Last Updated 1 year 6 weeks ago
Ads by Google
23
Sunday
July 2017

മിസ് കുമാരിക്കുശേഷം മിസിസ് പൊന്നമ്മ

-രശ്മി രഘുനാഥ്

  1. ponnamma Babu
Ponnamma Babu

പാലാ ഭരണങ്ങാനത്തുനിന്ന് ആദ്യമായി മലയാളസിനിമയില്‍ എത്തിയതു മിസ് കുമാരി. വര്‍ഷങ്ങള്‍ക്കുശേഷം അതേ ഇടവകയില്‍നിന്നു സിനിമയില്‍ എത്തിയ പൊന്നമ്മബാബു സംസാരിച്ചു തുടങ്ങുന്നതേ മിസ് കുമാരിയില്‍ നിന്നാണ്.

''എന്റെ കുടുംബവും അവരുടെ കുടുംബവും നല്ല ബന്ധത്തിലായിരുന്നു. എന്റെ അമ്മ എപ്പോഴും പറയും അവര്‍ നല്ല എളിമയുള്ളവരായിരുന്നെന്ന്. പള്ളിയില്‍ വന്നാല്‍ മുഴുവന്‍ സമയവും മുട്ടുകുത്തി നിന്നേ പ്രാര്‍ത്ഥിക്കുമായിരുന്നുള്ളൂ. ഭയങ്കര സുന്ദരിയായിരുന്നു. എന്നാല്‍ വലിയ ആഡംബരമോ ഒരുക്കമോ ഇല്ല. കഴുത്തില്‍ ചെറിയ മാല... കുഞ്ഞുകമ്മല്‍. ഇന്നത്തെ മാതിരി സിനിമാനടിയോട് വലിയ ആരാധന കാണിക്കുന്ന കാലമൊന്നുമല്ല. നടന്നാണ് അവര്‍ പള്ളിയില്‍ വന്നുപോയിരുന്നത്. അവരുടെ സ്വന്തം വീട്ടില്‍ നിന്നു കിട്ടിയ പ്രോത്സാഹനം കൊണ്ടാണ് അന്നത്തെക്കാലത്ത് അവര്‍ക്ക് സിനിമയിലൊക്കെ വരാന്‍ കഴിഞ്ഞത്. ഒരിക്കല്‍പോലും നേരില്‍ കണ്ടിട്ടില്ലെങ്കിലും അമ്മയുടെ വര്‍ത്തമാനങ്ങളില്‍നിന്നും ആ സുന്ദരരൂപം എന്നില്‍ നിറഞ്ഞുനില്‍ക്കുന്നു. അവരുടെ ആങ്ങള തങ്കച്ചന്‍ചേട്ടന്‍ എന്നേയും ഒത്തിരി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അവര്‍ക്കന്ന് ഭരണങ്ങാനത്ത് ഒരു സ്‌റ്റേഡിയം ഉണ്ടായിരുന്നു. മിസ് കുമാരി സ്‌റ്റേഡിയം. അവിടെ നാടകവും ഡാന്‍സുമൊക്കെ വയ്ക്കുമ്പോള്‍ എന്റെ ഡാന്‍സും ഉള്‍പ്പെടുത്താറുണ്ട്.

ഒരിക്കല്‍ അവരുടെ വീട്ടിലേക്ക് തങ്കച്ചന്‍ചേട്ടന്‍ എന്നെ വിളിപ്പിച്ചു. ചെല്ലുമ്പോള്‍ അവിടെ ഒരു ജ്യോതിഷനുണ്ട്. ചേട്ടന്‍ എന്റെ കൈ അയാളുടെ മുന്നില്‍ കാണിച്ചുകൊടുത്തു. ''ദേ ഇവളുടെ കൈയൊന്നു നോക്കിയേ'' അദ്ദേഹം എന്റെ കൈ നോക്കിയിട്ട് പറഞ്ഞു ''ഈ കുട്ടി 17 വയസിനുള്ളില്‍ പ്രശസ്തയാകും. അല്ലെങ്കില്‍ പിന്നെ 28 വയസ് കഴിയണം.'' അന്നെനിക്ക് 14 വയസേയുള്ളൂ. അതുകേട്ടതും തങ്കച്ചന്‍ചേട്ടന്‍ പറഞ്ഞു ''സിനിമയില്‍ നായികയാകണം കൊച്ചേ'യെന്ന്. ആ ജ്യോതിഷന്‍ പറഞ്ഞത് എന്റെ ജീവിതത്തില്‍ സത്യമായി. 28 വയസു കഴിഞ്ഞപ്പോഴാണ് ഞാന്‍ സിനിമയില്‍ വന്നതും പ്രശസ്തി കിട്ടിയതും.

