Main Home | Feedback | Contact Mangalam
Ads by Google

ഇന്തോപാക് സൗഹൃദ ക്രിക്കറ്റ് 14നും 15നും

ദോഹ: ഇബ്ന്‍ അജ്യാന്‍ പ്രൊജക്ട്‌സ് ഏഷ്യന്‍ ടൗണും ഹൗ ഓട്ടോമൊബൈല്‍ സെന്ററും സംയുക്തമായി ഈ മാസം 14, 15 തീയതികളില്‍ ഇന്ത്യപാകിസ്താന്‍ സൗഹൃദ ക്രിക്കറ്റ് മല്‍സരം സംഘടിപ്പിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഗ്രാന്‍ഡ് മാളിനു സമീപത്തുള്ള ഏഷ്യന്‍ ടൗണ്‍ ഫഌ് ലിറ്റ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യപാകിസ്താന്‍ ഫ്രണ്ട്ഷിപ്പ് കപ്പ് സംഘടിപ്പിക്കുന്നത്.

ഇന്ത്യയുടെയും പാകിസ്താന്റെയും സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചാണ് മല്‍സരം. 20 ഓവര്‍ വീതമുള്ള കളിയില്‍ ഇന്ത്യന്‍ റോയല്‍ ക്ലബ്ബും പാകിസ്താന്‍ റോയല്‍ ക്ലബ്ബും തമ്മില്‍ ഏറ്റുമുട്ടും. ക്രിക്കറ്റിന് പ്രോല്‍സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് ഇങ്ങനെയൊരു മല്‍സരം സംഘടിപ്പിക്കുന്നതെന്നും ഫുട്‌ബോള്‍ പോലെ തന്നെ ക്രിക്കറ്റിനും ഖത്തറില്‍ നല്ല ഭാവിയുണ്ടെന്നും ഇബ്ന്‍ അജ്യാന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും ഇബ്ന്‍ അജ്യാന്‍ പ്രോജ്ക്ടസ്ഏഷ്യന്‍ ടൗണിന്റെയും ചെയര്‍മാന്‍ മുഹമ്മദ് മഹ്ദി അജ്യാന്‍ അല്‍അഹ്ബാബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷം തോറും ഈ രീതിയിലുള്ള മല്‍സരം സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഖത്തറിലെ നിരവധി ക്രിക്കറ്റ് മല്‍സരങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച സജ്ജാദ് ഹുസയ്്ന്‍ ചൗധരിയുടെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. ക്യുബിസ് ഇവന്റ്‌സ് ആണ് മല്‍സരവും അനുബന്ധ പരിപാടികളും കോഓഡിനേറ്റ് ചെയ്യുന്നത്. ഹൗ ഓട്ടോമൊബൈല്‍സിനു പുറമേ, സ്‌റ്റെപ്‌കോ ഗ്രൂപ്പ്, ഡാനിയ ഗ്രൂപ്പ്, നെറ്റ്‌വര്‍ക്ക് സൊലൂഷന്‍സ്, ഈസിലിങ്ക്, എ.ബി.എം.കെ. എന്നിവയാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍. വൈകുന്നേരം നടക്കുന്ന മല്‍സരത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള കലാകാരന്മാര്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും നടക്കും. കാണികളായെത്തുന്നവര്‍ക്ക് വിവിധ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. കളി കാണാനുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്‌

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top