Last Updated 1 year 15 weeks ago
Ads by Google
24
Sunday
September 2017

മായം ചേര്‍ന്ന ഉല്‍പ്പന്നങ്ങള്‍ നിരോധിക്കണം

mangalam malayalam online newspaper

വിപണിയില്‍ മായംചേര്‍ക്കാത്ത ഉല്‍പന്നങ്ങള്‍ ഒന്നുംതന്നെയില്ല. ഉദ്യോഗസ്‌ഥര്‍ കണ്ണടയ്‌ക്കുന്നതുകൊണ്ടാണിത്‌. ബ്രാന്‍ഡഡ്‌ ബ്രഡ്‌ മൂന്നാഴ്‌ച കഴിഞ്ഞാലും കേടാകില്ല. നാടന്‍ ബ്രഡുകള്‍ രണ്ടുദിവസം കഴിയുമ്പോള്‍ ചീത്തയാകും. മാഗി വലിയൊരു രോഗത്തിന്റെ ലക്ഷണംമാത്രം.

തനിമ
കരുമാക്കില്‍ അരീക്കര

ഇവിടെ ആര്‍ക്കും സമയം ലഭിക്കുന്നില്ല. അതുകൊണ്ടാണ്‌ എല്ലാവരുടെയും ഭക്ഷണശൈലിവരെ മാറുന്നത്‌. പാകംചെയ്യാന്‍ സമയം കുറച്ചുമതി നല്ല രുചിയും ആകര്‍ഷകമായ വിലയും. മാഗി വിഷമാണെന്നു കണ്ടെത്തിയാല്‍പോലും കുട്ടികള്‍ നിര്‍ബന്ധംപിടിക്കും എന്നതില്‍ സംശയമില്ല. അപ്പോള്‍ മാഗിക്ക്‌ പകരം മറ്റ്‌ കമ്പനികളുടെ ന്യൂഡില്‍സ്‌ വാങ്ങാന്‍ തുടങ്ങും. അതിലും മായം ചേര്‍ത്തിട്ടില്ല എന്ന്‌ എങ്ങനെ ഉറപ്പുപറയാനാകും.

ജയമോന്‍
അയര്‍ക്കുന്നം

മാഗി വിദേശരാജ്യങ്ങളില്‍ വില്‍ക്കപ്പെടുന്നുണ്ടോ? അതിനെപ്പറ്റി അന്വേഷിക്കണം.
ജോസഫ്‌.

കൊരട്ടി (തൃശൂര്‍)

മാഗി ന്യൂഡില്‍സിലെ മായം ഇതുവരെ ഒരു ഉദ്യോഗസ്‌ഥരും കണ്ടുപിടിച്ചിട്ടില്ല.

ജോണ്‍ സെബാസ്‌റ്റ്യന്‍
അതിരമ്പുഴ

ഇന്ന്‌ വിപണിയില്‍ കിട്ടുന്ന മില്‍മ പാല്‍ അടക്കം പരിശോധന നടത്തണം. പാല്‍ കേടാകാതിരിക്കാന്‍ അമിതമായ പ്രിസര്‍വേറ്റീസ്‌ ചേര്‍ക്കുന്നു. പുനഃപരിശോധന നടത്തിയതിന്റെ ലേബല്‍ നിര്‍ബന്ധമായും പാക്കറ്റ്‌ ഫുഡുകളില്‍ രേഖപ്പെടുത്തണം.

മോഹനന്‍സ്വാമി
വെച്ചൂര്‍

ഒരുവര്‍ഷംമുമ്പ്‌ ഞങ്ങള്‍ 13 കുടുംബക്കാര്‍ മാഗി ന്യൂഡില്‍സിനെ എതിര്‍ത്തതാണ്‌. പിന്നീട്‌ ഞങ്ങളുടെ വീടുകളില്‍ മാഗി വാങ്ങിയിട്ടില്ല. മംഗളം ഇതേക്കുറിച്ച്‌ പ്രതികരണം തേടിയതിന്‌ അഭിനന്ദനങ്ങള്‍.

പ്രസന്നകുമാര്‍
ചേര്‍ത്തല

മായംചേര്‍ക്കാത്ത ഒരു ഭക്ഷണ പദാര്‍ഥവും ഇന്നു വിപണിയില്‍ ലഭിക്കുന്നില്ല. ഇവിടെ സുലഭമായി ലഭിക്കുന്ന മൈദമാവില്‍ വരെ മായമാണ്‌. ബേക്കറികളില്‍ ലഭിക്കുന്ന കേക്കും മറ്റ്‌ ഭക്ഷ്യധാന്യങ്ങള്‍വരെ എത്രനാളുവരെ കേടാകാതെയിരിക്കുന്നു. കാരണം എന്താണ്‌? എല്ലാത്തിലും പ്രിസര്‍വെറ്റീവ്‌ ചേര്‍ക്കുന്നുണ്ടെന്നല്ലേ അര്‍ഥം.

