Last Updated 42 weeks 9 hours ago
Ads by Google
30
Thursday
March 2017

നിങ്ങള്‍ക്കും മറവിരോഗം വരാം; അല്‍ഷിമേഴ്‌സിന്റെ ലക്ഷണങ്ങള്‍

mangalam malayalam online newspaper

അല്‍ഷിമേഴ്‌സ് നമ്മളെ ഭയപ്പെടുത്താന്‍ തുടങ്ങിട്ട് കാലം കുറച്ചായി. ഒരിക്കല്‍ വന്നുപോയാല്‍ ഈ രോഗത്തില്‍ നിന്ന് പുറത്ത് കടക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്.

രോഗിയുടെ ഓര്‍മ്മയ്ക്ക് സംഭവിക്കുന്ന തകരാറുകള്‍ ക്രമേണ രോഗിയുടെ മാത്രമല്ല ചുറ്റുമുള്ളവരുടെ ജീവിതത്തേയും ദോഷകരമായി ബാധിക്കും. എന്നാല്‍ തുടക്കത്തിലേ കണ്ടെത്തിയാല്‍ ഓര്‍മ്മ പൂര്‍ണ്ണമായി നഷ്ട്ടപ്പെടാതിരിക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് അല്‍ഷിമേഴസ് ഉണ്ടാകുമോ...? അല്‍ഷിമേഴ്‌സിന്റെ ലക്ഷണങ്ങളെക്കുറിച്ചറിയു.

1, സംസാരക്കുന്നതിനിടയില്‍ കാര്യങ്ങള്‍ മറന്നു പോകുക. ഒപ്പം ഒരേ ചോദ്യം വീണ്ടും വീണ്ടും ആവര്‍ത്തിക്കുക.

2, പെരുമാറ്റത്തില്‍ ഉണ്ടാകുന്ന മാറ്റം. പെട്ടന്നുണ്ടാകുന്ന വൃത്തിക്കുറവ്. മൂഡ് സ്വവ്വമിങ്ങ് എന്നിവ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മറവിരോഗത്തിന്റെ ലക്ഷണമാണ്.

3, സൂര്യന്‍ അസ്ഥമിച്ചതിന് ശേഷം ഉണ്ടാകുന്ന മനസിക അസ്വസ്ഥ്യം മറവിരോഗത്തിന്റെ ലക്ഷണമാണ്.

4, വളരെ പരിചിതമായ പേരുകള്‍ മറന്നുപോകുന്നുതും മറവിയുടെ ലക്ഷണമാണ്.

5, സ്ഥിരമായ പോകുന്ന സ്ഥലങ്ങളിലേയ്ക്കുള്ള വഴികള്‍ മറക്കുന്നത് മറവിരോഗത്തിന്റെ ലക്ഷണമാണ്.

6, സ്ഥിരമായി ഉണ്ടാകുന്ന തലവേദനയും പുറം വേദനയും ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അല്‍ഷിമേഴ്‌സിനെ സൂചിപ്പിക്കുന്നു.

7, പെട്ടന്നുണ്ടാകുന്ന ദേഷ്യം, സംങ്കടം, മൂഡ് വ്യത്യാസം എന്നിവയും സൂഷിക്കുക.

8, കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു.

9, ഉറക്കം നഷ്ട്ടപ്പെടുന്നു.

രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. മറവിരോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ലങ്കിലും ഓര്‍മ്മ അനിയന്ത്രിതമായി നഷ്ട്ടപ്പെടുന്നത് തടയാന്‍ കഴിയും. ഒപ്പം പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഇത് മറവി വരുന്നതിന്റെ സാധ്യത കുറയ്ക്കുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top