Last Updated 1 year 14 weeks ago
Ads by Google
21
Thursday
September 2017

പ്രിയനെ അനുസരിച്ച നാഗേശ്വരറാവു

രമേഷ്‌ പുതിയമഠം

  1. Captain Raju
  2. Life of Captain Raju
Captain Raju, Life of Captain Raju

ബോംബെയിലുള്ള കാലത്ത്‌ ജൂഹു ബീച്ചിനടുത്തായിരുന്നു താമസം. പുലര്‍ച്ചെ നടക്കാനിറങ്ങുന്നത്‌ അക്കാലം മുതലുള്ള ശീലമാണ്‌. ആ സമയത്താണ്‌ ഹിന്ദി സിനിമാനടന്മാരായ ധര്‍മ്മേന്ദ്രയെയും വിനോദ്‌ഖന്നയെയുമൊക്കെ കാണുന്നത്‌.

അവര്‍ കുതിരയെ ഓടിച്ചുകൊണ്ട്‌ രാവിലെ എക്‌സൈസ്‌ ചെയ്യാനിറങ്ങും. സിനിമയില്‍ മാത്രം കാണുന്ന താരങ്ങളെ കാണാന്‍ വേണ്ടി ഞാന്‍ ബീച്ചില്‍ കാത്തിരുന്നിട്ടുണ്ട്‌. അവര്‍ പോകുമ്പോള്‍ കൈയുയര്‍ത്തി വിഷ്‌ ചെയ്യും.

അവര്‍ തിരിച്ചും. ഒരു ദിവസം ബീച്ചിലൂടെ നടക്കുമ്പോഴാണ്‌ ഹിന്ദി പ്ര?ഡ്യൂസറായ ഖന്നയെ പരിചയപ്പെട്ടത്‌. സ്‌ഥിരമായി കാണാന്‍ തുടങ്ങിയതോടെ അദ്ദേഹം എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളായി. അക്കാലം മുതല്‍ മനസ്സിലുണ്ട്‌, അഭിനയിക്കാനുള്ള മോഹം. ഞാനത്‌ സൂചിപ്പിച്ചപ്പോള്‍ ഖന്ന സാര്‍ പറഞ്ഞു-അടുത്തമാസമാണ്‌ പുതിയ സിനിമ തുടങ്ങുന്നത്‌.

അതില്‍ ഒരു റോളിലേക്ക്‌ പരിഗണിക്കാം. പിന്നീട്‌ അദ്ദേഹം വാക്കുപാലിച്ചു. 'ഹം സബ്‌ അകേലേ ഹെ'. അതാണ്‌ സിനിമയുടെ പേര്‌. ഹിന്ദി നടന്‍ ആമിര്‍ഖാന്റെ കസിന്‍ താരീഖ്‌ഖാനായിരുന്നു നായകന്‍.

ആ സിനിമയില്‍ താരീഖ്‌ഖാന്റെ കൂട്ടുകാരനായിട്ടാണ്‌ ഞാന്‍ അഭിനയിച്ചത്‌. എന്റെ ആദ്യത്തെ സിനിമാഭിനയമായിരുന്നു അത്‌. നല്ല പ്രമേയമൊക്കെയായിരുന്നുവെങ്കിലും ആ സിനിമ റിലീസായില്ല.

പിന്നീടെന്നെ ഹിന്ദിയിലേക്ക്‌ വിളിക്കുന്നത്‌ പ്രിയദര്‍ശനാണ്‌. കശ്‌മാകഷ്‌ എന്ന സിനിമയിലേക്ക്‌. മൂന്നാറിലായിരുന്നു ഷൂട്ടിംഗ്‌. അതില്‍ സുനില്‍ഷെട്ടിയുടെ സുഹൃത്തായാണ്‌ ഞാന്‍ അഭിനയിക്കുന്നത്‌. സംവിധായകരെ ബഹുമാനിക്കുന്നവരാണ്‌ ഹിന്ദിസിനിമാതാരങ്ങളെന്ന്‌ ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്‌.

പ്രിയദര്‍ശന്റെ കാര്‍ ദൂരെനിന്ന്‌ കാണേണ്ട നിമിഷം സുനില്‍ഷെട്ടിയും അനുപംഖേറും പൂജാബത്രയുമൊക്കെ ചാടിയെണീക്കും. പ്രിയന്‍ മുമ്പിലൂടെ കടന്നുപോകുമ്പോള്‍ ഗുഡ്‌മോര്‍ണിംഗ്‌ പറഞ്ഞശേഷമേ അവര്‍ കസേരയില്‍ ഇരിക്കുകയുള്ളൂ.

