Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

Life is Beautiful

സംഗീത സഖറിയാസ്‌

  1. Mayarani
  2. Psy.VIPIN ROLDANT VALUMMEL
Psy.Vipin Roldant Valummel, Mayarani, SUNRISE HOSPITAL Kakkanad Cochin, CORPORET

സന്തുഷ്‌ടദാമ്പത്യത്തിന്റെയും വൈവിദ്ധ്യമേഖലകളുടെയും വിജയസൂത്രവാക്യം രചിക്കുന്ന പ്രശസ്‌ത മനശാസ്‌ത്രഞ്‌ജന്‍ ഡോ. വിപിന്‍ വി റോള്‍ഡന്റും സുപരിചിത ടി.വി ഷോ അവതാരകയായ മായാറാണിയും വിശേഷങ്ങള്‍ പങ്കുവയ്‌ക്കുന്നു.

വര്‍ണ്ണവിസ്‌മയങ്ങളില്‍ കൊച്ചിയിലെ ലുലു മാളില്‍ ആഹ്‌ളാദാരവങ്ങള്‍ക്കിടയില്‍ സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിക്കുന്ന സുന്ദരി. സുഹൃത്തുക്കള്‍ക്കൊപ്പം നാടകീയ രംഗങ്ങള്‍ ഒരുക്കി ഭാര്യയ്‌ക്ക് സര്‍പ്രൈസ്‌ ബര്‍ത്ത്‌ഡേ ഗിഫ്‌റ്റായി ഐ ഫോണ്‍ സമ്മാനിക്കുന്ന ഭര്‍ത്താവ.്‌ മലയാളമാധ്യമരംഗത്ത്‌ സുപരിചിതരായ ദമ്പതികള്‍.

ചാനല്‍ അവതാരക മായാറാണിയും, മനശാസ്‌ത്രഞ്‌ജനും സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിലെ കേരളാ സ്‌ട്രൈക്കേഴ്‌സിന്റെ മാനസിക പരിശീലകനുമായ ഡോ. വിപിന്‍.വി. റോള്‍ഡന്റും. ഇവരുടെ വ്യത്യസ്‌ത ജീവിതം വിശേഷണങ്ങള്‍ക്കപ്പുറമാണ്‌.

മായാറാണി ടിവി അവതാരകയായിട്ട്‌ 14 വര്‍ഷമായി. എറണാകുളം പുതൃക്കെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണി താദ്ധ്യാപികയാണ്‌. കിരണ്‍ ടിവിയിലെ 60 മിനിറ്റ്‌സിലൂടെ ശ്രദ്ധിക്കപ്പെട്ട അവര്‍ മഴവില്‍ മനോരമയിലെ തട്ടീം മുട്ടീം സീരിയലിലൂടെ അഭിനയത്തിലും ചുവടുവച്ചു. ഏഷ്യാനെറ്റിലെ വാല്‍ക്കണ്ണാടിയിലുമുണ്ട്‌.

മനശാസ്‌ത്രത്തെ വിവിധ ജീവിതമേഖലയിലേക്ക്‌ എത്തിക്കാനുള്ള ശ്രമമാണ്‌ വിപിന്റേത്‌. പുതിയ രീതികളും പരീക്ഷണങ്ങളും നടത്തുന്നു. കുടുംബം,സ്‌പോര്‍ട്‌സ്,ബിസിനസ്സ്‌, സിനിമ, രാഷ്‌ട്രീയം... ഇവയ്‌ക്കൊക്കെ വേണ്ടി മനശാസ്‌ത്ര പാക്കേജുകള്‍ നല്‍കുന്നു. മായയെ പോലെ സ്‌കൂള്‍-കോളജ്‌ കാലത്ത്‌ എല്ലാ പരിപാടികളിലും സജീവമായിരുന്നു.

ചാനല്‍ രംഗത്തേക്കുള്ള വരവ്‌?

മായാറാണിഃ കാഞ്ഞിരപ്പള്ളി സെന്റ്‌ഡൊമിനിക്‌സ് കോളജില്‍ പി.ജിക്കു പഠിക്കുമ്പോഴാണ്‌ കൈരളി ടിവിയുടെ കലാലയവര്‍ണ്ണങ്ങളില്‍ പങ്കെടുക്കുന്നത്‌.അതില്‍ നല്ല അവതാരകയ്‌ക്കുള്ള രണ്ടാം സമ്മാനം കിട്ടി. തുടര്‍ന്നും അവസരങ്ങള്‍ വന്നെങ്കിലും ചെയ്യാനായില്ല. അന്നു ലഭിച്ച ആ ആത്മവിശ്വാസത്തിലാണ്‌ ഷാലോം ടി.വിയില്‍ അമ്മയ്‌ക്കരികെ ഏറെക്കാലം അവതരിപ്പിക്കാനായത്‌. ജോലി കിട്ടി വിവാഹം കഴിഞ്ഞതോടെ ടി.വി വിട്ടെങ്കിലും വിപിന്റെ പിന്തുണയില്‍ പല ചാനലുകളിലും പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി.

