Main Home | Feedback | Contact Mangalam
Ads by Google

മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ ഓഫീസ് മന്ദിരം സിനിമാതാരം ലാലു അലക്‌സ് ഉദ്ഘാടനം ചെയ്യും

mangalam malayalam online newspaper


റ്റാമ്പാ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെ 25 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലുകൂടി. അസോസിയേഷന്‍ പണികഴിപ്പിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 9-ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് 
മലയാളത്തിന്റെ പ്രിയതാരം ലാലു അലക്‌സ് നിര്‍വഹിക്കും. അസോസിയേഷന്റെ കെട്ടിടം ജനങ്ങള്‍ക്കായി പൂര്‍ണ്ണമായും സജ്ജമായിക്കഴിഞ്ഞു. ഓഫീസ് റൂമിനു പുറമെ 120-ഓളം പേര്‍ക്കിരിക്കാവുന്ന ഹാള്‍, സ്‌റ്റോര്‍ റൂം, കിച്ചന്‍, റിക്രിയേഷന്‍ ഏരിയ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. അസോസിയേഷന്‍ ഭാരവാഹികള്‍ക്കു പുറമെ 
ജനസമ്മതരായ അസോസിയേഷന്റെ എല്ലാ മുന്‍ പ്രസിഡന്റുമാരും ചടങ്ങില്‍ സംബന്ധിക്കും. 

തുടര്‍ന്ന് വൈകുന്നേരം 5 മണി മുതല്‍ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വസന്തോത്സവവും, മലയാളി തട്ടുകടകളോടുമൊപ്പം 2016 കമ്മിറ്റിയുടെ ഔപചാരികമായ ഉദ്ഘാടനവും നടക്കും. വിവിധ കലാപരിപാടികള്‍ക്കുശേഷം 10 മണിയോടെ പരിപാടികള്‍ അവസാനിക്കും. റ്റാമ്പായിലും പരിസരങ്ങളിലുമുള്ള 
എല്ലാ മലയാളി കുടുംബങ്ങളേയും ചടങ്ങിലേക്ക് ഭാരവാഹികള്‍ പ്രത്യേകം ക്ഷണിച്ചു. പ്രവേശനം തീര്‍ത്തും സൗജന്യമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് - ടോമി മ്യാല്‍ക്കരപ്പുറത്ത് (813 416 9183), സെക്രട്ടറി- രാജീവ് നായര്‍ (941 702 0090), ചെയര്‍മാന്‍ - ടി. ഉണ്ണികൃഷ്ണന്‍ (813 334 0123), സാല്‍മോന്‍ മാത്യു (813 732 8824), ഷീലാ ഷാജു (813 765 5458), സജി കരിമ്പന്നൂര്‍ (813 263 6302).

വാര്‍ത്ത അയച്ചത്: ജോയിച്ചന്‍ പുതുക്കുളം


Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top