അലക്‌സാണ്ടര്‍
പാലാ

അന്യരാജ്യങ്ങളില്‍ വിറ്റുപോവാത്ത വസ്‌തുക്കള്‍ ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്നതിന്റെ പ്രധാന കാരണം പരസ്യങ്ങള്‍ക്കുപിന്നാലെ പായുന്ന ഭാരതീയന്റെ രീതിയാണ്‌. കുട്ടികളെയും മാതാപിതാക്കളെയും ഒരേപോലെ കണ്ണഞ്ചിപ്പിക്കുന്ന വിധത്തിലാണ്‌ പരസ്യങ്ങള്‍. ഇനിയെങ്കിലും അവയിലെ വാസ്‌തവം മനസിലാക്കണം. അത്‌ തിരിച്ചറിയാത്തപക്ഷം നമ്മള്‍ മരണത്തോട്‌ അടുത്തുകൊണ്ടിരിക്കുകയാണ്‌.

മെഴുവേലി ബാബുജി

മാഗിയിലെ വിഷം നമ്മള്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞു. എന്നാല്‍, ആരോഗ്യത്തിന്‌ ഹാനികരം എന്ന ലേബലോടുകൂടിയ പുകയില ഉത്‌പന്നങ്ങളും മദ്യവും എന്തുകൊണ്ട്‌ വിറ്റഴിക്കുന്നു. ആദ്യം മദ്യം നിര്‍ത്തലാക്കണം.

ഉഷ
കോതമംഗലം

മാഗി പൂര്‍ണമായും നിരോധിക്കുക.
അനന്ദുകൃഷ്‌ണ ടി.ആര്‍.
കാരിമറ്റം

നാട്ടിലേക്കു വരുന്ന പച്ചക്കറികള്‍ പഴവര്‍ഗങ്ങള്‍ എല്ലാം വിഷാംശമാണ്‌. മാഗി മാത്രം നിര്‍ത്തലാക്കിയാല്‍ പോരാ.

ജോസി ഇടക്കൊച്ചി

ഇതുപോലുള്ള ഭക്ഷണങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിന്റെ പ്രധാനകാരണം. അതിന്റെ വിലയും പരസ്യവുമാണ്‌. വിലക്കുറവാണ്‌ ഒന്നാമത്തെ ആകര്‍ഷണം. സമയക്കുറവ്‌ പരിഗണിച്ച്‌ പലരും ഇത്തരത്തിലുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നു.

രാജേഷ്‌
വീയപുരം

മാഗിയില്‍ മാത്രമാണോ മായം. പ്രകൃതി വിഭവങ്ങള്‍ ജനങ്ങള്‍ മടുത്തോ? ഇന്ത്യക്ക്‌ ലഭിക്കുന്ന എല്ലാ ഉല്‌പന്നങ്ങളും രണ്ടാംകിടതന്നെ. എന്താണ്‌ പ്രതിവിധി. ആരാണ്‌ ഉത്തരവാദി? ഈ രണ്ട്‌ ചോദ്യങ്ങള്‍ മാത്രം അവശേഷിക്കുന്നു.

രാജന്‍
തുമ്പമണ്‍

പാല്‍ ഉല്‌പന്നങ്ങള്‍ പുനഃപരിശോധന നടത്തണം.

ഷിബു കൊടുങ്ങല്ലൂര്‍

മാഗി, ലെയ്‌സ് എന്നിവ നിരോധിക്കണം. പകരം കുടുംബശ്രീ പ്രവര്‍ത്തകര്‍ തയാറാക്കുന്ന ഭക്ഷ്യോത്‌പന്നങ്ങളെ പ്രോത്സാഹിപ്പിക്കണം. അതുതന്നെയാവും ആരോഗ്യത്തിനും നല്ലത്‌.

ആനന്ദന്‍
ബൈസണ്‍വാലി

മാഗി പോലെ തന്നെ ദോഷം ചെയ്യുന്നവയാണ്‌ ജൂസുകളും. ഇവയും നിര്‍ത്തലാക്കണം.

അനില്‍കുമാര്‍,
തൂക്കുപാലം

ഒരു നെല്ലിക്കായുടെ ഗുണം പോലും കൊക്കക്കോളയില്‍ നിന്ന്‌ ലഭിക്കുന്നില്ല. ഇത്തരത്തിലുള്ള പാനീയങ്ങള്‍ നിര്‍ത്തലാക്കണം.

പി.പി. പ്രസാദ്‌,
ഉപാസന

ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ നിരോധിക്കുക. ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യുന്നതു മുഴുവന്‍ രണ്ടാംകിട ഉല്‍പന്നങ്ങളാണ്‌.

ജലാല്‍

ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്ന വസ്‌തുക്കള്‍ ആണെങ്കില്‍ പോലും കൃത്യം സമയം പരിശോധിക്കുകയും നിരോധിക്കുകയും ചെയ്യുക.