അഭിനേത്രിയിലേക്ക്‌...?

ലഭിച്ച ഒരവസരങ്ങളൊന്നും ഞാന്‍ പാഴാക്കിയിട്ടില്ല. കോളജ്‌തലത്തില്‍ നല്ല നടിയായിരുന്നു ആ ആത്മവിശ്വാസത്തി ല്‍ തട്ടീം മുട്ടീം പരമ്പര ചെയ്‌തു. ഇനിയുള്ള എപ്പിസോഡുകളിലും ഞാനുണ്ട്‌. എന്റെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നത്‌ വിപിനാണ്‌. സിനിമയില്‍ അഭിനയിക്കുന്നത്‌ വിപിനിഷ്‌ടമാണ്‌.

പതിവു മനശാസ്‌ത്ര രീതികളില്‍ നിന്ന്‌ വിട്ട്‌ മലയാള റിയാലിറ്റി ഷോകളിലെ വിധികര്‍ത്താവായപ്പോള്‍ ?

വിപിന്‍: അമൃത ടിവിയിലെ ജൂനിയര്‍-ജീനിയേഴ്‌സ് ഷോയാണ്‌ തുടക്കം. മത്സരഘട്ടങ്ങളിലെ മനശാസ്‌ത്ര സമീപനം എന്നത്‌ നല്ല ആശയമായിരുന്നു. പിന്നീട്‌ വനിതാരത്നം, വെറുതെ അല്ല ഭാര്യ എന്നീ ഷോകളുടെ വിധികര്‍ത്താവായി. വിധിനിര്‍ണ്ണയത്തിലെ വ്യത്യസ്‌ത മത്സരാര്‍ത്ഥികളെയും പ്രേക്ഷകരെയും പോലെ എനിക്കും വേറിട്ട അനുഭവമായി.

മന:ശാസ്‌ത്രരംഗത്ത്‌ വ്യക്‌തിമുദ്ര പതിപ്പിച്ചയാള്‍. നാള്‍വഴികള്‍ ഓര്‍ത്തെടുക്കുമ്പോള്‍?

വിപിന്‍: മന:ശാസ്‌ത്രത്തിലേക്ക്‌ എന്നെ നയിച്ചത്‌ ചേട്ടന്‍ വിവിഷാണ്‌. മാന്നാനം കെ.ഇ. കോളജില്‍ മന:ശാസ്‌ത്രപഠനം ആരംഭിച്ചതായിരുന്നു വഴിത്തിരിവ്‌. കലാ- കായിക- രാഷ്‌ട്രീയമേഖലകളിലൊക്കെ സജീവമായിരുന്നു. പഠനകാലത്ത്‌ ഒരു സുഹൃത്തുമായി ചേര്‍ന്ന്‌ കോര്‍പറേറ്റ എന്ന മനശാസ്‌ത്ര മാനേജ്‌മെന്റ്‌ പരിശീലന സംരംഭം തുടങ്ങി. വിവിധ മേഖലകളിലെ മന:ശാസ്‌ത്രപദ്ധതികളായിരുന്നു ഞങ്ങളുടെ ലക്ഷ്യം.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്നു റാങ്കോടെ പഠിച്ചിറങ്ങിയ ശേഷം ആറ്റിങ്ങല്‍ സബ്‌ജയിലിലെ ട്രെയിനിംഗാണ്‌ ലഭിച്ച ആദ്യാവസരം. പിന്നീട്‌ പൂജപ്പുര സെന്‍ട്രല്‍ ജയിലടക്കം കേരളത്തിലെ ജയിലുകളില്‍ പ്രവര്‍ത്തിച്ചു. പലതരം ആളുകളെ കണ്ടു, അവരുടെ അനുഭവങ്ങള്‍ അറിഞ്ഞു. എന്റെ മന:ശാസ്‌ത്രജീവിതത്തിനടിത്തറയേകിയത്‌ അതാണ്‌.

ആ അനുഭവസമ്പത്തില്‍ നിന്ന്‌ കിട്ടിയ പരിശീലനങ്ങള്‍ക്കൊടുവില്‍ കാക്കനാട്‌ സ ണ്‍റൈസ്‌ ഹോസ്‌പിറ്റലിലെ മന:ശാസ്‌ത്രവിഭാഗം ആരംഭിക്കാന്‍ ചെയര്‍മാന്‍ ഡോ. ഹഫീസ്‌ റഹ്‌മാന്റെ ക്ഷണം ലഭിച്ചു. ഇപ്പോള്‍ സണ്‍റൈസിലെ മന:ശാസ്‌ത്രവിഭാഗം മേധാവിയും ചീഫ്‌ കണ്‍സള്‍ട്ടന്റ്‌ സൈക്കോളജിസ്‌റ്റുമാണ്‌. 17 വര്‍ഷം മുന്‍പ്‌ ആരംഭിച്ച കോര്‍പ്പറേറ്റയെ വിജയകരമായി മുന്‍പോട്ടു നയിക്കുകയും ചെയ്യുന്നു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top