Last Updated 42 weeks 9 hours ago
Ads by Google
30
Thursday
March 2017

ഈ മലയാളി ബാലന്‍ 12-ാം വയസില്‍ നേടിയത്‌ മൂന്ന്‌ ബിരുദങ്ങള്‍, ആഗ്രഹം 18 വയസില്‍ ഡോക്‌ടറാകാന്‍

mangalam malayalam online newspaper

ഈ കൊച്ചു മിടുക്കന്റെ പേര്‌ തനിഷ്‌ക് എബ്രാഹം. 12 വയസ്‌ അയതേ ഉള്ളു. അളൊരു സംഭവം തന്നെ. കേരളത്തില്‍ നിന്ന്‌ അമേരിക്കയിലേയ്‌ക്കു കുടിയേറിയ താജി എബ്രഹാമിന്റെയും ബിജോ എബ്രാഹമിന്റെയും മകനാണ്‌. 12 വയസിനിടയ്‌ക്ക് ഇവന്‍ നേടിയത്‌ മൂന്ന്‌ ബിരുദങ്ങള്‍. 18-ാം വയസില്‍ ഡോക്‌ടാകണമെന്നാണ്‌ ഈ കൊച്ചുമിടുക്കന്റെ ആഗ്രഹം.

ചെറുപ്പത്തിലേ തന്നെ തനിഷ്‌ക് മറ്റുകുട്ടികളേക്കാള്‍ ബുദ്ധിപരമായി മുന്നിലാണെന്നു മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. അതെ തുടര്‍ന്ന്‌ തനിഷ്‌കിനെ കൂടുതല്‍ പഠിപ്പിക്കാനായി ഇവര്‍ തീരുമാനിക്കുകയായിരുന്നു. വീട്ടിലിരുന്നും സ്‌കൂളില്‍ പോയുമായി പഠിച്ച തനിഷ്‌ക് ഏഴാം വയസില്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നു.

പതിനൊന്നാം വയസില്‍ ഈ ബാലന്‍ മൂന്നു ബിരുദങ്ങള്‍ സ്വന്തമാക്കി. കണക്ക്‌, ശാസ്‌ത്രം, ഭാഷ വിഷയങ്ങളില്‍ കാലിഫോര്‍ണിയ കോളേജില്‍ നിന്നുമാണു ബുരുദങ്ങള്‍ സ്വന്തമാക്കിയത്‌. തുടര്‍ പഠനത്തിനായി രണ്ട്‌ കേളേജില്‍ നിന്ന്‌് തനിഷ്‌ക്കിന്‌ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. തനിഷ്‌ക്കിന്റെ ഈ നേട്ടങ്ങളില്‍ അഭിനന്ദിച്ച്‌ കൊണ്ട്‌ ബരാക്ക്‌ ഒബാമ കത്തയച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top