Main Home | Feedback | Contact Mangalam
Ads by Google

ഭര്‍ത്താവ്‌ സ്വര്‍ണവും പണവും തട്ടിയെന്നു നടിയുടെ പരാതി

കോട്ടയം: ഭര്‍ത്താവ്‌ പണവും സ്വര്‍ണവും തട്ടിയെന്നും പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ മരിച്ചതായി അഭിനയിച്ചെന്നും നടിയുടെ പരാതി. ചെന്നൈയില്‍ സിനി ആര്‍ട്ടിസ്‌റ്റായി ജോലി ചെയ്യുന്ന മീനയാണ്‌ കീഴ്‌വായ്‌പൂര്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്‌. മല്ലപ്പള്ളി ആനിക്കാട്‌ വാളിവേലില്‍ കോളനിയില്‍ തമ്പിയുടെ മകന്‍ അനൂപ്‌ തോമസിനെതിരെയാണു പരാതി.
മുന്‍ വിവാഹ ജീവിതം തകരുകയും മക്കള്‍ മരിക്കുകയും ചെയ്‌തശേഷം 2014 ലാണ്‌ ഇവര്‍ അനൂപുമായി പരിചയപ്പെട്ടതും ചെന്നൈ ആദംപക്കത്ത്‌ ഒന്നിച്ചു ജീവിതം ആരംഭിച്ചതും. അനൂപിന്റെ വീട്ടില്‍ ബന്ധം അറിഞ്ഞതിനെ തുടര്‍ന്നു മതപരിവര്‍ത്തനം നടത്തി 2015 ജൂലൈ 23ന്‌ ആനിക്കാട്‌ സീറോ മലങ്കര കാത്തലിക്‌ പള്ളി ഹാളില്‍വച്ച്‌ വിവാഹിതരാവുകയും ചെയ്‌തതായി മീന പറയുന്നു. പിന്നീട്‌ ചെന്നൈയില്‍ വീട്ടുപകരണങ്ങളുള്‍പ്പെടെ എല്ലാം ആനിക്കാട്ടുള്ള അനൂപിന്റെ വീട്ടിലെത്തിച്ചു. ഇതിനിടെ പലപ്പോഴായി വാഹനം വാങ്ങാനും വീടുപണിക്കും മറ്റുമായി 10 ലക്ഷത്തോളം രൂപയും 38 പവന്‍ സ്വര്‍ണവും വീട്ടുകാര്‍ കൈപ്പറ്റി. പിന്നീട്‌ സ്‌ഥിരമായി ശാരീരികമായും മാനസികമായും ഇയാള്‍ തന്നെ പീഡിപ്പിച്ചതായും മീന പറയുന്നു. പിന്നീട്‌ ചെന്നൈയിലേക്കുതന്നെ കൂട്ടിക്കൊണ്ടു പോവുകയും വഴിയില്‍ ഇറക്കിവിടുകയും ചെയ്‌തു. തുടര്‍ന്ന്‌ വിവാഹമോചന ഹര്‍ജി ഒപ്പിട്ടു നല്‍കണമെന്നായിരുന്നു ഭീഷണി. പണവും സ്വര്‍ണവും തിരികെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു തന്റെ വാട്‌സ്‌ ആപ്പിലേക്ക്‌ അനൂപ്‌ മരിച്ചുകിടക്കുന്ന ഫോട്ടോ അയച്ചുനല്‍കിയെന്നും ഇതു കണ്ട്‌ താന്‍ അനൂപിന്റെ അമ്മയെ വിളിച്ചപ്പോള്‍ അനൂപ്‌ മരിച്ചെന്ന്‌ അവര്‍ പറഞ്ഞെന്നും മീന പറയുന്നു.
ചതി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന്‌ മീന പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന്‌ അനൂപ്‌ പോലീസില്‍ ഹാജരാവുകയായിരുന്നു. ഇതോടെ വീട്ടുപകരണങ്ങള്‍ മടക്കി നല്‍കിയെങ്കിലും പണവും സ്വര്‍ണവും നല്‍കാന്‍ ഇയാള്‍ ഇതുവരെ തയാറായില്ലെന്നാണ്‌ ഇവരുടെ പരാതി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top