Last Updated 41 weeks 21 hours ago
Ads by Google
23
Thursday
March 2017

സൂക്ഷിക്കുക ആളെക്കൊല്ലും സെറിബ്രല്‍ മലേറിയ: തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

mangalam malayalam online newspaper

കോഴിക്കോട്‌ എലത്തൂരില്‍ ഒരു കൂടുംബത്തിലെ അഞ്ചുപേര്‍ക്ക്‌ സെറിബ്രല്‍ മലേറിയ സ്‌ഥിരീകരിച്ചത്‌ ഭീതി പരത്തുന്നു. ഉത്തരേന്ത്യയില്‍ സാധാരണയായി കണ്ടുവരുന്ന ഈ രോഗം കേരളത്തില്‍ അപൂര്‍വ്വമാണ്‌. എന്നാല്‍ അന്യസംസ്‌ഥാന തൊഴിലാളികളില്‍ നിന്നാകാം രോഗം കേരളത്തില്‍ എത്തിയെതെന്നാണു നിഗമനം. കൊതുകുകള്‍ വഴി പടരുന്ന സെറിബ്രല്‍ മലേറിയ തലച്ചോറിനേയാണ്‌ ബാധിക്കുന്നത്‌. രോഗം മൂര്‍ഛിച്ചാല്‍ മരണം വരെ സംഭവിക്കാം.

മലേറിയ രോഗത്തിനു ഫലപ്രദമായ ചികിത്സ ലഭിക്കതെ വരുന്നതും രോഗപ്രതിരോധ ശേഷി കുറവുള്ള അളുകള്‍ക്ക്‌ മലേറിയ ബാധിക്കുന്നതും സെറിബ്രല്‍ മലേറിയക്കു കാരണമാകുന്നു. തലച്ചോറിലെ ഞരമ്പുകളിലെ രക്‌തം കട്ടപിടിച്ചാണു രോഗിക്ക്‌ മരണം സംഭവിക്കുന്നത്‌. അനോഫിലസ്‌ ജെനുസില്‍ പെട്ട പെണ്‍ കൊതുകുകളാണു മലേറിയ പരത്തുന്നത.്‌ ഇതില്‍ തന്നെ പ്ലാസ്‌മോഡിയം ഫാള്‍സിപ്പാറം എന്ന ഇനം രോഗകാരിയാണു സെറിബ്രല്‍ മലേറിയ പരത്തുന്നത്‌.

രോഗബാധയുണ്ടായി 8 മുതല്‍ 25 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ശക്‌തമായ പനിയാണ്‌ ആദ്യ ലക്ഷണം. കൂടാതെ രക്‌തത്തിലെ അണുബാധ, വയറിളക്കം, ഛര്‍ദ്ദി, തലവേദന, വിറയല്‍, എന്നിവയും ഉണ്ടാകും. ഈ ലക്ഷണങ്ങളൊടൊപ്പം കണ്ണുകള്‍ രണ്ടും രണ്ട്‌ ദിശയിലേയ്‌ക്ക് ആകുന്നതും രോഗലക്ഷണമാണ്‌. കൊതുകു നിര്‍മ്മാര്‍ജനം മാത്രമാണ്‌ പ്രതിവിധി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top