അജിത്ത്‌
പന്നൂര്‍

ഇന്ന്‌ ബേക്കറികളില്‍ ലഭിക്കുന്ന പായ്‌ക്കറ്റ്‌ ഫുഡുകളില്‍ മുഴുവന്‍ മായമാണ്‌. ഇതിന്റെ വിപത്തുകളെപ്പറ്റി ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്‌. എല്ലാവരും ഇന്ന്‌ പച്ചക്കറികള്‍ വച്ചുപിടിപ്പിക്കാന്‍ തുടങ്ങി.

മനോജ്‌,
തൊടുപുഴ

കടകളില്‍ ഇന്നും മാഗി സുലഭമാണ്‌.

സക്കീര്‍ ഹുസൈന്‍,
നെന്മാറ

റെഡിമെയ്‌ഡ് ആയിക്കിട്ടുന്ന ലെയ്‌സ്, കുര്‍കുറേ, ചിറ്റോസ്‌ തുടങ്ങിയവ ആദ്യം നിരോധിക്കുക.

കെ.എസ്‌. ഷാജുദ്ദീന്‍,
ചങ്ങനാശേരി

ആരോഗ്യത്തിനു ഹാനികരമായ ഭക്ഷ്യോത്‌പന്നങ്ങള്‍ ഇന്ത്യയില്‍ വിപണികളിലെത്തിച്ച്‌ ജനങ്ങളെ കൊലയ്‌ക്കു കൊടുക്കുന്നു.

ശ്രീധരന്‍,
ഇടുക്കി.

ഇന്ത്യയില്‍ നിന്ന്‌ കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ നൂറുശതമാനം ശുദ്ധിയുള്ളതും എന്നാല്‍ ഇറക്കുമതി ചെയ്യുന്നവ ഇതു പാലിക്കപ്പെടുന്നില്ല എന്നത്‌ ഓര്‍ക്കുമ്പോള്‍ വിഷമം ഉളവാക്കുന്നു.

ചിഞ്ചു സാറ ടൈറ്റസ്‌

ഇപ്പോള്‍ ലഭിക്കുന്ന മത്സ്യം പോലും നല്ലതല്ല. ഇതിനെതിരേ നടപടിയെടുക്കണം.

സോജന്‍

നമ്മുടെ നാട്ടിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അനാസ്‌ഥ മൂലമാണ്‌ മാഗി പോലുള്ള ബഹുരാഷ്‌ട്ര കമ്പനികളുടെ ഭക്ഷ്യോത്‌പന്നങ്ങള്‍ വിപണിയിലെത്തുന്നത്‌. കര്‍ശനമായ പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഭാഗത്തുനിന്നും നടക്കുന്നില്ല.

ഡെന്നീസ്‌ സ്‌കറിയ,
റാന്നി

സര്‍ക്കാര്‍ അറിയാതെ ഒരു സാധനവും മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ സാധിക്കില്ല. ഭരണസംവിധാനം ഇതിനെതിരേ കണ്ണടയ്‌ക്കുന്നു.

രാധ,
പൂപ്പാറ

കേരളത്തെ സംബന്ധിച്ചിടത്തോളം ഏതൊരു ഉല്‍പന്നവും വിറ്റഴിക്കാം. പരിശോധനകള്‍ കൃത്യമായി നടക്കുന്നില്ല. കാന്‍സര്‍ രോഗികളുടെ എണ്ണം ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം വര്‍ധിക്കുകയാണ്‌. പായ്‌ക്കറ്റ്‌ ഫുഡുകളില്‍ മുഴുവന്‍ മായമാണ്‌. ഭക്ഷ്യസുരക്ഷാ വകുപ്പ്‌ പരിശോധിച്ച ഉല്‍പന്നങ്ങള്‍ പോലും നിരോധിക്കുന്നില്ല.

ബാബു,
പൊന്‍കുന്നം

ഒരു ലോഡ്‌ അരി ഇറക്കുമതി ചെയ്യുമ്പോള്‍ ഒരു ലോഡ്‌ തവിടെണ്ണയും ഇറക്കപ്പെടുന്നു. ഇത്‌ വ്യാജമാണോ എന്ന്‌ പരിശോധിക്കണം.

കുര്യന്‍,
രാജകുമാരി

മാഗി നിരോധിക്കണം. മാസത്തില്‍ ഒരിക്കലെങ്കിലും ഗുണനിലവാരം പരിശോധിക്കണം. സര്‍ക്കാരിന്റെ അനാസ്‌ഥ വരുംതലമുറയെയാണ്‌ ബാധിക്കുന്നത്‌.

പി.പി. ജോണ്‍,
കുര്യനാട്‌.

മാഗിയില്‍ നമ്മള്‍ എല്ലാവരും ഒന്നിച്ചു. എന്നാല്‍ ഇതിലും മാരകമായ വിഷാംശങ്ങള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളുമാണ്‌ അന്യ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്നത്‌.

അനീഷ്‌ കുമാര്‍,
റാന്നി

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top