Last Updated 1 year 6 weeks ago
Ads by Google
26
Wednesday
July 2017

കോടീശ്വരന്മാരുടെ രാജാവ്‌

 1. American Business Magnate
 2. Warren Edward Buffett
Warren Edward Buffett, American Business Magnate

വാറന്‍ ബഫറ്റ്‌ 84 വയസുള്ള അമേരിക്കന്‍ ബിസിനസുകാരനാണ്‌. അറുപത്തി എണ്ണായിരം കോടി അമേരിക്കന്‍ ഡോളറാണ്‌ അദ്ദേഹത്തിന്റെ സമ്പത്ത്‌.

ലോക ധനികരുടെ പട്ടികയില്‍ ഒരിക്കല്‍ ഒന്നാംസ്‌ഥാനത്ത്‌ ബഫറ്റായിരുന്നു. പുതുപ്പണക്കാരുടെ തള്ളിക്കയറ്റത്തില്‍ ഇപ്പോള്‍ സ്‌ഥാനം അല്‍പ്പം താഴെ മൂന്നാമതാണെന്നുമാത്രം. ബെര്‍ക്‌ഷെയര്‍ ഹാത്‌വേ എന്ന കമ്പനിയുടെ അധ്യക്ഷനും സി.ഇ.ഒയുമാണ്‌ അദ്ദേഹം.

കൊക്ക കോള, അമേരിക്കന്‍ എക്‌സ്പ്രസ്‌, പ്രോക്‌ടര്‍ ആന്‍ഡ്‌ ഗാംബിള്‍, ജോണ്‍സന്‍ ആന്റ്‌ ജോണ്‍സന്‍ എന്നിങ്ങനെ എണ്ണംപറഞ്ഞ മുപ്പതു കമ്പനികളുടെ മുഖ്യഓഹരി ഉടമകളാണ്‌ ബെര്‍ക്‌ഷെയര്‍ ഹാത്‌വേ. ഇതിനുപുറമേ ഇന്ത്യയിലെ ടാഗ്‌ ടെക്‌ ഉള്‍പ്പെടെ മുപ്പത്തിനാലു കമ്പനികളിലും ബഫറ്റിന്‌ ഓഹരിപങ്കാളിത്തമുണ്ട്‌.

1930ല്‍ അമേരിക്കയിലെ ഒമാഹയിലാണ്‌ ബഫറ്റ്‌ ജനിച്ചത്‌. പിതാവ്‌ ഹവാര്‍ഡ്‌ ബഫറ്റ്‌ പ്രമുഖ നിക്ഷേപകനും അമേരിക്കന്‍ കോണ്‍ഗ്രസ്‌ അംഗവുമായിരുന്നു. സ്‌കൂളില്‍ പഠനത്തോടൊപ്പം സൈഡ്‌ ബിസിനസായി ച്യൂയിംഗ്‌ ഗമ്മും കൊക്കകോളയും വിറ്റു കാശുണ്ടാക്കിയ ബഫറ്റ്‌ അവധിദിവസങ്ങളില്‍ ആഴ്‌ച്ചപതിപ്പുകളുടെ വിതരണത്തിനും പോകുമായിരുന്നു. അന്നു കൊക്കകോള വിറ്റുനടന്ന പയ്യന്‍ പിന്നീട്‌ കൊക്കകോളയുടെ ഏറ്റവും വലിയ ഓഹരി ഉടമയായത്‌ ചരിത്രം.

കണക്കിനോട്‌ അതിയായ താല്‍പര്യമുണ്ടായിരുന്ന ബഫറ്റിന്‌ ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ച്‌ കോടികളുണ്ടാക്കണമെന്നതായിരുന്നു മോഹം. ഒഴിവു സമയത്ത്‌ അച്‌ഛന്റെ ഓഫീസിലും അതിനടുത്തുള്ള ഓഹരി വിപണിയിലും പോയിരിക്കുന്നതായിരുന്നു ചെറുപ്പത്തിലെ വിനോദം.

