Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

മേഘച്ചിറകുകളുടെ താഴ്‌വാരങ്ങളില്‍...

 1. Nepal Tourism
Nepal Tourism

പണ്ട്‌ പര്‍വതങ്ങള്‍ക്ക്‌ ചിറകുകളുണ്ടായിരുന്നുവത്രേ! അവ ആകാശത്തുകൂടി പറന്നു നടക്കുന്നതുകണ്ട്‌ ആളുകള്‍ ഭയന്നുവിറച്ചു. എവിടെയെങ്കിലും സ്വസ്‌ഥമായിരിക്കാനുള്ള അവരുടെ അഭ്യര്‍ഥനയൊന്നും അവ ചെവിക്കൊണ്ടില്ല. ഗത്യന്തരമില്ലാതെ മനുഷ്യരും മുനികളും ദേവേന്ദ്രനെ അഭയംപ്രാപിച്ചു.

ദേവേന്ദ്രന്‍ തന്റെ വജ്രായുധംകെണ്ട്‌ പര്‍വതങ്ങളുടെ ചിറകുകള്‍ അരിഞ്ഞുവീഴ്‌ത്തി. ചിറകുകള്‍ നഷ്‌ടപ്പെട്ട പര്‍വതങ്ങള്‍ ഒന്നൊന്നായി ഭൂമിയില്‍ പതിച്ചു. അങ്ങനെ പറന്നുവീണ പര്‍വതങ്ങള്‍ക്കിടയില്‍ രൂപപ്പെട്ട ഭൂപ്രദേശമത്രെ ഇന്നു നാം കാണുന്ന 'നേപ്പാള്‍'.ചെറുതും വലുതുമായി അനേകം പര്‍വതങ്ങള്‍ നേപ്പാളിലുണ്ട്‌. 'എവറസ്‌റ്റ്' എന്ന ഒറ്റ പര്‍വതം മതി, നേപ്പാളിന്റെ കീര്‍ത്തി വാനോളം ഉയരാന്‍.

എന്നാല്‍ പര്‍വതരാജ്യമായ നേപ്പാളിന്‌, ആ പേരുണ്ടാവാനുള്ള കാരണം മറ്റൊന്നാണ്‌. പൗരാണികകാലത്ത്‌ 'നേ' എന്നൊരു മാമുനി കാട്‌മണ്ഡു താഴ്‌വരയില്‍ തപസു ചെയ്‌തിരുന്നു. അദ്ദേഹമായിരുന്നു അന്ന്‌ ഈ താഴ്‌വര സംരക്ഷിച്ച്‌ പരിപാലിച്ചു വന്നിരുന്നത്‌. 'നേ' എന്ന സന്യാസിവര്യന്റെ സംരക്ഷണയില്‍ കഴിഞ്ഞ സ്‌ഥലമായതിനാലാണ്‌ ഈ പ്രദേശം നേപ്പാള്‍ (മ്മനുഗ്ഗന്റ) എന്നറിയപ്പെടാന്‍ തുടങ്ങിയത്‌.

ഭാരതത്തിനൊപ്പം അതിപുരാതനമായ ഒരു സംസ്‌കാരം നേപ്പാളിലും പടര്‍ന്നുപന്തലിച്ചു നിന്നിരുന്നു. ചൈനീസ്‌ സഞ്ചാരിയായിരുന്ന ഹുയാങ്‌സാങിന്റെ യാത്രാവിവരണങ്ങളില്‍ നേപ്പാളിനെപ്പറ്റി വളരെയധികം പ്രതിപാദിച്ചു കാണുന്നുണ്ട്‌.

അനേകം രാജവംശങ്ങള്‍ പല കാലങ്ങളിലായി നേപ്പാള്‍, ഭരിച്ചിരുന്നുവെങ്കിലും, ഇന്നും നാം കാണുന്ന നേപ്പാള്‍ എന്ന രാജ്യത്തെ ഏകോപിപ്പിച്ച്‌ ഭരണം നടത്തിയിരുന്നത്‌ 18-ാം നൂറ്റാണ്ടില്‍ ഭരിച്ചിരുന്ന പൃഥ്വിനാരായണന്‍ ഷാ എന്ന ഗൂര്‍ഖാ രാജാവായിരുന്നു.

'ഗൂര്‍ഖാ' എന്നു കേട്ടാല്‍ മലയാളി മനസില്‍ ആദ്യം ഓടിയെത്തുക, വെളുത്ത്‌ മഞ്ഞളിച്ച്‌, പൊക്കംകുറഞ്ഞ്‌, പതിഞ്ഞ മൂക്കും, കാക്കിട്രൗസറും, തലയില്‍ തൊപ്പിയും അരയില്‍ കഠാരയുമായി, എന്തും ചെയ്യാന്‍ മടിയില്ലാത്ത അക്രമണകാരിയായ ഒരു പുരുഷരൂപമാണ്‌. 1815-ല്‍ ബ്രിട്ടീഷുകാരുമുണ്ടായ യുദ്ധത്തിനു ശേഷമാണ്‌ ഗൂര്‍ഖകളുടെ പ്രശസ്‌തി ഇത്രമേല്‍ ഉയര്‍ന്നുവന്നത്‌.

ബ്രിട്ടീഷുകാര്‍ തോറ്റു തുന്നംപാടിയ ആ യുദ്ധത്തില്‍ പോരാടിയ ഗൂര്‍ഖകളുടെ വീറും വാശിയും സായ്‌പിന്‌ നന്നേ ബോധിച്ചു. അവരുടെ ആക്രമണോത്സുകതയും, എന്തും ചെയ്യാനുള്ള തന്റേടവും വളരെയധികം ശ്ലാഘിക്കപ്പെട്ടു.

