Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

വെയിലുറയ്‌ക്കാത്ത സ്വപ്‌നങ്ങള്‍

സംഗീത സഖറിയാസ്‌

mangalam malayalam online newspaper

അകാലത്തില്‍ പൊലിഞ്ഞ മകന്‍ രതീഷിന്റെ ബീജം, സൂക്ഷിച്ചുവച്ച്‌ പേരക്കിടാവിനായി കാത്തിരുന്ന ഈ ദമ്പതികളെപ്പറ്റി കേരളമൊട്ടാകെ ചര്‍ച്ച ചെയ്‌ത ഒരു കാലമുണ്ടായിരുന്നു. രതീഷിന്റെ മരണവും തുടര്‍ന്നുണ്ടായ വാര്‍ത്തകളും പിന്നിട്ട്‌ കാലചക്രം ഉരുളുമ്പോള്‍ രവിയും കാര്‍ത്യായനിയും ഇന്നും മാമ്പ്രയിലുണ്ട്‌.

കടുത്തവെയില്‍, ചൂടുള്ള നട്ടുച്ചനേരം. ഉമ്മറത്തെ ചെറിയ തണലില്‍ വിശ്രമിക്കുകയാണ്‌ രവി. ദൂരെ ദൂരേയ്‌ക്ക് കണ്ണുനട്ട്‌ ഇരിക്കുന്ന രവിയെ ഒരു ചെറുകാറ്റ്‌ തഴുകുന്നുണ്ട്‌. പ്രതീക്ഷകള്‍ക്കുനേരെ കണ്ണുനട്ടിരിക്കുന്ന കുഞ്ഞാശേരി വീട്ടില്‍ രവിയും ഭാര്യ കാര്‍ത്യായനിയും വാര്‍ത്താലോകത്തിന്‌ സുപരിചിതരായിട്ട്‌ മൂന്നുവര്‍ഷങ്ങള്‍ പിന്നിടുന്നു.

അകാലത്തില്‍ പൊലിഞ്ഞ മകന്‍ രതീഷിന്റെ ബീജം, സൂക്ഷിച്ചുവച്ച്‌ പേരക്കിടാവിനായി കാത്തിരുന്ന ഈ ദമ്പതികളെപ്പറ്റി കേരളമൊട്ടാകെ ചര്‍ച്ച ചെയ്‌ത ഒരു കാലമുണ്ടായിരുന്നു. രതീഷിന്റെ മരണവും തുടര്‍ന്നുണ്ടായ വാര്‍ത്തകളും പിന്നിട്ട്‌ കാലചക്രം ഉരുളുമ്പോള്‍ രവിയും കാര്‍ത്യായനിയും ഇന്നും മാമ്പ്രയിലുണ്ട്‌.

പരിചിതമല്ലാത്ത പ്രതീക്ഷകളെ കാത്തുവച്ച ഈ ദമ്പതികളുടെ ജീവിതകഥയാണ്‌ 'വേനലൊടുങ്ങാതെ' എന്ന സിനിമ. അന്തര്‍ദേശീയ തലത്തില്‍ മികച്ച അംഗീകാരം നേടിക്കൊണ്ടിരിക്കുന്ന ഈ സിനിമയ്‌ക്ക് അടുത്തിടെ തന്നെ കാല്‍ഗറി ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്‌ ലഭിച്ചിരുന്നു. സഞ്‌ജീവ്‌ ശിവന്‍ അണിയിച്ചൊരുക്കിയ ഈ സിനിമ റിലീസിനൊരുങ്ങുകയാണ്‌. കേരളം വീണ്ടും ഈ അപൂര്‍വതയെ ചര്‍ച്ച ചെയ്യാനൊരുങ്ങും മുന്‍പ്‌ മാമ്പ്രയിലേക്ക്‌ ഒരിക്കല്‍കൂടി...

ഓര്‍മ്മകള്‍ മരിക്കുമോ...

