Last Updated 1 year 14 weeks ago
Ads by Google
20
Wednesday
September 2017

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം...

mangalam malayalam online newspaper

മുഖ്യമന്ത്രിയുടെ അതിരപ്പിള്ളി തീരുമാനത്തോട്‌ യോജിക്കുന്നു. കാരണം സൗഹൃദപരമായ രീതിയിലെ മുന്നോട്ടുപോകാന്‍ പറ്റൂ. ഇരുപാര്‍ട്ടിക്കാരും മാറിമാറി ഭരിച്ചിട്ടും ഇതുവരെ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ സാധിക്കുന്നില്ലല്ലോ എന്നോര്‍ത്ത്‌ വിഷമം തോന്നുന്നു.
ജോസ്‌ കരിങ്ങാലില്‍

മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെല്ലാം ശുദ്ധ അസംബന്ധമാണ്‌. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെക്കുറിച്ച്‌ കൂടുതല്‍ പഠിച്ചശേഷം നടപടിയെടുത്തിരുന്നെങ്കില്‍ ജനങ്ങള്‍ക്ക്‌ സന്തോഷമാകുമായിരുന്നു.
ജസ്‌റ്റിന്‍ സൗദി അറേബ്യ

അതിരപ്പിള്ളി പദ്ധതി മുഖ്യമന്ത്രിയുടെ വ്യക്‌തിപരമായ തീരുമാനം. ഇതിനോട്‌ ഞങ്ങള്‍ക്ക്‌ താല്‍പര്യം ഇല്ല.
അവറാച്ചന്‍ വിമലഗിരി

യഥാര്‍ഥത്തില്‍ മുല്ലപ്പെരിയാറിന്റെ ഗുണം ഏറെ കിട്ടുന്നത്‌ തമിഴ്‌നാടിനാണ്‌. അവര്‍ നമ്മളെക്കാളും വൈദ്യുതി ഉത്‌പാദിപ്പിച്ച്‌ വില്‍ക്കുകയും ആറുജില്ലകളില്‍ സമൃദ്ധമായി കൃഷിക്ക്‌ ഉപയോഗിക്കുകയും ചെയ്യുന്നു.
രാജന്‍ പള്ളിക്കവടക്കേതില്‍ മാന്നാര്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പൊളിച്ചുപണിയുന്നത്‌ അത്യാവശ്യമാണ്‌.
ഷാജി ചെല്ലപ്പന്‍ വടയാറ്റുകുന്നേല്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലത്തെ സംബന്ധിച്ച്‌ കൂടുതല്‍ പഠനം നടത്തണം. സൗരോര്‍ജം ഉപയോഗിച്ചുള്ള വൈദ്യുതി പദ്ധതികള്‍ കൊണ്ടുവരണം.
വര്‍ഗീസ്‌ വര്‍ഗീസ്‌ കാനം

മുഖ്യമന്ത്രിയുടെ തീരുമാനത്തോട്‌ പൂര്‍ണമായും യോജിക്കുന്നു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വേണം. മുല്ലപ്പെരിയാറിനെ സംബന്ധിച്ച്‌ ആശങ്ക ഒന്നും വേണ്ട.
മോഹന്‍കുമാര്‍ ഇടുക്കി

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നടക്കാത്ത കാര്യമാണ്‌. കോടതിവിധി പോലും തമിഴ്‌നാടിന്‌ അനുകൂലമാണ്‌. അതിരപ്പിള്ളി പോലെ വൈദ്യുതി ഉത്‌പാദനത്തിന്‌ വളരെ അനുയോജ്യമായ വെള്ളച്ചാട്ടം പ്രകൃതി അനുഗ്രഹിച്ച്‌ നമുക്ക്‌ കിട്ടിയിട്ടുള്ളപ്പോള്‍ പരിസ്‌ഥിതിക്ക്‌ കോട്ടം തട്ടാതെ അവിടെ ഡാം പണിത്‌ കോടിക്കണക്കിന്‌ കടത്തിലായ സര്‍ക്കാരിനെയും കെ.എസ്‌.ഇ.ബിയെയും രക്ഷിക്കട്ടെ. സുപ്രീംകോടതി ജഡ്‌ജിമാരോ മുഖ്യമന്ത്രിയോ അഭിപ്രായം പറയാന്‍ ആളല്ല എന്നാണ്‌ എന്റെ അഭിപ്രായം.
മോഹന്‍ കൂവപ്പള്ളി

മുല്ലപ്പെരിയാര്‍ നമ്മുടെ കൈയില്‍നിന്ന്‌ കൈവിട്ടുപോയി. അതിരപ്പിള്ളി ഭംഗി നഷ്‌ടപ്പെടാതെതന്നെ പുതിയ ഡാം നിര്‍മിക്കാനാകണം.
ശശി വളവനാട്‌ (ആലപ്പുഴ)

