Main Home | Feedback | Contact Mangalam
Ads by Google

കള്ളുഷാപ്പില്‍ യുവാവ്‌ കുത്തേറ്റു മരിച്ചു

ആലപ്പുഴ: വാക്കുതര്‍ക്കത്തെത്തുടര്‍ന്നു കത്തിക്കുത്തേറ്റ യുവാക്കളില്‍ ഒരാള്‍ മരിച്ചു. തുമ്പോളി തൈപ്പറമ്പില്‍ സാബു(കൊച്ചുകുട്ടന്‍ -21)വാണു മരിച്ചത്‌. തുമ്പോളി പള്ളിപ്പറമ്പില്‍ ജസ്‌റ്റിനാ(36)ണു പരുക്കേറ്റത്‌. തുമ്പോളി റെയില്‍വേ സ്‌റ്റേഷനു സമീപം തീര്‍ഥശേരി ജങ്‌ഷനിലെ കള്ളുഷാപ്പില്‍ രണ്ടു സംഘങ്ങള്‍ തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഘര്‍ഷം.
കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും അര്‍ധരാത്രിയോടെ കൊച്ചുകുട്ടന്‍ മരിക്കുകയായിരുന്നു. മുന്‍ വൈരാഗ്യത്തെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ്‌ ആക്രമണ കാരണമെന്നു പോലീസ്‌ പറഞ്ഞു. ഇതിനു മുമ്പും പ്രതികളും കൊച്ചുകുട്ടനുമായി ഇതേ ഷാപ്പില്‍ അടിപിടിയുണ്ടായിട്ടുണ്ട്‌. പ്രതികളെ പോലീസ്‌ തിരിച്ചറിഞ്ഞു. കുറച്ചു നാള്‍ മുമ്പു പാതിരപ്പളളിയില്‍ ലൂര്‍ദ്ദ്‌ ആശുപത്രിക്കു സമീപം പട്ടാപ്പകല്‍ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കും ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്നു പോലീസ്‌ പറഞ്ഞു. തുമ്പോളിയിലും പരിസരത്തും തന്നെയുള്ളവരാണു പ്രതികള്‍. ഒളിവില്‍പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top