''മനോഹരമായി ഷോട്ടുകളെടുക്കുന്ന ഡയറക്‌ടറാണ്‌ പ്രിയന്‍സാര്‍.''
ബ്രേക്ക്‌ സമയത്ത്‌ സുനില്‍ഷെട്ടി പറഞ്ഞു. സുനിലിന്‌ മാത്രമല്ല, എല്ലാവര്‍ക്കും പ്രിയനെ വലിയ കാര്യമാണ്‌.

അവര്‍ പറഞ്ഞത്‌ ശരിയാണെന്ന്‌ എനിക്കറിയാം. ആരുടെയും അസിസ്‌റ്റന്റായി വര്‍ക്ക്‌ ചെയ്യാതെ സ്വന്തം നിലയില്‍ ഉയര്‍ന്നുവന്ന ആളാണ്‌ പ്രിയദര്‍ശന്‍.

സ്വാമീസ്‌ ലോഡ്‌ജില്‍ പ്രിയനും മോഹന്‍ലാലും ഞാനും ഒരുമിച്ചായിരുന്നു താമസം. അന്ന്‌ എനിക്കൊരു ജാവാ ബൈക്കുണ്ട്‌. പട്ടാളത്തിലുള്ളപ്പോള്‍ വാങ്ങിച്ചതാണ്‌. മദ്രാസിലേക്ക്‌ വന്നപ്പോള്‍ അതും കൂടെക്കൊണ്ടുവന്നു. അതിലാണ്‌ എല്ലാവരും പുറത്തേക്കുപോകുന്നത്‌.

പ്ര?ഡ്യൂസര്‍മാരെ കാണാന്‍ വേണ്ടി മിക്ക നടന്മാരും പോകുന്നത്‌ ഈ ബൈക്കിലാണ്‌. വാങ്ങിച്ചതു മുതല്‍ ഒരപകടം പോലും വരുത്തിവയ്‌ക്കാത്തതിനാല്‍ ജാവ വില്‍ക്കാന്‍ തോന്നിയില്ല. പട്ടിണി കിടന്ന സമയത്തുപോലും ജാവായില്‍ പെട്രോളുണ്ടാവും.

അതുമെടുത്താണ്‌ ഞങ്ങള്‍ കുളിക്കാന്‍ പോകുന്നത്‌. സ്വാമീസ്‌ ലോഡ്‌ജില്‍ നിന്ന്‌ മൂന്നോ നാലോ കിലോമീറ്റര്‍ കാണും കോണിമറ ഹോട്ടലിലേക്ക്‌. ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലാണത്‌.

അവിടത്തെ സ്വിമ്മിംഗ്‌പൂളില്‍ കുളിക്കണമെങ്കില്‍ മെമ്പര്‍ഷിപ്പെടുക്കണം. എനിക്കവിടെ മെമ്പര്‍ഷിപ്പുണ്ടായിരുന്നു. അതുകൊണ്ട്‌ നീന്താന്‍പോകുമ്പോള്‍ ഒരാളെ കൂടെ കൊണ്ടുപോകാം. ചിലപ്പോള്‍ ലാല്‍, അല്ലെങ്കില്‍ പ്രിയന്‍. രണ്ടിലൊരാളുണ്ടാകും കൂടെ.

നീന്തിത്തളര്‍ന്ന്‌ തിരിച്ചുവരുമ്പോള്‍ ഞാനും പ്രിയനും നേരെ ഹോട്ടലിലെ ബാറിലേക്ക്‌ കയറും. അവിടെനിന്ന്‌ രണ്ടുപെഗ്ഗ്‌ കോണിയാക്‌ ബ്രാണ്ടി കഴിക്കും. കുറച്ചു കപ്പലണ്ടിയും. ഒരു ദിവസം ഞാനാണ്‌ ബില്‍ കൊടുക്കുന്നതെങ്കില്‍ അടുത്ത ദിവസം പ്രിയനായിരിക്കും.

എത്ര സമയം കുളിച്ചാലും മതിവരില്ല, ലാലിന്‌. നല്ലൊരു സ്വിമ്മറാണ്‌ ലാല്‍. ഒരു ദിവസം ഞാനും ലാലും സ്വിമ്മിംഗ്‌പൂളില്‍ നീന്തിത്തുടിക്കുകയാണ്‌. ലാല്‍ എന്റെ ചുമലില്‍ കയറിയതിനുശേഷം വെള്ളത്തിലേക്കു ചാടി മുങ്ങാംകുഴിയിട്ടു.

ഇതൊക്കെ സ്വിമ്മിംഗ്‌പൂളിന്റെ കരയിലിരുന്ന്‌ വെളുത്ത്‌ സുന്ദരിയായ ഒരു സ്‌ത്രീ ആസ്വദിക്കുന്നുണ്ടായിരുന്നു. അവര്‍ ശ്രദ്ധിക്കുന്നതു കണ്ടപ്പോള്‍ ലാലിന്‌ ആവേശം കൂടി.

