Last Updated 50 weeks 2 days ago
Ads by Google
27
Saturday
May 2017

ഡയമണ്ട്‌ ധരിച്ചാല്‍ ക്യാന്‍സറിനെ മുന്‍കൂട്ടിയറിയാം

mangalam malayalam online newspaper

കേള്‍ക്കുമ്പോള്‍ നെറ്റി ചുളിച്ചേക്കാം. ചിലപ്പോള്‍ വജ്രവ്യാപാരികളുടെ കച്ചവട തന്ത്രമെന്നും ചിന്തിച്ചേക്കാം. എന്നാല്‍ സംഭവം ഇതൊന്നുമല്ല. പിന്നെയോ...? കൃിത്യമായ ശാസ്‌ത്രീയ പിന്‍ബലത്തോടെ സിഡ്‌നിയില്‍ നടന്ന ഒരു പഠനത്തിലാണ്‌ ഈ കണ്ടെത്തല്‍.

ഡയമണ്ടിന്‌ ക്യാന്‍സറിന്റെ ആദ്യ കാല ലക്ഷണങ്ങളെ തിരിച്ചറിയാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍ പറയുന്നു. അതെങ്ങനെയെന്നല്ലേ. നാനോസ്‌കെയില്‍ ഡയ്‌മണ്ട്‌ ഉപയോഗിക്കുന്നതിലൂടെ ക്യാന്‍സര്‍ തുടക്കത്തിലെ തന്നെ കണ്ടെത്താന്‍ കഴിയും. ശരീരത്തില്‍ ധരിക്കുന്ന നാനോസ്‌കെയില്‍ ഡയമണ്ടുകള്‍ക്ക്‌ മാഗ്നറ്റിക്ക്‌ റിസോഴ്‌സ് ഇമാജിനിങ്ങ്‌(എം.ആര്‍.ഐ) നടത്താനുള്ള ശക്‌തിയുണ്ട്‌. ഇതുമൂലം ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തുടക്കത്തിലെ തന്നെ കണ്ടെത്താന്‍ കഴിയുന്നു.

ഡയമണ്ടില്‍ കാണപ്പെടുന്ന ആറ്റങ്ങളുടെ കൂട്ടമാണ്‌ എം.ആര്‍.ഐ സ്‌ക്യാനിങ്ങിന്‌ തുല്യമായ ഈ പ്രവര്‍ത്തനം നടത്തുന്നത്‌. കൂടാതെ ഇത്തരം ഡയമണ്ടില്‍ നിന്നും ലഭിക്കുന്ന മുന്നറിയിപ്പകള്‍ എം. ആര്‍. ഐ സ്‌ക്യാനിങ്ങിലൂടെ കണ്ടെത്താനും കഴിയുന്നു. ഒപ്പം ഈ ഡയമണ്ടുകള്‍ക്ക്‌ ക്യാന്‍സറിന്‌ കാരണമാകുന്ന മോളിക്യൂളുകളെ തിരിച്ചറിയാനും സാധിക്കും.

ക്വാണ്ടം ഫിസിക്‌സിന്റെ ഭാഗമായിരുന്നു പുതിയ പഠനം. ജേര്‍ണല്‍ ഓഫ്‌ നേച്ചര്‍ ഫിസിക്‌സിലാണ്‌ ഇത്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top