Last Updated 46 weeks 1 day ago
Ads by Google
28
Friday
April 2017

യജമാനന്റെ ജീവന്‍ രക്ഷിക്കാന്‍ ജാക്കി സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തി

mangalam malayalam online newspaper

നാല്‌ വര്‍ഷങ്ങള്‍ക്കു മുമ്പാണ്‌ ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ ഗുരുദേവ്‌ സിങ്‌ തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു നടന്ന ഒരു നായയെ എടുത്തു വളര്‍ത്തിയത്‌. ജാക്കി എന്ന്‌ നായക്കു പേരും നല്‍കി. അന്ന്‌ ആ കര്‍ഷകന്‍ ചിന്തിച്ചിട്ടുണ്ടാവില്ല ഇ നായക്കുട്ടി തന്റെ ജീവന്‍ രക്ഷിക്കുമെന്ന്‌.

കഴിഞ്ഞ ദിവസം ജാക്കിക്കൊപ്പം ഗുരുദേവ്‌ വീടിന്റെ പുറത്ത്‌ കിടക്കുമ്പോള്‍ ആയിരുന്നു സംഭവം. ഗുരുദേവ്‌ ഉറക്കത്തിലേയ്‌ക്കു വീണതിനു പിന്നാലെ വീടിന്റെ സമീപത്തുള്ള ദുവ നാഷ്‌ണല്‍ പാര്‍ക്കില്‍ നിന്നും ഇറങ്ങിയ കടുവ ഗുരുദേവിനെ ആക്രമിക്കാനായി പാഞ്ഞടുത്തു. ഇതു കണ്ട ജാക്കി കടുവയുടെ മേല്‍ ചാടി വീണ്‌ കടുവയോടു പോരാടി. ശബ്‌ദം കേട്ട്‌ ഉണര്‍ന്ന ഗുരുദേവ്‌ സിങ്‌ നാട്ടുകാരെ വിളിച്ചു കൂട്ടി കടുവയേ ഓടിച്ചു. എന്നാല്‍ യജമാനന്റെ ജീവന്‍ രക്ഷിക്കാനായി കടുവയോടു പോരാടി നിന്ന ജാക്കി ഇതിനോടകം മരിച്ചിരുന്നു. കടുവയുടെ ആക്രമണത്തില്‍ മാരകമായി മുറിവേറ്റതിനെ തുടര്‍ന്നാണ്‌ ജാക്കി കൊല്ലപ്പെട്ടത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top