Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ഭര്‍ത്താവ്‌ കയ്യോടെ പിടികൂടി; ഭാര്യയുടെ കാമുകനെ തെരുവില്‍ നഗ്നനാക്കി മര്‍ദ്ദിച്ചു

mangalam malayalam online newspaper

അവിഹിത ബന്ധത്തിനിടയില്‍ കയ്യോടെ പിടികൂടിയ കാമുകനെ ഭര്‍ത്താവ്‌ നഗ്നനാക്കി മര്‍ദ്ദിച്ചു. ചൈനയില്‍ നടന്ന സംഭവത്തില്‍ പരിപൂര്‍ണ്ണ നഗ്നനായി പോകുന്നയാളെ ഭര്‍ത്താവ്‌ തൊഴിക്കുകയും അടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലാണ്‌. നഗ്നനായ യുവാവിനെ തെരുവില്‍ അനേകര്‍ നോക്കി നില്‍ക്കുമ്പോഴാണ്‌ ചൈനീസ്‌ ഭര്‍ത്താവ്‌ പൂര്‍ണ്ണ നഗ്നനാക്കി മര്‍ദ്ദിച്ച്‌ തെരുവിലൂടെ നടത്തുന്നത്‌.

ഭാര്യയുമായി കിടപ്പറ പങ്കുവെച്ചുകൊണ്ടിരിക്കെ ഇയാളെ ഭര്‍ത്താവ്‌ കയ്യോടെ പിടികൂടുകയായിരുന്നു. അതേസമയം ഇയാളെ വീട്ടില്‍ നിന്നാണോ കാറില്‍ നിന്നാണോ പിടികൂടിയെന്ന്‌ വ്യക്‌തമല്ല. ഇയാളെ റോഡിലൂടെ മര്‍ദ്ദിച്ചുകൊണ്ടാണ്‌ നടത്തുന്നത്‌. പോകുന്നതിനിടയില്‍ ഭര്‍ത്താവ്‌ യുവാവിന്റെ പുറത്ത്‌ തൊഴിക്കുകയും അതി ശക്‌തിയായി ഇടിക്കുകയും ചെയ്യുന്നുണ്ട്‌.

ഭര്‍ത്താവ്‌ കാമുകനെ മര്‍ദ്ദിക്കുമ്പോള്‍ അനേകം നാട്ടുകാര്‍ ചുറ്റും കയ്യും കെട്ടി കാണുകയും ചെയ്യുന്നുണ്ട്‌. ചെറിയ തുണിക്കഷ്‌ണം കൊണ്ട്‌ ഇര രഹസ്യഭാഗം മറയ്‌ക്കാന്‍ ശ്രമിക്കുമ്പോള്‍ അത്‌ ഭര്‍ത്താവ്‌ വലിച്ചു താഴ്‌ത്തുകയും ചെയ്യുന്നുണ്ട്‌. അടിയേറ്റ്‌ യുവാവ്‌ വേദന കൊണ്ട്‌ പുളയുകയും കരയുകയും വിതുമ്പുകയും തന്നെ വെറുതേ വിടാന യാചിക്കുകയുമെല്ലാം ചെയ്യുന്നുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top