വളരെ ചെറിയപ്രായത്തില്‍ നൃത്തം പിന്നെ നാടകം... ശേഷം സിനിമയില്‍ എത്തിയ പൊന്നമ്മബാബുവിന്റെ ജീവിതം ഏതു സ്ത്രീയെയും കൗതുകപ്പെടുത്തിയേക്കാം. വിലക്കുകള്‍ കടന്ന് അഭിനയലോകത്തെത്തി മാറ്റത്തിനൊപ്പം മനസ്സുചേര്‍ത്തു മുന്നേറിയ വിജയമാണ് അവരുടേത്. നാടകത്തിലൂടെ സിനിമയിലെത്തിയ ചരിത്രമാണ് പൊന്നമ്മയുടേത്.

ഇപ്പോഴും മിസ് കുമാരി സ്‌റ്റേഡിയവും ആ കുടുംബവും ഓര്‍മ്മയില്‍ ഉണ്ടോ?

ആ സ്‌റ്റേഡിയത്തില്‍ പിന്നീട് കപ്പയൊക്കെയിട്ട് കണ്ടിട്ടുണ്ട്. പിന്നീടത് വിറ്റെന്നു കേട്ടു. അടുത്തിടെ പാലായില്‍ നിര്‍മ്മാതാവ് മാണി സി.കാപ്പന്റെ മകളുടെ വിവാഹത്തിന് ചെന്നപ്പോള്‍ പിന്നില്‍നിന്ന് ഒരു വിളി ''പൊന്നമ്മേ അറിയുമോ'' വര്‍ഷങ്ങളായി എറണാകുളത്ത് സെറ്റില്‍ ചെയ്‌തെങ്കിലും നാട്ടുകാരില്‍ ഒരാള്‍ അറിയുമോന്നു ചോദിച്ചാല്‍ ഇല്ലാന്നു പറയാന്‍ പറ്റില്ലല്ലോ. അറിയാമെന്നു പറഞ്ഞു. എന്നാല്‍ ആരാന്നു പറയാന്‍. അങ്ങനെ ഒരു മറുപടി ഞാന്‍ പ്രതീക്ഷിച്ചില്ല. ഞാനെന്റെ ഗതികേട് വെളിപ്പെടുത്തി.

'' മനസ്സിലായില്ല.''
''ഞാന്‍ ജോണിയാണ്.''
അപ്പോഴാണ് എനിക്ക് ആളെ മനസ്സിലായത്.മിസ് കുമാരിയുടെ മകന്‍. പഴയരൂപമൊക്കെ മാറിയതുകൊണ്ടാണ് എനിക്ക് മനസ്സിലാകാത്തതെന്നു പറഞ്ഞപ്പോള്‍ ജോണിയും നിഷേധിച്ചില്ല.

