Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

ദിവസവും ബദാം കഴിച്ചാല്‍

mangalam malayalam online newspaper

ആരോഗ്യം സൗന്ദര്യം ബുദ്ധി ഇവയാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ ബദാം കഴിച്ചോളു. പറഞ്ഞാല്‍ തീരില്ല ഈ ഇത്തിരിക്കുഞ്ഞന്റെ ഗുണങ്ങള്‍. വിറ്റാമിന്‍, മഗ്നിഷ്യം, പ്രോട്ടിന്‍, ഫാറ്റി ആസിഡ്‌, ഫൈബര്‍, മിനറല്‍സ്‌, ആന്റെി ഓക്‌സിഡന്റെ്‌ എന്നിവയാല്‍ സമ്പന്നമാണ്‌ ബദാം. അമേരിക്കയാണ്‌ ബദാം ഉല്‍പ്പദാനത്തിന്റെ കേന്ദ്രം. ദിവസവും 5 ബദാം കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിന്‌ ലഭിക്കുന്ന ഗുണങ്ങള്‍ അറിയു.

1, ഹൃദയാരോഗ്യം വര്‍ധിപ്പിക്കാന്‍ ബദാം മിടുക്കനാണ്‌.

2, ബദാമില്‍ അടങ്ങിരിക്കുന്ന വിറ്റാമിന്‍-ഇ കോശങ്ങളെ സംരക്ഷിക്കും.

3, ഉയര്‍ന്ന്‌ അളവില്‍ നല്ല കൊളസ്‌ട്രോള്‍, പ്രോട്ടിന്‍, മാഗ്നീഷ്യം എന്നിവ അടങ്ങിരിക്കുന്നതിനാല്‍ പ്രമേഹ രോഗികള്‍ കഴിക്കുന്നത്‌ വളരെ നല്ലതാണ്‌.

4, ഇതിലെ മഗ്നീഷ്യം രക്‌ത സമ്മര്‍ദ്ദത്തെ നിയന്ത്രിച്ച്‌ നിര്‍ത്തുന്നു.

5, കൊളസ്‌ട്രോളിനെ നിയന്ത്രിച്ച്‌ നിര്‍ത്താന്‍ സഹായിക്കുന്നു.

6, ഭാരം കുറയ്‌ക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ്‌ ദിവസവും ബദാം കഴിക്കുന്നത്‌.

7, ധാരാളം പോഷകങ്ങള്‍ അടങ്ങിയതിനാല്‍ ഓര്‍മയും ബുദ്ധിയും വര്‍ധിപ്പിക്കും.

8, എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

9, വിറ്റാമിന്‍, മിനറല്‍സ്‌, ആന്റെി ഓക്‌സിഡന്റെ്‌ എന്നിവ നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കും.

10, ചര്‍മ്മത്തിന്റെ തിളക്കവും ഭംഗിയും വര്‍ധിപ്പിക്കും.

11, ദിവസവും കഴിക്കുന്നത്‌ ക്യാന്‍സറിനെ ചെറുക്കാന്‍ സഹായിക്കുന്നു.

12, ലൈംഗികശേഷി വര്‍ധിപ്പിക്കുന്നു.

13, പോഷകങ്ങളാല്‍ സമ്പന്നമായ ബദാം ദിവസവുംകഴിക്കുന്നത്‌ ആരോഗ്യവും ഉന്‍മേഷവും നല്‍കും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top