Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

എല്ലാത്തില്‍ നിന്നും മോചനം നല്‍കാന്‍ വരുന്നു നഗ്ന റസ്‌റ്റോറന്റ്‌

mangalam malayalam online newspaper

പ്രകൃതിദത്തം എന്ന്‌ അര്‍ഥം വരുന്ന ഹിന്ദിവാക്കായ ബുന്യാദി എന്ന പേരില്‍ നഗ്ന റസ്‌റ്റോറന്റ്‌ വരുന്നു. മൂന്നു മാസം മാത്രം പ്രവര്‍ത്തിക്കുന്ന സമ്മര്‍ റസ്‌റ്റോറന്റില്‍ ഉപഭോക്‌താക്കള്‍ നഗ്നരായി എത്തും. റസ്‌റ്റോറന്റില്‍ ഫോണ്‍ വൈദ്യുതി ലൈറ്റുകള്‍ ഉണ്ടാകില്ല.

പുരാതന കാലത്തേയ്‌ക്കുള്ള തിരിച്ചുപോക്കാണ്‌ ഇതു കൊണ്ട്‌ ഉദ്ദേശിക്കുന്നും വിളമ്പുന്നതെല്ലാം പുതുമയുള്ള വിഭവങ്ങളായിരിക്കും എന്നും ഉടമകള്‍ പറയുന്നു. എന്നാല്‍ തുണിയില്ലാതെ പ്രവേശിക്കണമെന്നു നിബന്ധന ഇല്ല.

ലണ്ടനിലാണ്‌ ഇതു പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. ലണ്ടനിലെ ആദ്യ നഗ്ന റസ്‌റ്റോറന്റാകും ഇത്‌. റസ്‌റ്റോറന്റിനു രണ്ടു ഭാഗങ്ങളാണ്‌ ഉള്ളത്‌. ഒന്നു വസ്‌ത്രം ഉള്ളവര്‍ക്കും മറ്റൊന്നു വസ്‌ത്രം ഇല്ലാത്തവര്‍ക്കും. വസ്‌ത്രം മാറാന്‍ ചേഞ്ച്‌ റും സജ്‌ജീകരിച്ചിട്ടുണ്ട്‌.

റസ്‌റ്റോറന്റ്‌ വരുന്നു എന്ന്‌ അറിഞ്ഞ്‌ അയ്യായിരത്തോളം ആളുകള്‍ അപ്പോള്‍ തന്നെ പേരു രജിസ്സ്‌റ്റര്‍ ചെയ്‌തു. എല്ലാത്തില്‍ നിന്നുമുള്ള മോചനമാണു റസ്‌റ്റോറന്റ്‌ ലക്ഷ്യമിടുന്നതെന്ന്‌ സ്‌ഥാപകന്‍ സെബ്‌ ല്യാല്‍ പറഞ്ഞു. മുളകൊണ്ടു നിര്‍മ്മിച്ച റസ്‌റ്റോറന്റില്‍ വെളിച്ചത്തിനായി മെഴുകുതിരിയാകും ഉപയോഗിക്കുക.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top