Last Updated 50 weeks 3 days ago
Ads by Google
28
Sunday
May 2017

ഇവളാണ്‌ മിടുക്കി, വെറും മിടുക്കിയല്ല മിടുമിടുക്കി

mangalam malayalam online newspaper

ഒരു പ്രൈമറി സ്‌കൂള്‍ അദ്യാപകന്റെ മകള്‍ക്ക്‌ എത്തിച്ചേരന്‍ കഴിയുന്ന ഏറ്റവും വലിയ ഉയരത്തലാണ്‌ അവളിന്ന്‌. ശതപര്‍ണ്ണ മുഖര്‍ജി എന്ന 12ാം ക്ലാസ്‌ വിദ്യാര്‍ഥിനി ഇന്ന്‌ രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായി മാറിരിക്കുകയാണ്‌. കഴിഞ്ഞവര്‍ഷം മേയ്‌മാസമായിരുന്നു തലവരമാറ്റിയ ആ സംഭവം. ഒരു സോഷ്യല്‍മീഡിയ സൈറ്റിന്റെ ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ബ്ലാക്ക്‌ഹോളുകളെക്കുറിച്ച്‌ തന്റെ കണ്ടെത്തലുകള്‍ ശതപര്‍ണ്ണ പങ്കുവച്ചു. അവളുടെ കണ്ടത്തലുകള്‍ക്ക്‌ വളരെയേറെ ഗൗരവമുണ്ടെന്ന്‌ അവിടെ കൂടിയ ശാസ്‌ത്രജ്‌ഞന്മാര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന്‌ ഇവരാണ്‌ നാസയുടെ സൈറ്റില്‍ ഈ കണ്ടെത്തലുകള്‍ കുറിക്കുവാന്‍ ശതപര്‍ണ്ണയ്‌ക്ക് നിര്‍ദേശം നല്‍കിയത്‌. തുടര്‍ന്ന്‌ തന്റെ കണ്ടെത്തലുകള്‍ ഇവര്‍ നാസയുടെ സൈറ്റില്‍ കുറിച്ചിട്ടും.

വൈകാതെ നാസയില്‍ നിന്നു വിളിയെത്തി. ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ലോകത്തില്‍ അഞ്ച്‌ പേര്‍ക്കു മാത്രം ലഭിക്കുന്ന ഗോദാര്‍ദ്‌ ഇന്റേണ്‍ഷിപ്പാണ്‌ ഇവര്‍ക്ക്‌ ലഭിച്ചത്‌. ഗോദാര്‍ദ്‌ ഇന്‍സ്‌റ്റ്യൂട്ട്‌ ഫോര്‍ സ്‌പേസ്‌ സ്‌റ്റഡിസാണ്‌ ഇന്‍േണ്‍ഷിപ്പ്‌ നല്‍കുന്നത്‌. ഇനിമുതല്‍ ഇവര്‍ നാസയുടെ ഉദ്യോഗസ്‌ഥയും ഗവേഷകയുമായിരിക്കും. ഈ സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചതോടെ പി.എച്ച്‌. ഡിവരെയുള്ള പ്രോഗ്രമുകള്‍ നാസയുടെ കീഴില്‍ ചെയ്യാം. ലണ്ടന്‍ എര്‍ത്ത്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി ഡെവലപ്‌മെന്റെ പ്രോഗ്രമിന്റെ ഭാഗമായിരിക്കും പഠനം. എയ്‌റോസ്‌പേസ്‌ എഞ്ചിനീയറിംഗില്‍ തുടര്‍പഠനം നടത്താനുള്ള സകല ചെലവുകളും നാസവഹിക്കും.

എന്നാല്‍ പഠന കാര്യത്തില്‍ അസാമാന്യ പ്രകടനം കാഴ്‌ച്ചവെച്ചിരുന്ന ആളൊന്നുമായിരുന്നില്ല ശതപര്‍ണ്ണ. 10ാം ക്ലാസില്‍ 88 ശതമാനം മാര്‍ക്കുവാങ്ങിയാണ്‌ പാസ്സായത്‌. സയന്‍സും എഴുത്തുമാണ്‌ ഇഷ്‌ടമേഖകള്‍. കൊല്‍ക്കത്തയിലെ സെന്റെ്‌ ജൂഡ്‌ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണിവര്‍.ഓഗസ്‌റ്റ് 17 നാണ്‌ ശതപര്‍ണ്ണ അരേിക്കയിലേയ്‌ക്ക് പോകുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  കൊടാമംഗലത്തെ കെടാവിളക്ക്‌....

  ചെറുപ്പത്തില്‍ കാഥികനായി അരങ്ങത്തെത്തിയതു കൊണ്ട്‌ കെടാമംഗലത്തുകാര്‍ക്ക്‌ വിനോദ്‌...

 • Biju Narayanan

  കളഭം തരാം...

  ചലച്ചിത്ര പിന്നണി ഗാനരംഗത്ത്‌ രണ്ട്‌ പതിററാണ്ട്‌ പിന്നിടുന്ന മലയാളത്തിന്റെ ഭാവഗായകന്‍...

 • K K Warrier

  പൈതൃക കലയുടെ പാലകന്‍

  നൂറിലധികം ചുമര്‍ചിത്രങ്ങളെ സംരക്ഷിക്കാന്‍ ജീവിതത്തിലെ ഇരുപത്തേഴു വര്‍ഷങ്ങള്‍ മാറ്റിവച്ച...

 • mangalam malayalam online newspaper

  ആയുസിന്റെ പുണ്യം

  സ്വാര്‍ത്ഥതയോടെ ജീവിച്ചു തീര്‍ക്കുക എന്നതിനപ്പുറം സ്വന്തം ജീവിതം കൊണ്ട്‌ സമൂഹത്തിന്‌...

 • Ganesh Subramaniyam

  ഇമ്മിണി വലിയൊരാള്‍

  മഞ്ഞലോഹത്തില്‍ നാനോവിസ്‌മയം സൃഷ്‌ടിക്കുന്ന ഗണേശ്‌ സുബ്രഹ്‌മണ്യത്തിന്റെ ലോകത്തിലേക്ക്...

 • mangalam malayalam online newspaper

  കൊടിയേറ്റം..

  കൊടിയേറ്റം എന്ന സിനിമയിലൂടെ ഭരത്‌ അവാര്‍ഡ്‌ നേടിയ ഭരത്‌ഗോപിയുടെ മകന്‍. ഭ്രമരം എന്ന...

 • mangalam malayalam online newspaper

  പ്രിസണ്‍ ഹോട്ടല്‍

  ജയിലിനുള്ളില്‍ ശിക്ഷ അനുഭവിക്കുന്നവരെ വെറുപ്പോടും പുച്‌ഛത്തോടും കാണുന്ന ഒരു സമൂഹമാണ്‌...

Back to Top