മറ്റു പല ശക്‌തികളാണ്‌ ഇവിടെ ഭരണം നടത്തുന്നത്‌ എന്നാണ്‌ മന്ത്രിയുടെ ഈ പ്രസ്‌താവനകളിലൂടെ മനസിലാക്കുന്നത്‌. ഇടതുപക്ഷം സംഘടനകളില്‍തന്നെ ഈ പ്രശ്‌നങ്ങള്‍ ഒരുകാലത്ത്‌ ഗൗരവമായി ഉന്നയിക്കുകയും ഭരണം ലഭിക്കുമ്പോള്‍ മറ്റൊരു നയം സ്വീകരിക്കുകയും ചെയ്യുന്നത്‌ ആദര്‍ശപരമായ അപക്വതയാണ്‌.
ഫാ. മാത്യു നിലമ്പൂര്‍ (ആലുവ)

മുല്ലപ്പെരിയാര്‍ വിഷയം സംബന്ധിച്ച്‌ മുഖ്യമന്ത്രിയുടെ പുതിയ പ്രസ്‌താവന ജനങ്ങളില്‍ ആശങ്കയും അതോടൊപ്പം തമിഴ്‌നാടുമായി എന്തോ രഹസ്യ അജന്‍ഡ ഉണ്ടോ എന്ന്‌ സംശയവുമുണ്ട്‌. അതാണ്‌ ഇപ്പോഴത്തെ ഈ മനംമാറ്റത്തിനു കാരണം.
ബെന്നി കെ.പി. കരിമണ്ണൂര്‍

മുല്ലപ്പെരിയാറിന്റെയും അതിരപ്പിള്ളിയുടെയും കാര്യത്തില്‍ മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട്‌ പൂര്‍ണമായും യോജിക്കുന്നു. കാരണം മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്കാണ്‌ പ്രാധാന്യം നല്‍കേണ്ടത്‌. സംഘര്‍ഷത്തിനല്ല.
ജോര്‍ജ്‌ മാനുവേല്‍ കുരുവിത്തടം

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ ആവശ്യമില്ലെന്ന പിണറായി വിജയന്റെ അഭിപ്രായത്തോട്‌ പൂര്‍ണമായും യോജിക്കുന്നു. അയല്‍ സംസ്‌ഥാനമായ തമിഴ്‌നാടിന്റെയും ഇപ്പോള്‍ കേരളത്തില്‍ പ്രതികൂലമായിരിക്കുന്നവരെ കൂടെ ഉള്‍പ്പെടുത്തി ഒരു പുനര്‍ചിന്തയ്‌ക്ക് വഴിയൊരുക്കണമെന്നാണ്‌ എന്റെ അഭിപ്രായം
ചന്ദ്രശേഖരന്‍ ഓലകെട്ടിയമ്പലം

രണ്ടു വിവാദവിഷയങ്ങളിലും വിശദമായ ചര്‍ച്ചയ്‌ക്കും അഭിപ്രായ രൂപീകരണത്തിനുമുള്ള വാതിലുകള്‍ തുറന്നിടുകയാണ്‌ മുഖ്യമന്ത്രി ചെയ്‌തിരിക്കുന്നത്‌.
സുനില്‍ സെബാസ്‌റ്റ്യന്‍ പുന്നവേലി

പരിസ്‌ഥിതിയെ മറന്നുള്ള ഒരു വികസന പദ്ധതിയും പ്രോത്സാഹിപ്പിക്കുവാന്‍പാടില്ല. ദീര്‍ഘവീഷണത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും കൂടിയ കരുതലാര്‍ന്ന വികസന പദ്ധതികളാണ്‌ കേരളത്തിന്‌ ആവശ്യം.
അര്‍ജുന്‍ വി. അജയന്‍ രാജാക്കാട്‌

മുല്ലപ്പെരിയാര്‍ ഡാമിന്‌ ഭീഷണി ഉണ്ടെന്ന്‌ ജനം കരുതുന്നു. ഭരണക്കാരും രാഷ്‌ട്രീയക്കാരും വോട്ടു ചെയ്‌ത ജനതയെ വിഡ്‌ഢികളാക്കരുത്‌. രണ്ടു സംസ്‌ഥാനങ്ങളും യോജിച്ച്‌ തീരുമാനമെടുക്കാന്‍ ശ്രമം വേണം. ഏക്കറുകണക്കിന്‌ പരിസ്‌ഥിതി വന സമ്പത്ത്‌ നശിപ്പിച്ചുണ്ടാക്കുന്ന അതിരപ്പിള്ളി വൈദ്യുതി കേരളത്തിന്റെ ആവശ്യത്തിനു പരിമിതമായ യൂണിറ്റേ സംഭാവന ചെയ്യുകയുള്ളൂ. മറ്റ്‌ മാര്‍ഗങ്ങള്‍ നോക്കണം.
ഹരികൃഷ്‌ണകുമാര്‍ വെളിയത്തുനാട്‌