ഇന്ത്യന്‍ പട്ടാളത്തില്‍ ഒരു ഗൂര്‍ഖാ റജിമെന്റ്‌ തന്നെ ഉണ്ടാവാനുള്ള കാരണവും അവരുടെ ഈ സ്വഭാവവൈശിഷ്‌ട്യമായിരിക്കാം.
നേപ്പാളി പുരുഷന്മാരെക്കുറിച്ച്‌ കേട്ടിട്ടുണ്ടെങ്കിലും അവരുടെ സ്‌ത്രീകളെക്കുറിച്ച്‌ നമുക്കുള്ള അറിവ്‌ വളരെ പരിമിതമാണ്‌.

ചിലര്‍ക്കെങ്കിലും ഹിന്ദി നടി 'മനീഷ കൊയ്രാള' നേപ്പാളുകാരിയാണെന്ന്‌ അറിയുമായിരിക്കും. എന്നാല്‍ എല്ലാ നേപ്പാള്‍ യുവതികളും മനീഷാകൊയ്രാളമാരാണെന്ന്‌ ധരിക്കുന്നത്‌, ഇന്ത്യാക്കാരികളെല്ലാം ഐശ്വര്യാറായിമാരാണെന്ന്‌ കരുതുന്നതുപോലെ മൗഢ്യമാണ്‌.

പൗരാണികകാലം മുതല്‍ക്കുതന്നെ നേപ്പാള്‍ ഇന്ത്യയുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്നു. സാമൂഹികമായ ബന്ധങ്ങള്‍ക്കപ്പുറം സാംസ്‌കാരികമായ അനേകം കൈമാറ്റങ്ങളും നടന്നിട്ടുണ്ട്‌. പഴയ പാഠപുസ്‌തകങ്ങളില്‍ ഇന്ത്യയുടെ അയല്‍ക്കാരായി അറിയപ്പെട്ടിരുന്ന മൂന്നു രാജ്യങ്ങളായിരുന്നു 'നേപ്പാള്‍, സിക്കിം, ഭൂട്ടാന്‍'. സിക്കിം പിന്നീട്‌ ഇന്ത്യാമഹാരാജ്യത്തോട്‌ ചേര്‍ന്നെങ്കിലും, നേപ്പാള്‍ ഇപ്പോഴും അയല്‍രാജ്യമായിത്തന്നെ തുടരുന്നു.

അയല്‍രാജ്യമായി തുടരുമ്പോഴും ഇന്ത്യയുടെ തന്നെ ഒരു ഭാഗമെന്ന നിലയിലയിലാണ്‌ അത്‌ വര്‍ത്തിച്ചുവരുന്നത്‌. സാമൂഹികമായും, സാംസ്‌കാരികമായും, ഭൂമിശാസ്‌ത്രപരമായും ഇന്ത്യയോട്‌ ചേര്‍ന്നുകിടക്കുന്ന ഒരു രാജ്യമാണ്‌ നേപ്പാള്‍. ഈ ചേര്‍ച്ചയാണ്‌ ഗൗതമബുദ്ധന്റെ നാട്ടില്‍ ഹിന്ദുസംസ്‌കാരം ബുദ്ധമതത്തിനുമേല്‍ ആധിപത്യം സ്‌ഥാപിച്ച്‌ ലോകത്തിലെ ഏക ഹിന്ദുരാജ്യമായി തീരുവാനുള്ള കാരണമായിത്തീര്‍ന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • mangalam malayalam online newspaper

  എന്റമ്മോ ! എന്റെ ചില യാത്രകള്‍

  യാത്രകള്‍ എന്നും അനുഭവങ്ങളാണ്‌, രസകരവും. ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ചില...

 • mangalam malayalam online newspaper

  Beware; When You Are Alone

  നിങ്ങള്‍ ലോകം മുഴുവന്‍ ചുറ്റിസഞ്ചരിക്കാന്‍ ആഗ്രഹിക്കുന്ന കൂട്ടത്തിലാണോ? ഒരു സ്‌ത്രീയാ...

 • Mekhamala, travel

  നീലാകാശം, പച്ച ഭൂമി

  ചിന്നമന്നൂരില്‍ നിന്നു തിരിഞ്ഞപ്പോള്‍ നല്ല കണി. വെള്ളമുന്തിരിക്കുലകള്‍ നിരനിരയായി, നല്ല...

 • mangalam malayalam online newspaper

  പുലി വരുന്നേ പുലി!!!

  അത്തം ഉദിക്കുമ്പോള്‍ പൂക്കളത്തിനൊപ്പം പുലികളിക്കും കേളി കൊട്ടുയരുന്നത്‌ കേരളത്തിലെ പതിവ്...

 • mangalam malayalam online newspaper

  കഥപറഞ്ഞും വിസ്‌മയിപ്പിച്ചും പാണ്ഡവന്‍പാറ

  കാഴ്‌ചകളുടെ കലവറയായി ഒരു പാറക്കൂട്ടം! അവിടെ ചരിത്രത്തിന്റെ നിഗൂഢതകള്‍ ഒളിച്ചിരിക്കുന്നു....

 • mangalam malayalam online newspaper

  മേഘലൈ...മാമലൈ..

  മേഘത്തെ പൊതിഞ്ഞു നില്‍ക്കുന്ന കോടമഞ്ഞിനെ ഉള്ളം കൈയിലെടുത്ത്‌ താലോലിച്ചിട്ടുണ്ടോ ?...

 • mangalam malayalam online newspaper

  ഒരുങ്ങാം യാത്രക്കായി

  യാത്ര പോകാനൊരുങ്ങുമ്പോള്‍ ആദ്യം വേണ്ടത്‌ പ്ലാനിംഗാണ്‌. യാത്രയ്‌ക്ക് തയാറെടുക്കുമ്പോള്...

Back to Top