Main Home | Feedback | Contact Mangalam
Ads by Google

മക്കളെ രണ്ടു ലക്ഷത്തിനു വില്‍ക്കാന്‍ ശ്രമം : മാതാവും സഹായിയും പിടിയില്‍

mangalam malayalam online newspaper

മലപ്പുറം : ആറുവയസും എട്ടുമാസവും പ്രായമുള്ള മക്കളെ രണ്ടുലക്ഷം രൂപയ്‌ക്കു വില്‍ക്കാന്‍ ശ്രമിച്ച മാതാവും സഹായിയും പിടിയില്‍. പുളിക്കല്‍ ആലുങ്ങലില്‍ വാടകവീട്ടില്‍ താമസിക്കുന്ന പുകയൂര്‍ പുളിശ്ശേരി സുബൈദ (25), സഹായി കോഴിക്കോട്‌ മൂരിയാട്‌ ഷാഹിദ (46) എന്നിവരെയാണു കൊണ്ടോട്ടി പോലീസ്‌ പിടികൂടിയത്‌.

സുബൈദയും ഷാഹിദയും മക്കള്‍ക്കൊപ്പം അടുത്തിടെയാണു പുളിക്കലിലെ വാടകവീട്ടില്‍ താമസമാക്കിയത്‌. ഇരുവരും വിവാഹമോചിതരാണ്‌. ജോലിക്കു നില്‍ക്കുന്ന വീട്ടിലെ ഗൃഹനാഥയോടാണ്‌ ഇവര്‍ സാമ്പത്തികപ്രയാസം മൂലം കുട്ടികളെ വില്‍ക്കുന്ന കാര്യം പറഞ്ഞത്‌. ഗൃഹനാഥ ഈവിവരം സാമൂഹികപ്രവര്‍ത്തകരായ ഐബി സുനില്‍, സാബിറ പടിണ്ടക്കല്‍ എന്നിവരെ അറിയിച്ചു. ഇവര്‍ കുട്ടിയെ വാങ്ങാനെന്ന വ്യാജേന ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തി. രണ്ടുലക്ഷം രൂപയാണ്‌ എട്ടുമാസം പ്രായമായ കുട്ടിക്ക്‌ സുബൈദയും ഷാഹിദയും വിലയിട്ടത്‌. ആറുവയസുള്ള കുട്ടിക്ക്‌ ഇഷ്‌ടമുള്ള തുക നല്‍കിയാല്‍ മതിയെന്നായിരുന്നു നിലപാട്‌. ഒടുവില്‍ ഒന്നരലക്ഷം രൂപയ്‌ക്കു കച്ചവടമുറപ്പിച്ചു. ഇതോടെ പോലീസ്‌ രംഗത്തെത്തി. പോലീസിനെ കണ്ടയുടന്‍ കരാര്‍പത്രം ഷാഹിദ കീറി വിഴുങ്ങി. തുടര്‍ന്ന്‌ പോലീസ്‌ ഇരുവരെയും കസ്‌റ്റഡിയിലെടുത്തു.

ഷാഹിദയും മകളും 10 വര്‍ഷത്തിലധികമായി പുളിക്കലിലെ മറ്റൊരു വാടകവീട്ടിലായിരുന്നു താമസം.ഷിഹാബ്‌ എന്നയാള്‍ മുഖേനയാണു സുബൈദയെ പരിചയപ്പെട്ട്‌ ആലുങ്ങലിലെത്തിയത്‌. എസ്‌.ഐ: ജയന്റെ നേതൃത്വത്തില്‍ സുബൈദയെ ചോദ്യംചെയ്‌തുവരുന്നു. കുട്ടികളെ വില്‍ക്കുന്നതു സംബന്ധിച്ച സൂചന കഴിഞ്ഞദിവസംതന്നെ കൊണ്ടോട്ടി സി.ഐക്കു കൈമാറിയിരുന്നതായി ശിശുക്ഷേമസമിതിയംഗം അഡ്വ. നജ്‌മല്‍ ബാബു കൊരമ്പയില്‍ പറഞ്ഞു. കോഴിക്കോട്ടെ ചില സാമൂഹികപ്രവര്‍ത്തകരാണു വിവരം ശിശുക്ഷേമസമിതിയെ അറിയിച്ചത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top