ലാല്‍ അവരെ നോക്കി കള്ളച്ചിരി ചിരിച്ചു. അവര്‍ പുഞ്ചിരിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ തോക്കുധാരികളായ കുറെ പോലീസുകാര്‍ സ്വിമ്മിംഗ്‌പൂളിനരികിലേക്ക്‌ കയറിവന്നു.

അവര്‍ ആ സ്‌ത്രീക്കു മുമ്പിലെത്തി സല്യൂട്ടടിച്ചു. ഇതു കണ്ടപ്പോള്‍ ഭയപ്പെട്ടത്‌ ഞങ്ങളാണ്‌. ഞാന്‍ പതുക്കെ കരയിലേക്ക്‌ കയറി പോലീസിനോട്‌ കാര്യമന്വേഷിച്ചു.

''സ്‌പെയിനിലെ രാജ്‌ഞിയാണ്‌ ആ ഇരിക്കുന്നത്‌. ഇന്ത്യാ ഗവണ്‍മെന്റിന്റെ ഗസ്‌റ്റായി ഇവിടെ വന്നതാണ്‌. ഈ ഹോട്ടലിലാണ്‌ താമസം. അവര്‍ക്കുള്ള സെക്യൂരിറ്റിയാണ്‌ ഞങ്ങള്‍. ''

ഞെട്ടിപ്പോയി. ദൈവമേ ഈ രാജ്‌ഞിയോടാണോ ലാല്‍ കള്ളച്ചിരി ചിരിച്ചത്‌. ഞാന്‍ പതുക്കെ വെള്ളത്തിലേക്കിറങ്ങി ലാലിനോട്‌ കാര്യം പറഞ്ഞു. ഞങ്ങള്‍ പതുക്കെ സ്‌റ്റെപ്പ്‌ കയറി ഡ്രസ്സിംഗ്‌ റൂമിലേക്ക്‌ പോയി.

ഡ്രസ്സ്‌ ചെയ്‌തശേഷം പുറത്തിറങ്ങുമ്പോള്‍ പെട്ടെന്ന്‌ രാജ്‌ഞി മുമ്പില്‍. ഒട്ടും ചമ്മലില്ലാതെ ലാല്‍ അവരെ പരിചയപ്പെട്ടു. എന്നെയും പരിചയപ്പെടുത്തി.

''സ്വിമ്മിംഗ്‌ പൂള്‍ എക്‌സസൈസ്‌ ഗംഭീരമായി.''
കാറില്‍ കയറാന്‍നേരം രാജ്‌ഞി പറഞ്ഞു. ലാലാവട്ടെ തെല്ലൊരു ചമ്മലോടെ ചിരിച്ചു. കാര്‍ നീങ്ങിയപ്പോള്‍ രാജ്‌ഞി ഞങ്ങളെ കൈവീശി അഭിവാദ്യം ചെയ്‌തു. അതിനുശേഷം പോലീസുകാര്‍ക്കും ഞങ്ങളോട്‌ ബഹുമാനമായിരുന്നു.

'ഗാണ്ഡീവം' എന്ന തെലുങ്കുസിനിമയുടെ ലൊക്കേഷന്‍ ഓര്‍മ്മവരുന്നു. പ്രിയദര്‍ശന്റെ രണ്ടാമത്തെ തെലുങ്കുസിനിമ. എന്‍.ടി.രാമറാവുവിന്റെ മകന്‍ ബാലകൃഷ്‌ണ ആയിരുന്നു നായകന്‍. തെലുങ്ക്‌നടന്‍ നാഗാര്‍ജുനറാവുവിന്റെ പിതാവ്‌ നാഗേശ്വരറാവു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

തമിഴ്‌നാട്ടില്‍ ശിവാജിഗണേശനെപ്പോലെയാണ്‌ ആന്‌ധ്രക്കാര്‍ക്ക്‌ നാഗേശ്വരറാവു. ഇന്ത്യന്‍സിനിമയ്‌ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച്‌ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്‌ ദാദാസാഹിബ്‌ ഫാല്‍കെ അവാര്‍ഡ്‌ നല്‍കി ആദരിച്ചിട്ടുണ്ട്‌.

ആന്‌ധ്രയില്‍ അദ്ദേഹം എ.എന്‍.ആര്‍ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. അദ്ദേഹത്തെ വച്ച്‌ ഒരു ട്രോളി ഷോട്ട്‌ എടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രിയന്‍. നാഗേശ്വരറാവു നടക്കുന്നത്‌ പിന്‍ഭാഗത്തുനിന്ന്‌ ഷൂട്ട്‌ ചെയ്യണം.

ശേഷം അടുത്തപേജില്‍ വായിക്കുക...

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top