‌ അത്മാര്‍ഥമായി പ്രണയിക്കുക എന്നത്‌ അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്‌. പരസ്‌പരം വിട്ടുവീഴ്‌ചകള്‍ ചെയ്‌തെങ്കില്‍ മാത്രമെ മികച്ച ബന്ധം സാധ്യമാകു. മികച്ച ബന്ധത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍.

1, പരസ്‌പരം ക്ഷമയോടെ കേള്‍ക്കുക. ഒരാള്‍ക്ക്‌ സംസാരിക്കാനുണ്ടെന്ന്‌ മനസിലായാല്‍ അടുത്തയാള്‍ ക്ഷമയോടെ കേള്‍ക്കാന്‍ തയാറാകുക. ഇത്‌ നിങ്ങളുടെ ബന്ധത്തെ ദൃഢമാക്കും

2, പരസ്‌പരം കുറ്റപ്പെടുത്താതിരിക്കുക. ഒരു നല്ല ബന്ധത്തിന്റെ അടിസ്‌ഥാനങ്ങളിലൊന്ന്‌ പരസ്‌പരം കുറ്റപ്പെടുത്താതിരിക്കുക എന്നതാണ്‌. എപ്പോഴും കുറ്റപറയുന്നത്‌ മനസുകള്‍ തമ്മിലുള്ള അകലം വര്‍ധിപ്പിക്കും.

3, പിന്തുണ നല്‍കുക. പങ്കളിചെയ്യുന്ന നല്ലകാര്യങ്ങളെ വിമര്‍ശിക്കാതെ പിന്തുണ നല്‍കുക. ഇത്‌ ബന്ധങ്ങളെ ശക്‌തിപ്പെടുത്തും.

4, കൂടെയുണ്ട്‌ എന്ന തോന്നല്‍ വളര്‍ത്തുക. അവരുടെ എല്ലാകാര്യങ്ങിലും ഒപ്പം ഉണ്ടെന്ന വിശ്വാസം ഏത്‌ ബന്ധവും ശക്‌തമാക്കും.

5, പരസ്‌പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. ഇത്‌ വിശ്വാസ്യത വര്‍ധിപ്പിക്കും.

6, പങ്കാളി ആഗ്രഹിക്കുന്ന സമയം അവര്‍ക്കായി നീക്കിവയ്‌ക്കുക.

7, എപ്പോഴും ശ്രദ്ധിക്കേണ്ടകാര്യം; നിങ്ങളുടെ പങ്കാളിയാണെങ്കിലും അവര്‍ മറ്റൊരു വ്യക്‌തി കൂടിയാണ്‌. അവരുടെ വ്യക്‌തിപരമായ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടാതിരിക്കുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top