Main Home | Feedback | Contact Mangalam
Ads by Google

കെ.എം.സി.സി പ്രവര്‍ത്തനം മാതൃകാപരം : മന്ത്രി കെ.പി മോഹനന്‍

mangalam malayalam online newspaper

കെഎംസിസിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാത്യകാപരമാണെന്ന് ക്യഷി വകുപ്പ് മന്ത്രി കെ പി മോഹനന്‍ പ്രസ്താവിച്ചു. ദുബൈ കെ എം സി സി കുറുമാത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അനാഥരും അഗതികളുമായ വിദ്യാര്‍ത്ഥികള്‍ക്കുളള പഠന സഹായത്തിനു വേണ്ടി നടപ്പിലാക്കുന്ന 'സ്‌നേഹ സ്പര്‍ശം 2015' പദ്ധതിയുടെ ഉത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ നിസ്‌കാര കുപ്പായ വിതരണം സ്‌റ്റേറ്റ് മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെംബര്‍ കെ വി മുഹമ്മദ് കുഞ്ഞിയും പുതുവസ്ത്ര വിതരണം കര്‍ഷകസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി ടി പി മമ്മുവും നിര്‍വഹിച്ചു.

നാസര്‍ പന്നിയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അബ്ദുല്‍ കാദര്‍ അരിപ്പാബ്ര, മഹമ്മൂദ് അളളാംകുളം, ടി ജനാര്‍ദ്ദനന്‍, ഹുസൈന്‍ അളളാംകുളം, കെ പി നൂറുദ്ധീന്‍, മുഹമ്മദ് കുഞ്ഞി പന്നിയൂര്‍, കെ വി കെ അയ്യൂബ്, നൗഷാദ് പുതുക്കണ്ടം, എം മുസ്ഥഫ, ടി എ കരീം, കെ പി മുഹമ്മദ് കുഞ്ഞി, എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി പി ഹബീബ് റഹ്മാന്‍ സ്വാഗതവും സി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്ത അയച്ചത് : നാസര്‍ പയ്യന്നൂര്‍

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top