Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

ഉപ്പിന്റെ ചില പ്രത്യേക ഉപയോഗങ്ങള്‍

mangalam malayalam online newspaper

ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ മാത്രമല്ല ഉപ്പിന്‌ മറ്റ്‌ ചില ഉപയോഗങ്ങളും ഉണ്ട്‌. ഉപകാരപ്രധമായ ഉപ്പിന്റെ ചില ഉപയോഗങ്ങളെക്കുറിച്ചറിയുക.

1, ബാക്‌റ്റിരിയകളെ ചെറുക്കാനുള്ള കഴിവ്‌ ഉപ്പിനുണ്ട്‌. അതുകൊണ്ട്‌ തന്നെ പച്ചക്കറികള്‍ വൃത്തിയാക്കുമ്പോള്‍ ഉപ്പു വെള്ളത്തില്‍ 10 മിനിറ്റ്‌ വച്ച ശേഷം പാകം ചെയ്യാം. ഇത്‌ വിഷാംശം ഇല്ലാതാക്കാന്‍ സഹായിക്കും.

2, കട്ടികുറഞ്ഞ ഉപ്പ്‌ ലായനി ഉപയോഗിച്ച്‌ വീട്‌ വൃത്തിയാക്കിയാല്‍ പൊടിയും അഴുക്കും മാറി കൂടുതല്‍ നന്നായി വൃത്തിയാക്കും.

3, വഴുതനങ്ങ, വാഴക്കായ, തുടങ്ങിയ കറയുള്ള പച്ചക്കറികള്‍ വൃത്തിയാക്കിയശേഷം അല്‍പ്പം ഉപ്പുപൊടി ഉപയോഗിച്ച്‌ കൈ കഴുകുക. ഇത്‌ കറകളയാന്‍ നല്ലതാണ്‌.

4, വെള്ളി, ചെമ്പ്‌, പിത്തള തുടങ്ങി ലോഹത്തില്‍ തീര്‍ത്ത പാത്രങ്ങളും ആഭരണങ്ങളും ഉപ്പ്‌ ഉപയോഗിച്ച്‌ വൃത്തിയാക്കിയാന്‍ കൂടുതല്‍ തിളക്കം ലഭിക്കും.

5, മരത്തില്‍ നിര്‍മ്മിച്ച ഉപകരണങ്ങള്‍ കടുപ്പം കുറഞ്ഞ ഉപ്പു വെള്ളത്തില്‍ തുടച്ചാല്‍ കൂടുതല്‍ നന്നായി വൃത്തിയാകും.

6, പാല്‍ പിരിയാതിരിക്കാന്‍ കാച്ചിയ ശേഷം ഒരു നുള്ള്‌ ഉപ്പ്‌ പാലില്‍ ചേര്‍ക്കുക.

7, ഉപ്പ്‌ ഉപയോഗിച്ച്‌ പല്ല്‌ തേയ്‌ക്കുന്നത്‌ പല്ലുകള്‍ സ്‌ട്രോങ്ങ്‌ ആകാന്‍ സഹായിക്കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top