വളരെ ചെറിയപ്രായത്തില്‍ നൃത്തം പിന്നെ നാടകം... ശേഷം സിനിമയില്‍ എത്തിയ പൊന്നമ്മബാബുവിന്റെ ജീവിതം ഏതു സ്ത്രീയെയും കൗതുകപ്പെടുത്തിയേക്കാം. വിലക്കുകള്‍ കടന്ന് അഭിനയലോകത്തെത്തി മാറ്റത്തിനൊപ്പം മനസ്സുചേര്‍ത്തു മുന്നേറിയ വിജയമാണ് അവരുടേത്.
നാടകത്തിലൂടെ സിനിമയിലെത്തിയ ചരിത്രമാണ് പൊന്നമ്മയുടേത്. ''അന്നു ഞാന്‍ സ്‌കൂളില്‍ പഠിക്കുകയാണ്. നൃത്തത്തിലായിരുന്നു എന്റെ ശ്രദ്ധ. 'ഏറ്റുമാനൂര്‍ സുരഭി' ഗ്രൂപ്പിനൊപ്പമായിരുന്നു നൃത്തം അവതരിപ്പിച്ചിരുന്നത്. പാവാടയും ബ്ലൗസുമൊക്കെയിട്ട് അഭിനയിക്കുന്ന എന്റെ തന്നെ പ്രായക്കാരിയുടെ ഒരു വേഷത്തിലും ഞാന്‍ അഭിനയിച്ചു. അന്നു ബാബുച്ചേട്ടന്‍ (ഭര്‍ത്താവ്) അതില്‍ അഭിനയിക്കുന്നുണ്ട്. ആ പ്രായത്തില്‍ ഒരിഷ്ടം തോന്നി. അധികം വൈകാതെ കല്യാണവും കഴിച്ചു. അതോടെ നാടകം വിട്ടു''. കല്യാണത്തോടെ ഏതൊരു പെണ്ണിനേയും പോലെ വീട്ടില്‍ ഒതുങ്ങിക്കഴിയേണ്ടിവന്ന വീട്ടമ്മ. മൂന്നുമക്കളും കുടുംബവുമായി കഴിയുന്നകാലത്ത് ഉപ്പ് വാങ്ങാന്‍കൂടി പുറത്തിറങ്ങിയിട്ടില്ല.
''പക്ഷേ വിവാഹം കഴിക്കുന്നതിനു മുമ്പ് നാടകം കണ്ടിട്ടു സംവിധായകന്‍ ഭദ്രന്‍സാര്‍ സിനിമയിലേക്ക് ക്ഷണിച്ചതാണ്. ''എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു'' എന്ന ചിത്രത്തില്‍ മേനകയ്ക്കായി വച്ചിരുന്ന വേഷത്തിലേക്ക്. ഫോട്ടോഷൂട്ട് വരെ കഴിഞ്ഞതാണ്. അന്നു തിരക്കുള്ള നായികയാണ് മേനക. എന്നാല്‍ അവര്‍ക്കു പകരം ഒരു പുതുമുഖം എന്ന അന്വേഷണമാണ് എന്നില്‍ വന്നെത്തിയത്. പക്ഷേ അപ്പോഴേക്കും കല്യാണം കഴിഞ്ഞു. സിനിമയില്‍ നിന്നല്ല നാടകത്തില്‍നിന്നുപോലും സലാം പറഞ്ഞു ഞാന്‍.''

Ponnamma Babu Family

അന്നത്തെകാലത്ത് ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍നിന്ന് ഒരു പെണ്‍കുട്ടി നാടകത്തില്‍.അവിശ്വസനീയം?

കുടുംബത്തില്‍നിന്നു വലിയ എതിര്‍പ്പൊക്കെയായിരുന്നു. പക്ഷേ അമ്മ എനിക്കൊപ്പം നിന്നു. കലകളോട് അമ്മയ്ക്കു വലിയ ഇഷ്ടമായിരുന്നു. അമ്മയുടെ ഒറ്റ ധൈര്യത്തിനു പുറത്താണ് ഞാന്‍ നാടകത്തില്‍ അഭിനയിച്ചത്. എന്റെ ചാച്ചന്റെ വീട്ടുകാരൊക്കെ നല്ല സമ്പന്നരായിരുന്നു. അവര്‍ക്കതുകൊണ്ട് വലിയ താല്‍പ്പര്യമില്ലായിരുന്നു. പക്ഷേ നൃത്തം അന്നും ഇന്നും എനിക്ക് ജീവനായിരുന്നു. എങ്കിലും വിവാഹത്തോടെ നാടകം വിടേണ്ടിവന്നു.അതെന്റെ തീരുമാനമായിരുന്നു.

പിന്നീടും നാടകത്തില്‍?

മൂന്നു മക്കളും ജനിച്ചശേഷമാണ് വീണ്ടും നാടകത്തില്‍ എത്തിയത്. മൂത്തമകള്‍ ദീപ്തിനിര്‍മ്മല അന്നു നാലില്‍, മകന്‍ മാത്യൂ മൂന്നില്‍, മൂന്നു വയസേയുള്ളൂ ഇളയമകള്‍ പിങ്കിക്ക്. പൂഞ്ഞാര്‍ നവധാരയുടെ നാടകത്തില്‍ അഭിനയിക്കാന്‍ പോയതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. എന്റെ

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related News

Ads by Google
Back to Top