പിണറായി വിജയന്റെ തീരുമാനത്തോട്‌ യോജിക്കുന്നു. തമിഴ്‌നാടിന്‌ ജലം വേണം. നമ്മുടെ ജീവന്‌ സംരക്ഷണവും വേണം എന്നതാണ്‌ കാരണം.
സുഭാഷ്‌ പത്തനംതിട്ട

മുഖ്യമന്ത്രിയുടെ അഭിപ്രായം ശരിയാണ്‌. സമവായത്തിലൂടെ വേണം പരിഹാരം ഉണ്ടാക്കാന്‍.
ടി.ടി. തോമസ്‌ കുമളി

ഈ സര്‍ക്കാരിന്‌ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്‌ ആത്മാര്‍ഥ ആഗ്രഹമുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത്‌ നിശ്‌ചിത കാലാവധി കഴിയുകയും കോടിക്കണക്കിന്‌ രൂപ മുടക്കുകയും ചെയ്‌തിട്ടും ഇതുവരെ പൂര്‍ത്തിയാകാതെ കിടക്കുന്ന നിരവധി ജലവൈദ്യുത പദ്ധതികള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ അടിയന്തരമായി പൂര്‍ത്തിയാക്കുകയാണ്‌ വേണ്ടത്‌. തമിഴ്‌നാട്‌, ഗുജറാത്ത്‌, ഛത്തീസ്‌ഗഡ്‌ തുടങ്ങിയ സംസ്‌ഥാനങ്ങളിലും മറ്റും വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സൗരോര്‍ജ പദ്ധതികള്‍ ഇവിടെയും പ്രവര്‍ത്തികമാക്കണം.
അലക്‌സാണ്ടര്‍ പുലിയന്നൂര്‍

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്‌താവന ജനങ്ങളില്‍ ഭീതി ഉണര്‍ത്തുന്നു. അതുപോലെതന്നെ തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രിക്ക്‌ അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പോസ്‌റ്റര്‍ കണ്ടിരുന്നു. ഈ അഭിവാദ്യം കേരളത്തിലാണ്‌ വേണ്ടത്‌.
ഷീബാ ബെന്നി കരിമണ്ണൂര്‍

മുല്ലപ്പെരിയാര്‍ ഡാം 100 അല്ല 200 വര്‍ഷം കഴിഞ്ഞാലും ഭീഷണിയല്ല. അതിരപ്പിള്ളിയിലെ പുതിയ ജലവൈദ്യുത പദ്ധതി എന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട്‌ യോജിക്കുന്നു. അത്‌ ജനങ്ങള്‍ക്ക്‌ ആവശ്യമാണ്‌.
തോമസ്‌ തിടനാട്‌

അതിരപ്പിള്ളി വിഷയത്തില്‍ യോജിപ്പില്ല. വൈദ്യുതി ഉപയോഗം കുറച്ച്‌ നാളത്തേക്കുകൂടി വേണം എന്ന ചിന്തയില്‍ ഉപയോഗിക്കുകയാണ്‌ ഇപ്പോള്‍ ചെയ്യേണ്ടത്‌. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള മാറ്റമോ വികസനമോ ഇവിടെ നടപ്പാക്കാന്‍ ശ്രമിക്കരുത്‌.
ബിബിന്‍ രാജാക്കാട്‌

പ്രകൃതി സ്‌നേഹികള്‍ക്ക്‌ എന്തും പറയാം, പ്രവര്‍ത്തിക്കാം. കാരണം അവരാരും സാധാരണക്കാരന്റെ കഷ്‌ടപ്പാട്‌ അറിയുന്നില്ല. ജലവൈദ്യുതിയെ ആശ്രയിച്ചാണ്‌ പലരും ജീവിക്കുന്നത്‌. പ്രകൃതി നശിക്കും എന്ന്‌ പറയുന്നവരോട്‌ ഒന്നു ചോദിച്ചോട്ടെ 'റിസോര്‍ട്ടുകളും കെട്ടിടങ്ങളും സാധാരണക്കാരന്‌ ഒരു പ്രയോജനവുമില്ലാതെ കെട്ടിയുയര്‍ത്തുമ്പോള്‍ ഒരു പ്രകൃതിസ്‌നേഹിപോലും പ്രതികരിച്ചില്ലല്ലോ? അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പൂര്‍ണമായും ജനങ്ങള്‍ക്കുള്ളതാണ്‌.
ജേക്കബ്‌ മുരിക്കുംവയല്‍

ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം
സാന്റി എഴുകുംവയല്‍

1970ല്‍ 999 വര്‍ഷത്തെ മുല്ലപ്പെരിയാര്‍ കരാര്‍ ക്യാന്‍സല്‍ ചെയ്യാന്‍ സി. അച്യുതമേനോന്‌ അവസരം ലഭിച്ചതാണ്‌. അന്ന്‌ ഈ വിഷയം നല്ല രീതിയില്‍ കൈകാര്യം ചെയ്‌തിരുന്നുവെങ്കില്‍ ഇന്ന്‌ ഈ സ്‌ഥിതി വരുമായിരുന്നില്ല.
രതീഷ്‌ കൊല്ലം

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top