Last Updated 1 year 1 week ago
Ads by Google
22
Thursday
June 2017

സിഖ്‌ യുവാവിന്റെ തലപ്പാവ്‌ നായക്കു നല്‍കിയത്‌ പുനര്‍ജന്മം: കരളലിയിക്കുന്ന ഒരു കഥ

mangalam malayalam online newspaper

സിഖുകാര്‍ക്കു മതവിശ്വാസങ്ങളും ആചാരങ്ങളും ജീവനു തുല്യമാണ്‌. അതു നഷ്‌ട്ടപ്പെടുത്തി ഒരു കാര്യവും അവര്‍ ചെയ്യില്ല. ഇത്രയും ശക്‌തമായ മതാചരങ്ങളെ കാറ്റില്‍ പറത്തി ഒരു സിഖ്‌ യുവാവ്‌ രക്ഷിച്ചത്‌ നായയുടെ ജീവന്‍. പഞ്ചാബ്‌ സ്വദേശി സ്വരണ്‍ സിംഗ്‌ എന്ന 28 കാരനാണ്‌ വിശ്വാസത്തിന്റെ ഭാഗമായ തലപ്പാവ്‌ ഊരി നായയെ രക്ഷിച്ചത്‌. കൂട്ടുകാരുടെ കൂടെ കനാലിലൂടെ നടന്നുപോകവേയാണു വെള്ളത്തില്‍ വീണ നായ ജീവനു വേണ്ടി പിടക്കുന്നതു കണ്ടത്‌. യുവാവിന്‌ നീന്തലും അറിയില്ല. ആകെയുള്ളത്‌ വിശ്വാസത്തിന്റെ ഭാഗമായ തലപ്പാവു മാത്രം.

പിന്നീട്‌ ഒന്നും ആലോചിച്ചില്ല തലയിലെ ടര്‍ബന്‍ അഴിച്ച്‌ കനാല്‍ കരയില്‍ നിന്നു വെള്ളത്തിലേയ്‌ക്കു ഇട്ടുകൊടുത്തു. വെള്ളത്തിലേയ്‌ക്കു വീഴാതിരിക്കാന്‍ ഒരു കയ്യ്‌ കൊണ്ട്‌ കൂട്ടുകാര്‍ നല്‍കിയ തുണിയില്‍ മുറുക്കെപിടിച്ചിരുന്നു. തലപ്പാവില്‍ കുടുക്കി നായയെ രക്ഷിക്കാനായിരുന്നു യുവാവ്‌ ശ്രമിച്ചത്‌. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പരുക്കൊന്നും ഏല്‍ക്കാതെ നായായെ രക്ഷിക്കാന്‍ കഴിഞ്ഞു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top