Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

ഈ രാജ്യത്തു നിരത്തു വാഴുന്നത്‌ പെണ്‍കുട്ടികള്‍

mangalam malayalam online newspaper

ടാക്‌സി ഡ്രൈവര്‍മാര്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും ഉപദ്രവിക്കുന്നതും ഒരു പുതിയ വാര്‍ത്തയല്ല. ഇതില്‍ നിന്നു രക്ഷപ്പെടുക എന്ന്‌ അല്‍പ്പം ശ്രമകരമായ കാര്യമാണ്‌. എന്നാല്‍ ഇന്തൊന്യേഷ്യയിലെ ജക്കാര്‍ത്തയില്‍ കഴിഞ്ഞ നാലുമാസമായി സ്‌ത്രീയാത്രക്കാര്‍ക്കായി വനിത ഡ്രൈവര്‍ മാരാണു വാഹനം ഓടിക്കുന്നത്‌. പൊതുവാഹനം ഉപയോഗിക്കാന്‍ മടിയുള്ള സ്‌ത്രീകള്‍ക്കു വേണ്ടിയാണ്‌ ലേഡി ജെക്ക്‌ വുമണ്‍സ്‌ ഒണ്‍ലി ടൂവിലര്‍ ടാക്‌സി നിരത്തിലിറക്കിയത്‌.

കഴിഞ്ഞ ഒക്‌ടേബറിലാണു ജക്കാര്‍ത്തയില്‍ ഇങ്ങനെ ഒരു ടാക്‌സി സര്‍വിസ്‌ ആരംഭിച്ചത്‌. ഇതിനോടകം തന്നെ 5000 ല്‍ അതികം സ്‌ത്രീകള്‍ ലേഡി ജെക്ക്‌ മെബൈല്‍ ആപ്പ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തു കഴിഞ്ഞു എന്നു ലേഡി ജക്ക്‌ അധികൃതര്‍ പറയുന്നു. നിലവില്‍ 2400 സ്‌ത്രീ ഡ്രൈവര്‍മാരാണ്‌ ഈ കമ്പനിയില്‍ കീഴില്‍ ജോലിചെയ്യുന്നത്‌. ലേഡി ജെക്കില്‍ യാത്ര ചെയ്യുന്ന സമയത്തു യാത്രക്കാരനോ ഡ്രൈവര്‍ക്കോ എന്തെങ്കിലും ബുദ്ധിമുട്ടോ, ഭീഷണിയോ ഉണ്ടായാല്‍ അലാം മുഴക്കാനുള്ള സംവിധാനവും വാഹനത്തിനുണ്ട്‌. വീട്ടമ്മമാരും വിദ്യാര്‍ഥികളുമാണു ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top