അങ്ങനെയാണ്‌ സ്വന്തം 'ബിസിനസില്‍' നിന്നും കിട്ടിയ ലാഭം പതിനൊന്നാം വയസില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ബഫറ്റ്‌ തീരുമാനിക്കുന്നത്‌. മകന്റെ താല്‍പര്യമറിഞ്ഞ പിതാവ്‌ പ്രോത്സാഹിപ്പിക്കുകയുംചെയ്‌തു. സിറ്റി സര്‍വീസസ്‌ എന്ന എണ്ണക്കമ്പനിയുടെ മൂന്നു കടപത്രങ്ങള്‍ 38 ഡോളര്‍ മുടക്കിയാണ്‌ ബഫറ്റ്‌ അന്നു വാങ്ങിയത്‌.

ഹൈസ്‌കൂളില്‍ എത്തിയപ്പോഴേക്കും ബഫറ്റ്‌ 'ബിസിനസ്‌' കുറച്ചുകൂടി വിപുലപ്പെടുത്തി. ലൊട്ടുലൊടുക്ക്‌ കച്ചവടംകൂടാതെ രാവിലെ പത്രവിതരണത്തിനും പോയിത്തുടങ്ങി. (അന്നു സൈക്കിളില്‍ വീടുവീടാന്തരം വിതരണം ചെയ്‌ത വാഷിംഗ്‌ടണ്‍ പോസ്‌റ്റിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ഓഹരിയുടമ ബഫറ്റാണ്‌.) അവധി ദിവസങ്ങളില്‍ കടയില്‍ സാധനം എടുത്തുകൊടുക്കാനും കൂടുമായിരുന്ന ബഫറ്റ്‌ ടെന്നീസ്‌ ബോളിന്റെ കച്ചവടവും തുടങ്ങി.

കച്ചവടം പൊടിപൊടിച്ചതോടെ പതിനാലാം വയസില്‍ ആദായ നികുതി അടക്കേണ്ടിവന്നു. എന്നാല്‍ താന്‍ സൈക്കിളില്‍ പത്രം വില്‍ക്കുന്ന ആളായതിനാല്‍ സൈക്കിളിന്റെ വില കിഴിവുനല്‍കണമെന്നു വാദിച്ച്‌ 35 ഡോളര്‍ ബഫറ്റ്‌ നികുതിയില്‍ കുറവുംനേടി.

പതിനഞ്ചാം വയസില്‍ ബഫറ്റ്‌ പുതിയൊരു ബിസിനസിലേക്കു കടന്നു. അതിനായി കൂട്ടുകാരനൊപ്പംചേര്‍ന്ന്‌ പഴയൊരു പിന്‍ബോള്‍ യന്ത്രം വാങ്ങി. നാണയം ഇട്ടുകഴിഞ്ഞാല്‍ നിശ്‌ചിത സമയം കളിക്കാവുന്ന ചൂതുകളിയാണിത്‌. വീടിനടുത്തുള്ള ബാര്‍ബര്‍ ഷോപ്പിലാണ്‌ യന്ത്രം സ്‌ഥാപിച്ചു.

മാസങ്ങള്‍ക്കകം ചുറ്റുവട്ടത്തുള്ള സകല ബാര്‍ബര്‍ ഷോപ്പുകളിലും ബഫറ്റിന്റെ പിന്‍ബോള്‍ യന്ത്രങ്ങള്‍ സ്‌ഥാനംപിടിച്ചു. അങ്ങനെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കുംമുമ്പുതന്നെ സ്വന്തം പണമുപയോഗിച്ച്‌ ഒരു ചെറിയ കൃഷിയിടം സ്വന്തമാക്കാനും ബഫറ്റിനു കഴിഞ്ഞു.

സ്‌കൂള്‍ പഠനത്തിനുശേഷം ബഫറ്റ്‌ പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ ചേര്‍ന്നു ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ ബിരുദം നേടി. ഹാര്‍വാര്‍ഡ്‌ ബിസിനസ്‌ സ്‌കൂളില്‍ ചേരാന്‍ നോക്കിയെങ്കിലും പ്രവേശനം കിട്ടിയില്ല. തുടര്‍ന്ന്‌ കൊളംബിയ സര്‍വകലാശാലയില്‍ ചേര്‍ന്നു സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി.

