Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

നിങ്ങളുടെ ഹൃദയത്തിന് ഇപ്പോള്‍ നിങ്ങളെക്കാള്‍ 10 വയസ് കൂടുതലുണ്ട്

mangalam malayalam online newspaper

വയസ് എത്രയായി...? എത്രയാണെങ്കിലും കരള്‍, വൃക്ക, പല്ല്, ഹൃദയം തുടങ്ങി പല അവയവങ്ങള്‍ക്കും നിങ്ങളെക്കാള്‍ 10 വയസെങ്കിലും കൂടുതല്‍ പ്രയാമായിട്ടുണ്ടാകും.

എന്താ ഈ പറയുന്നെ എന്നല്ലേ. പറയുന്നത് സത്യമാണ്. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. പക്ഷേ സംഭവം സത്യമാണ്. നിങ്ങളുടെ ജീവിത ശൈലി കൊണ്ട് ശരീരത്തിലെ അവയവങ്ങള്‍ക്ക് വല്ലാതെ പ്രയാമാകുമെന്ന് വൈദ്യശാസ്ത്രം. മുഖവും ശരീരവും കാണുമ്പോള്‍ ഉള്ള പ്രായമല്ല ആന്തരികവയവങ്ങള്‍ക്ക്.

ഇത്തരത്തില്‍ നിങ്ങള്‍ക്കും നിങ്ങളുടെ അവയവങ്ങള്‍ക്കും വ്യത്യസ്ഥ പ്രായം ഉണ്ടാകുന്നതിനുള്ള പ്രധാനകാരണം നമ്മുടെ ആഹാര രീതി, വ്യായാമം, മാനസികസമ്മര്‍ദ്ദം, ജനിതക കാരണങ്ങള്‍ എന്നിവയാണ്.

ദിവസം പത്തുമണിക്കൂറില്‍ അതികം ഇരുന്നു ജോലിചെയ്യുന്ന ഒരാളുടെ ശ്വാസകോശത്തിന് യഥാര്‍ഥത്തില്‍ ആ വ്യക്തിക്ക് ഉള്ളതിനേക്കാള്‍ 10 വയസ് കൂടുതല്‍ പ്രായമുണ്ടാകും. തുടര്‍ച്ചയായുള്ള ഇരുപ്പാണ് ഇതിനുള്ള കാരണം.

സ്ഥിരമായി കാപ്പിക്കുടിക്കുന്ന ശീലമുണ്ടെങ്കില്‍ സൂക്ഷിക്കുക. ഇത് നിങ്ങളുടെ വൃക്കകളുടെ പ്രായം കൂട്ടുകയും അതുവഴി അവയുടെ ആരോഗ്യം നഷ്ട്ടപ്പെടുത്തുകയും ചെയ്യും.

മാനസിക സമ്മര്‍ദ്ദം വളരെയതികം ഉണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക. നിങ്ങളുടെ കരള്‍ ഇപ്പോള്‍ കിളവനായിട്ടുണ്ടാകും. പുകവലിയും മാനസിക സമ്മര്‍ദ്ദവും നിങ്ങളുടെ കരളിന്റെ പ്രായം വര്‍ധിപ്പിക്കും.

കൊഴുപ്പുള്ള ആഹാരം സ്ഥിരമായി കഴിക്കാറുണ്ടോ...? എങ്കില്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ 10 വയസ് കുടുതലുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യം തകരാറിലാക്കും.

നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും അനാരോഗ്യകരമായ ജീവിത ശൈലികൊണ്ട് പെട്ടന്ന് പ്രായമാകുന്നു. ഇത്തരത്തില്‍ ആന്തരിക അവയവങ്ങള്‍ക്ക് പ്രായമാകുന്നത് രോഗങ്ങള്‍ക്കും ശാരിരിക അസ്വസ്ഥതകള്‍ക്കും കാരണമാകും. ഇതിനുള്ള പരിഹാരം ശരീയായ ജീവിത ശൈലി പിന്തുടരുക എന്നത് മാത്രമാണ്.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top