Main Home | Feedback | Contact Mangalam
Ads by Google

വി.കെ ഇബ്രാഹിം കുഞ്ഞിനു അനുമോദനം; ദമ്മാം എറണാകുളം ജില്ലാ കെ.എം.സി.സി

ദമാം : കളമശ്ശേരി നിയോജക മണ്ഡലത്തിലെ ഐക്യമുന്നണി സ്‌ഥാനാര്‍ഥിയായി മത്സരിച്ചു മികച്ച വിജയം നേടിയ വി.കെ. ഇബ്രാഹിം കുഞ്ഞിനെ ദമ്മാം കെ.എം.സി.സി എറണാകുളം ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.കളമശ്ശേരിയുടെ സമഗ്ര വികസനത്തിന്‌ ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ്‌ പന്ത്രണ്ടായിരം വോട്ടിന്റെ മികച്ച ഭൂരിപക്ഷമെന്നും ഭാരവാഹികളായ മുസ്‌തഫാ കമാല്‍ കോതമംഗലം സിറാജ്‌ ആലുവ എന്നിവര്‍ വ്യക്‌തമാക്കി.

കെ.എം.സി.സി പ്രതിനിധിയായി കുറ്റ്യാടി മണ്ഡലത്തില്‍ വിജയിച്ച പാറക്കല്‍ അബ്‌ദുള്ളയേയും മണ്ണാര്‍ക്കാടും അഴീക്കോടും മികച്ച പോരാട്ടം നടത്തിയ കെ.എം.ഷാജിയെയും എന്‍.ഷംസുദ്ധീനെയും ജില്ലാ കെ.എം.സി.സി അനുമോദിച്ചു.ജില്ലയില്‍ വിജയം നേടിയ യുഡിഎഫ്‌ പ്രതിനിധികളായ റോജി ജോണ്‍,വി.ഡി സതീശന്‍, അന്‍വര്‍ സാദത്ത്‌,വി.പി.സജീന്ദ്രന്‍,എല്‍ദോസ്‌ കുന്നപ്പള്ളി,ഹൈബി ഈഡന്‍,പി.റ്റി തോമസ്‌,അനൂപ്‌ ജേക്കബ്‌ എന്നിവരെയും ജില്ലാ കെ.എം.സി.സി നേതാക്കള്‍ അനുമോദിച്ചു

ചെറിയാന്‍ കിടങ്ങന്നൂര്‍.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top