Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

വായില്‍ പല്ലുമായി കുഞ്ഞു ജനിച്ചാല്‍

mangalam malayalam online newspaper

കുഞ്ഞിന്റെ ഓരോ ചെറിയ വളര്‍ച്ചയും മാതാപിതാക്കള്‍ക്കു കൗതുകമാണ്. എന്നാല്‍ വായില്‍ പല്ലുമായി കുഞ്ഞു ജനിക്കുന്നത് നിരവതി ദുരൂഹതകള്‍ക്ക് കാരണമാകും. വായില്‍ പല്ലുമായി കുഞ്ഞു ജനിക്കുന്നത് ശുഭലക്ഷണമായാണ് കാണുന്നത്. സാധാരണയായി ആറാംമാസം മുതലാണ് പല്ലു വന്നു തുടങ്ങുന്നത്. ഇങ്ങനെ വരുന്ന പല്ലുകളാണ് പാല്‍ പല്ലുകള്‍. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ പല്ലുകള്‍ ഉണ്ടാകും. ഇങ്ങനെ പല്ലുകള്‍ ഉണ്ടാകുന്നതിന് കാരണം പാരമ്പര്യമാണെന്ന് കരുതുന്നു.

ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ മൂലവും ഇങ്ങനെ സംഭവിക്കാം. വളര്‍ച്ച പൂര്‍ത്തിയാകും മുമ്പ് മുളക്കുന്ന പാല്‍പല്ലുകളാണ് ഇങ്ങനെ വരുന്നത്. സാധാരണ ഇത്തരം പല്ലുകള്‍ പ്രശ്‌നാക്കാരല്ല. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇവ പാലുട്ടുമ്പോള്‍ അമ്മയുടെ സ്തനത്തില്‍ കൊള്ളുകയും മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. കൂടാതെ ഈ പല്ലുകള്‍ ഇളകി പോകുമ്പോള്‍ കുഞ്ഞ് ഇത് വിഴുങ്ങാനും സാധ്യതയുണ്ട്. ജനിക്കുമ്പോഴെ ഇങ്ങനെ പല്ലുകള്‍ ഉണ്ടയാല്‍ ഭാവിയില്‍ വരുന്ന പല്ലുകള്‍ നിരതെറ്റാന്‍ കാരണമാകും. അതുകൊണ്ട് തന്നെ ജനിക്കുമ്പോഴെ കുഞ്ഞിന് പല്ലുകള്‍ കണ്ടാല്‍ പീഡോഡോന്റിസ്റ്റിനെ കാണിച്ച് ആവിശ്യമായ മുന്‍കരുതലുകള്‍ എടുക്കുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top