Last Updated 1 year 15 weeks ago
Ads by Google
22
Friday
September 2017

ലോകത്തെ ഞെട്ടിച്ച്‌ ഏപ്രില്‍ ഫൂള്‍

mangalam malayalam online newspaper

സത്യത്തില്‍ ഏപ്രില്‍ ഒന്ന്‌ ഒരു സ്വാതന്ത്ര്യം കിട്ടിയ ദിവസമാണ്‌. സാധാരണ ഗതിയില്‍ ഉറക്കെ പറഞ്ഞാല്‍ തല്ലു കിട്ടുന്ന പല കാര്യങ്ങളും ഈ ദിവസം പേടിക്കാതെ പറയാന്‍ കഴിയും. അതാണ്‌ ഏപ്രില്‍ ഒന്നിന്റെ സ്വാതന്ത്ര്യം. അതുകൊണ്ട്‌ തന്നെ ഈ ദിവസം വളരെ വേണ്ടപ്പെട്ടവരെയൊക്കെ ഞെട്ടിക്കുന്ന കളവുകള്‍ പറഞ്ഞ്‌ നമ്മള്‍ പറ്റിക്കാറുണ്ട്‌. എന്നാല്‍ പത്രങ്ങളും മറ്റു മാധ്യമങ്ങളും ഇത്തരം ഏപ്രില്‍ ഫൂളുമായി രംഗത്ത്‌ വന്നതോടെ ഇത്‌ സത്യമോ മിഥ്യയോ എന്ന്‌ തിരിച്ചറിയാന്‍ കഴിയാതായി. ഇങ്ങനെ ലോകത്തേ ഞെട്ടിച്ച എപ്രിള്‍ ഫൂളുകള്‍ പലതും സംഭവിച്ചിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും പ്രധാനം 1960 ആയിരുന്നു.

ചെരിഞ്ഞു നില്‍ക്കുന്ന പിസഗോപുരം വീഴുന്നു എന്നായിരുന്നു വാര്‍ത്ത. നെതര്‍ലാന്റെിലെ നാഷ്‌ണല്‍ ന്യൂസാണ്‌ ഇത്‌ പുറത്ത്‌ വിട്ടത്‌. പിന്നലെ ഗോപുരം തകര്‍ന്നു എന്ന വാര്‍ത്തയും വന്നു. എപ്രില്‍ ഒന്നാണെങ്കിലും സംഭവം ലോകം മുഴുവന്‍ വിശ്വസിച്ചും. അക്ഷരാര്‍ഥത്തില്‍ ഈ ഏപ്രില്‍ ഫൂള്‍ ലോകത്തെ ഞെട്ടിച്ചും. എല്ലാവര്‍ഷവും 2.5 മില്ലിമീറ്റര്‍ എന്ന കണക്കിലാണ്‌ പിസഗോപുരം ചെരിയുന്നത്‌. എന്നാല്‍ വിദ്ധഗ്‌തരുടെ അഭിപ്രായപ്രകാരം ഇനിയും 300 വര്‍ഷം കൂടി പിസാഗോപുരത്തിന്‌ ആയുസുണ്ട്‌. 1173 ല്‍ പണിതുടങ്ങിയ ഗോപുരം 1370 ല്‍ ആണ്‌ പൂര്‍ത്തിയായത്‌. ഇതിനിടയില്‍ ചെരിവ്‌ നേരെയാക്കാന്‍ പലതവണ ശ്രമിച്ചിരുന്നു എങ്കിലും പരാജയപ്പെടുകയായിരുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top