കൊളംബിയയില്‍ പ്ര?ഫസറായിരുന്ന ബെഞ്ചമിന്‍ ഗ്രഹാമുമായുള്ള ബന്ധമാണ്‌ തന്റെ ജീവിതത്തില്‍ വഴിത്തിരിവായതെന്ന്‌ അദ്ദേഹം പറയുന്നു. ഓഹരി വിപണിയുടെ കയറ്റിറക്കങ്ങള്‍ മുന്‍കൂട്ടിക്കാണാനുള്ള മാന്ത്രികവിദ്യ ബഫറ്റ്‌ പഠിച്ചത്‌ ഗ്രഹാമില്‍നിന്നാണ്‌.

പഠനശേഷം വിവിധ ധനകാര്യ സ്‌ഥാപനങ്ങളില്‍ ജോലിനോക്കിയ ബഫറ്റ്‌ 1970ലാണ്‌ ബെര്‍ക്‌ഷെയര്‍ ഹാത്‌വേയില്‍ എത്തുന്നത്‌. വെറുമൊരു വസ്‌ത്രവ്യാപാര സ്‌ഥാപനമായിരുന്ന ബെര്‍ക്‌ഷെയറിനെ ഇന്നത്തെ നിക്ഷേപക ഭീമനാക്കിമാറ്റിയതിനുപിന്നില്‍ ബഫറ്റിന്റെ കൗശലമാണ്‌ പ്രവര്‍ത്തിച്ചത്‌.

ഫേസ്‌ബുക്കും ഗൂഗിളും പോലെയുളള നവമാധ്യമങ്ങളുടെ ഒാഹരികള്‍ വാങ്ങിക്കൂട്ടുന്നത്‌ ബുദ്ധിപരമല്ലന്നാണ്‌ നിക്ഷേപകര്‍ക്കുള്ള ബഫറ്റിന്റെ ഉപദേശം. ഭാവിയില്‍ അവയുടെ ഓഹരിമൂല്യം നിലനില്‍ക്കുമെന്ന്‌ യാതൊരു ഉറപ്പുമില്ലന്നാണ്‌ ബഫറ്റിന്റെ പക്ഷം.

സമ്പത്തിന്റെ 85 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന്‌ പ്രതിജ്‌ഞയെടുത്തിട്ടുള്ള ബഫറ്റ്‌ 3100 കോടി ഡോളറാണ്‌ ഇതിനായി മാറ്റിവെച്ചിരിക്കുന്നത്‌. രണ്ടുവര്‍ഷം മുമ്പു കാന്‍സര്‍ ബാധിതനായെങ്കിലും ഏതാനും മാസങ്ങള്‍ക്കൊണ്ടുതന്നെ അസുഖത്തെ തോല്‍പ്പിച്ച്‌ അദ്ദേഹം ബിസിനസില്‍ വീണ്ടും സജീവമായി.

അതിസമ്പന്നനെങ്കിലും ലളിത ജീവിതം ഇഷ്‌ടപ്പെടുന്ന ബഫറ്റ്‌ മൊബൈല്‍ ഫോണോ ഓഫീസ്‌ മുറിയില്‍ കമ്പ്യൂട്ടറോ ഉപയോഗിക്കില്ല. അന്‍പതുകൊല്ലംമുമ്പു വാങ്ങിയ വീട്ടില്‍ത്തന്നെയാണ്‌ ഇപ്പോഴും താമസം. ഒഴിവു സമയങ്ങളില്‍ പൊങ്ങച്ചക്കാരുടെ സംഘങ്ങളിലൊന്നും ചെന്നുകൂടാതെ വീട്ടിലിരുന്നു ടിവി കാണാനാണ്‌ ബഫറ്റിനിഷ്‌ടം.