അങ്കമാലിക്കടുത്ത്‌ മാമ്പ്രയിലെ കുഞ്ഞശേരി വീട്ടില്‍ ഇന്നും രവി നിറഞ്ഞുനില്‍ക്കുകയാണ്‌. മരണത്തിനും കീഴ്‌പ്പെടുത്താനാവാത്ത ഓര്‍മകളുമായി. 'പ്രതിഭ' എന്ന്‌ ഒറ്റവാക്കിലൊതുക്കാന്‍ കഴിയാത്ത വ്യക്‌തിത്വമായിരുന്നു രതീഷിന്റേത്‌. അച്‌ഛന്‍ രവിയില്‍നിന്നു ലഭിച്ച കലാവാസനയായിരുന്നു ആ യുവാവിന്റെ കൂടപ്പിറപ്പ്‌. ഗായകന്‍, വയലിനിലും, ഗിറ്റാ റിലും, ഹര്‍മോണിയത്തിലും ഇന്ദ്രജാലം തീര്‍ക്കുന്ന വാദ്യ കലാകാരന്‍. ചിത്രരചന, കഥ, കവിത, തിരക്കഥ... ഇങ്ങനെ നീളുന്ന മേഖലകളിലെല്ലാം വിലസിയ കലാകാരന്‍.

ആരെയും ആകര്‍ഷിക്കുന്ന വാക്‌ചാതുര്യം, എണ്ണമറ്റ സൗഹൃദങ്ങ ള്‍... വിശേഷണങ്ങള്‍ക്കും വര്‍ണനകള്‍ക്കും അപ്പുറമായിരുന്നു രതീഷിന്റെ 24 വര്‍ഷങ്ങള്‍. എല്ലാ പാടവങ്ങളും ഒത്തിണങ്ങിയ ഈ 'മിടുക്കന്‍ കുട്ടി' വിട്ടുപിരിഞ്ഞെന്ന്‌ ഉള്‍ക്കൊള്ളാനാവാത്ത അനേകം ജന്മങ്ങള്‍ ഇപ്പോഴും മാമ്പ്രയിലുണ്ട്‌.

കഥയുടെ പിന്നാമ്പുറം

കാലടി സംസ്‌കൃതകോളജില്‍നിന്ന്‌ ബി.എ. മ്യൂസിക്‌ പഠിച്ചിറങ്ങിയപ്പോഴാണ്‌ സൗണ്ട്‌ എന്‍ജിനീയറാകണമെന്ന മോഹം രതീഷിനുണ്ടായത്‌. എക്കാലത്തും മകന്റെ സ്വപ്‌നങ്ങള്‍ക്ക്‌ പിന്തുണയായിരുന്ന രവിയും കാര്‍ത്യായനിയും. ഒരു ദിനംപോലും മകനെ പിരിയാത്ത അച്‌ഛനും അമ്മയ്‌ക്കും നെഞ്ചുപൊട്ടുന്ന വേദനയായിരുന്നു അവനെ ചെന്നൈയില്‍ ഹോസ്‌റ്റലിലാക്കുമ്പോള്‍. നന്നായി പഠിച്ചിരുന്ന രതീഷ്‌, ചെറിയ അവധി കിട്ടിയാല്‍പോലും അമ്മയ്‌ക്കരികിലേക്ക്‌ ഓടിയെത്തിയിരുന്നു.

ഒരു വര്‍ഷത്തെ പഠനത്തിനുശേഷം തിരികെ നാട്ടിലെത്തി. ആറുമാസം കഴിഞ്ഞെത്തുന്ന പരീക്ഷയും അതിനു മുന്‍പായി ചെയ്‌തു തീര്‍ക്കേണ്ട പ്രോജക്‌ടുകളുമായിരുന്നു രതീഷിന്റെ മനസു മുഴുവന്‍. രാപ്പകലില്ലാതെ പരിശ്രമങ്ങള്‍ക്കിടയില്‍ ഇടയ്‌ക്കിടയ്‌ക്ക് എത്തിയ ചില വേദനകള്‍ അയാള്‍ കാര്യമാക്കിയില്ല. തലവേദനയും വയറുവേദനയും കലശലായ ഒരു ദിവസം രതീഷിനെ പനിച്ചുതുടങ്ങി.

ആശുപത്രിയില്‍ എത്തിച്ചിട്ടും പനി കുറഞ്ഞില്ല. അതിനിടെ എപ്പോഴോ രതീഷ്‌ കാര്‍ത്യായനിയോട്‌ പറഞ്ഞിരുന്നുജനനേന്ദ്രിയത്തിനടുത്ത്‌ ചെറിയ ഒരു തടിപ്പുണ്ടെന്ന്‌. സംഭാഷണങ്ങള്‍ക്കിടയില്‍ എപ്പോഴോ കാര്‍ത്യായനി ഡോക്‌ടറോട്‌ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്‌തു. കാര്‍ത്യായനിയുടെ ആ വെറും വാക്കാണ്‌ പിന്നീടുള്ള പരിശോധനകളിലേക്ക്‌ ഡോക്‌ടറെ നയിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top