Last Updated 1 year 15 weeks ago
Ads by Google
23
Saturday
September 2017

ഹൃദ്രോഗികള്‍ക്ക്‌ സുരക്ഷിതമായി ഉപയോഗിക്കാം ഈ എണ്ണകള്‍

mangalam malayalam online newspaper

ജീവിതശൈലി രോഗമാണ്‌ ഹൃദ്രോഗം. പാരമ്പര്യവും ഒരു ഘടകമാണെന്ന്‌ പറയാതെ വയ്യ. എങ്കിലും കാര്യങ്ങള്‍ അല്‍പ്പമൊന്ന്‌ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ഇവനെ നമുക്ക്‌ പടിക്കുപുറത്ത്‌ നിര്‍ത്താന്‍ കഴിയും. ഭക്ഷണവും വ്യായമാവുമാണ്‌ ഇതില്‍ പ്രധാനം. കൊഴുപ്പുള്ളതും വറുത്തതും പെരിച്ചതുമായ ആഹാരങ്ങള്‍ അപകടം ചെയ്യും. എണ്ണകളുടെ ഉപയോഗം അങ്ങേയറ്റം ശ്രദ്ധിക്കുക.

1, ഹൃദ്രോഗികള്‍ക്ക്‌ ഉപയോഗിക്കാന്‍ അനുയോജ്യമായ എണ്ണകളില്‍ ഒന്നാണ്‌ സൂര്യകാന്തി. രക്‌തത്തിലെ ചീത്തകൊസ്‌ട്രോളിനെ കുറച്ച്‌ നല്ല കൊളസ്‌ട്രോളിനെ നിലനിര്‍ത്താന്‍ ഈ എണ്ണയ്‌ക്ക് കഴിയും.

2, നിലക്കടല എണ്ണയ്‌ക്കും ചീത്തകൊളസ്‌ട്രോള്‍ കുറയ്‌ക്കാനുള്ള കഴിവുണ്ട്‌ മാത്രമല്ല നല്ല കൊളസ്‌ട്രോളിനെ നിലനിര്‍ത്താനും കഴിയും.

3, ഒലിവെണ്ണ ഉപയോഗിക്കുമ്പോള്‍ വളരെക്കുറച്ച്‌ കൊഴുപ്പു മാത്രമേ ശരീരത്തില്‍ പ്രവേശിക്കുകയുള്ളു. ഇത്‌ രക്‌തം കട്ടപിടിക്കുന്നത്‌ തടയാനും ഈ എണ്ണയ്‌ക്ക് കഴിയും.

4, സോയാബീന്‍ എണ്ണയും ഹൃദ്രോഗികള്‍ക്ക്‌ ഉപയോഗിക്കാം.

5, തവിടെണ്ണ കൊളസ്‌ട്രോളിനെ കുറയ്‌ക്കാന്‍ സഹായിക്കും. മാത്രമല്ല ഇത്‌ചര്‍മ്മത്തിനും വളരെയതികം ഗുണം ചെയ്യും.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top