Main Home | Feedback | Contact Mangalam
Ads by Google

ഇന്‍ഡോ-അമേരിക്കന്‍ പ്രസ് ക്ലബ് കാനഡ ചാപ്റ്റര്‍ രൂപീകരിച്ചു

mangalam malayalam online newspaper

ടൊറന്റോ: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡോ-അമേരിക്കന്‍ പ്രസ്‌ക്ലബ് കാനഡയിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകരേയും എഴുത്തുകാരേയും ഉള്‍പ്പെടുത്തിക്കൊണ്ട് കാനഡ ചാപ്റ്ററിനു രൂപം കൊടുത്തു.

ചാപ്റ്ററിന്റെ പ്രസിഡന്റായി ആയി ജയശങ്കര്‍ പിള്ള (ജയ് പിള്ള ടൊറന്റോ) യേയും, ജനറല്‍ സെക്രട്ടറിയായി ഒ.കെ. ത്യാഗരാജനെയും (ബ്രിട്ടീഷ് കൊളംബിയ), ട്രഷറാറായി അജീഷ് രാജേന്ദ്രനെയും (ടൊറന്റോ) നാമനിര്‍ദേശം ചെയ്തു.

ഡോ. പി.വി. ബൈജു (വൈസ് പ്രസിഡന്റ്, ആല്‍ബര്‍ട്ട), ആനീ കോശി (വൈസ് പ്രസിഡന്റ് ടൊറന്റോ), സുജിത് വിഘ്‌നേശ്വര്‍ (വൈസ് പ്രസിഡന്റ്, എഡ്മണ്ടണ്‍), ഡോ. സമിത ലോയ്ഡ്, വിജയ് സേതു മാധവ്, മോഹന്‍ അരിയത്ത് (സെക്രട്ടറിമാര്‍), ജോയ് ജോസഫ് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍ .

ബാലു ഞാലെലില്‍, ഷിജു ദേവസ്യ, തമ്പാനൂര്‍ മോഹന്‍, സിജിന്‍ വിന്‍സന്റ്, ജോസ് സെബാസ്റ്റ്യന്‍, രാജേഷ് ജയപ്രകാശ്, ആമിന ഷബീന്‍, കുഞ്ഞൂസ് , ഡോ. അമിത ജോയ് സി. മുണ്ടന്‍ചിറ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും രൂപീകരിച്ചു.

ചാപ്റ്ററിന്റെ രൂപീകരണത്തിനായി പ്രവര്‍ത്തിച്ച ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് മെംബറും എക്‌സിക്യൂട്ടിവ് അംഗവുമായ ആഷ്‌ലി ജോസഫ്, സെക്രട്ടറി ജൈസണ്‍ മാത്യു എന്നിവരെ ഇന്‍ഡോ അമേരിക്കന്‍ പ്രസ്‌ക്ലബ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ സക്കറിയ , പ്രസിഡന്റ് അജയ് ഘോഷ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം, ജനറല്‍ സെക്രട്ടറി വിനി നായര്‍ എന്നിവര്‍ അഭിനന്ദിക്കുകയും ചാപ്റ്റര്‍ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു.

നോര്‍ത്ത് അമേരിക്കയിലെ സാമൂഹിക പശ്ചാത്തലത്തെ അടിസ്ഥാനമാക്കി മാധ്യമ രംഗത്ത് പ്രതിബദ്ധതയോട് കൂടി പ്രവര്‍ത്തിക്കുന്നവരുടെ ഉന്നമനവും മാധ്യമ പ്രവര്‍ത്തനത്തെ സുതാര്യമാക്കുന്നതും ലക്ഷ്യം വച്ചാണ് 20 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡ് പ്രവര്‍ത്തിക്കുക. കാനഡയിലെ ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമ രംഗത്തെ ഒരു പുതിയ കാല്‍വയ്പാണ് ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബിന്റെ ഈ ചാപ്റ്റര്‍. സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ അഭ്യുദയകാംക്ഷികളുടെയും സഹകരണം പുതിയതായി ചാര്‍ജ് ഏറ്റെടുത്ത ചാപ്റ്റര്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത അയച്ചത്: ജയ് പിള്ള

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top