ഇരുപത്തിരണ്ടാം വയസില്‍ സൂസന്‍ തോംസണെ വിവാഹംകഴിച്ച ബഫറ്റിന്‌ മൂന്നുമക്കളാണ്‌. ഇരുപത്തിയഞ്ചുവര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട്‌ കൂട്ടുകാരി ആസ്‌ട്രിഡ്‌ മാന്‍ക്‌സിനൊപ്പമായിരുന്നു ബഫറ്റ്‌ കഴിഞ്ഞത്‌.

സൂസന്റെ മരണശേഷം തന്റെ എഴുപത്തി ആറാം പിറനാള്‍ ദിവസം ബഫറ്റ്‌ ആസ്‌ട്രിഡിനെ വിവാഹംകഴിച്ചു.
ഓഹരി വിപണിയില്‍ പിഴവുപറ്റാത്ത നിക്ഷേപകനായ ബഫറ്റ്‌ സൂസനെ വേര്‍പിരിയേണ്ടിവന്നതില്‍ മാത്രമാണ്‌ പിന്നീട്‌ പശ്‌ചാത്തപിച്ചിട്ടുള്ളത്‌.

വാറന്‍ ബഫറ്റ്‌ പറഞ്ഞത്‌

''ചെലവുകഴിഞ്ഞു മിച്ചംവരുന്നതല്ല സമ്പാദ്യമായി കരുതിവെക്കേണ്ടത്‌, കരുതിവെച്ചതിന്റെ ബാക്കിയേ ചെലവാക്കാവൂ''

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • Subash Chandran

  സുഭാഷ്‌ ചന്ദ്രന്‌ ഒരാമുഖം

  മനുഷ്യന്‌ ഒരു ആമുഖം എന്ന നോവലിലൂടെ വായന ഇഷ്‌ടപ്പെടുന്ന എല്ലാ മലയാളിയുടെയും ഹൃദയത്തില്‍...

 • mangalam malayalam online newspaper

  വെയിലുറയ്‌ക്കാത്ത സ്വപ്‌നങ്ങള്‍

  അകാലത്തില്‍ പൊലിഞ്ഞ മകന്‍ രതീഷിന്റെ ബീജം, സൂക്ഷിച്ചുവച്ച്‌ പേരക്കിടാവിനായി കാത്തിരുന്ന ഈ...

 • mangalam malayalam online newspaper

  ക്ലാസ്‌മേറ്റ്‌സ്

  കേരളഹൈക്കോടതിയുടെ ചുവരുകള്‍ക്ക്‌ ഇപ്പോള്‍ പറയാനുള്ള കഥ ക്ലാസ്‌മേറ്റ്‌സിന്റേതാണ്‌....

 • Honey making, Sibi Augustin

  തേനും വയമ്പും...

  ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ക്ക്‌ നാവില്‍ കിട്ടുന്ന ആദ്യ സ്വാദ്‌ തേനിലരച്ച സ്വര്‍...

 • Bharanikavu Radhakrishnan

  അക്ഷരകൂട്ടുകളുടെ ഇന്ദ്രജാലക്കാരന്‍

  അക്ഷരങ്ങളും അക്കങ്ങളുമുപയോഗിച്ച്‌ ചിത്രങ്ങള്‍ വരയ്‌ക്കുന്ന ഭരണിക്കാവ്‌ രാധാകൃഷ്‌ണന്‍....

 • mangalam malayalam online newspaper

  ഇവിടം സ്വര്‍ഗ്ഗമാണ്‌

  മണ്ണിനോടും കൃഷിയോടു മുള്ള ആദരവും താല്‌പ്പര്യവും മൂലം സ്വന്തം കൃഷിഭൂമിയില്‍ നൂറുമേനി വിളവ്...

 • Psy.Vipin Roldant Valummel, Mayarani, SUNRISE HOSPITAL Kakkanad Cochin, CORPORET

  Life is Beautiful

  സന്തുഷ്‌ടദാമ്പത്യത്തിന്റെയും വൈവിദ്ധ്യമേഖലകളുടെയും വിജയസൂത്രവാക്യം രചിക്കുന്ന പ്രശസ്‌ത...

Back to Top