Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

പുണ്യമാസത്തെ വരവേല്‍ക്കാന്‍ പ്രവാസിലോകവും

ദോഹ: പുണ്യമാസത്തെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ്‌ ഖത്തറിലെ പ്രവാസിലോകം. ആത്മ സംസ്‌കരണത്തിന്റെ നാളുകള്‍ക്ക്‌ നാന്ദികുറിച്ച്‌ വിവിധ പ്രവാസി സംഘടനകള്‍ റമദാന്‍ പ്രഭാഷണങ്ങള്‍ക്കു തുടക്കം കുറിച്ചുകഴിഞ്ഞു.
റമദാനെ വരവേല്‍ക്കാം എന്ന വിഷയത്തില്‍ ദോഹ സലത്തജദീദിലെ അല്‍ സമാന്‍ മസ്‌ജിദില്‍ സുബൈല്‍ അല്‍ കൗസരി കഴിഞ്ഞ ദിവസം മുഖ്യപ്രഭാഷണം നടത്തി. ഇന്ന്‌ രാത്രി എട്ടിന്‌ വിസ്‌ഡം ഗ്ലോബല്‍ ഖത്തര്‍ ചാപ്‌റ്റര്‍ നടത്തുന്ന പരിപാടിയില്‍ അബ്‌ദുല്‍ റഷീദ്‌ കുട്ടബൂര്‍, ഉമര്‍ഫൈസി എന്നിവര്‍ സംസാരിക്കും. ഇത്തവണത്തെ വ്രതനാളുകള്‍ കടുത്ത ചൂടിന്റെയും ദൈര്‍ഘ്യമേറിയതുമാകയാല്‍ അത്താഴം നിര്‍ബന്ധമായും കഴിക്കണമെന്ന്‌ ആരോഗ്യരംഗത്തെ വിദഗ്‌ധര്‍ പറഞ്ഞു.
വിവിധ സംഘടനകള്‍ ഇതിനകം ഇഫ്‌താര്‍ മീറ്റുകളുമായി സജീവമാകുന്ന മുന്നൊരുക്കത്തിലാണ്‌. ഖത്തര്‍ ചാരിറ്റിയുടെ നിയന്ത്രണത്തിലുള്ള എഫ്‌.സി.സി. മാധ്യമപ്രവര്‍ത്തകര്‍ക്കായി റമദാന്‍ രണ്ടിന്‌ ഇഫ്‌താര്‍ മീറ്റ്‌ നടത്തും. മറ്റു ലേബര്‍ക്യാമ്പിലും എഫ്‌.സി.സിയും യൂത്തുഫോറവും സോഷ്യല്‍ഫോറവും ഈദ്‌ ചാരിറ്റിയും പതിവുപോലെ ഇഫ്‌താര്‍ പാര്‍ട്ടികള്‍ നടത്താനുള്ള ഒരുക്കത്തിലാണ്‌. കെ.എം.സി.സിയുടെ വിവിധ ജില്ലാ കമ്മിറ്റികളും കള്‍ച്ചറല്‍ഫോറം, ഇസ്ലാമിക്‌ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളും വിവിധ സ്‌ഥാപങ്ങളും ഇഫ്‌താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കും.
ഖത്തര്‍ മതകാര്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പൊതു സമൂഹത്തിനു നോമ്പു തുറക്കാനുള്ള റെന്റുകളുടെ നിര്‍മാണം അവസാന മിനുക്കുപണിയിലാണ്‌.
സര്‍ക്കാര്‍ സ്‌ഥാപനങ്ങളുടെ റമദാന്‍ പ്രവൃത്തിസമയം പ്രഖ്യാപിച്ചു കഴിഞ്ഞു. റമദാന്‍ മാസത്തെ പ്രത്യേക കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ പോകുന്നവരുടെ ആദ്യ ബാച്ച്‌ അടുത്ത ദിവസം പുറപ്പെടും.
നോമ്പുതുറയ്‌ക്ക്‌ വിവിധ തരത്തിലുള്ള വിഭവങ്ങളുമായി ഹോട്ടലുകളും കാറ്ററിങ്‌ സര്‍വീസ്‌ സംരംഭകരും ഒരുങ്ങികഴിഞ്ഞു. ഇത്തവണ നോമ്പിനുള്ള നാടന്‍ വിഭവങ്ങളുമായി സ്‌ത്രീ കൂട്ടായ്‌മയും കാറ്ററിങ്‌ സര്‍വീസ്‌ രംഗത്തുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top