Main Home | Feedback | Contact Mangalam
Ads by Google

ബൈക്കില്‍ കടത്തുകയായിരുന്ന പത്ത്‌ കിലോ കഞ്ചാവുമായി രണ്ട്‌ പേര്‍ അറസ്‌റ്റില്‍

mangalam malayalam online newspaper

കാസര്‍ഗോഡ്‌: ബൈക്കില്‍ കടത്തുകയായിരുന്ന പത്ത്‌ കിലോ കഞ്ചാവുമായി രണ്ട്‌ പേരെ കാസര്‍ഗോഡ്‌ സി.ഐ. പി.കെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്‌റ്റ് ചെയ്‌തു. ഓടിരക്ഷപ്പെട്ട പ്രതിയെ അന്വേഷിച്ച്‌ വരുന്നു. ബാഡൂര്‍ ധര്‍മ്മത്തടുക്ക ഗവ. ഹയര്‍സെക്കഡറി സ്‌കൂളിന്‌ സമീപം മംഗലടുക്കയിലെ മുഹമ്മദ്‌ ബാത്തിഷ(19), മുഹമ്മദ്‌ റഫീഖ്‌ എന്ന റഫീഖ്‌(20) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഓടി രക്ഷപ്പെട്ട പൈവളിഗെയിലെ അസീസ്‌ എന്ന തടിയന്‍ അസീസി(35)നെയാണ്‌ പോലീസ്‌ അന്വേഷിച്ച്‌ വരുന്നത്‌. അസീസാണ്‌ കഞ്ചാവ്‌ കടത്തിന്‌ പിന്നിലെ സൂത്രധാരനെന്ന്‌ സംശയിക്കുന്നു.
കഴിഞ്ഞദിവസം വൈകിട്ട്‌ ആറ്‌ മണിയോടെ ഷിരിബാഗിലു പള്ളത്ത്‌ വെച്ചാണ്‌ കഞ്ചാവ്‌ കടത്ത്‌ പിടികൂടിയത്‌. രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു പോലീസ്‌ പരിശോധന. കെ.എല്‍ 14 ക്യു 9260 നമ്പര്‍ പാഷന്‍ പ്രോ ബൈക്കിലാണ്‌ മൂന്നംഗ സംഘം കഞ്ചാവ്‌ കടത്താന്‍ ശ്രമിച്ചത്‌. സീതാംഗോളി ഭാഗത്ത്‌ നിന്ന്‌ കാസര്‍ഗോഡ്‌ ഭാഗത്തേക്ക്‌ വരുന്നതിനിടെയാണ്‌ പോലീസ്‌ സംഘം ബൈക്ക്‌ വളഞ്ഞത്‌. അതിനിടെ അസീസ്‌ ഓടി രക്ഷപ്പെടുകയായിരുന്നു. ചാക്ക്‌ കെട്ടിലാക്കി പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്‌. കാസര്‍ഗോഡ്‌ ഭാഗത്ത്‌ വിദ്യാര്‍ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വില്‍പ്പന നടത്തുന്ന സംഘം വിലസുന്നതായി നേരത്തെ തന്നെ പരാതിയുണ്ട്‌. ഇതേ തുടര്‍ന്ന്‌ പ്രത്യേക സ്‌ക്വാഡുണ്ടാക്കി അന്വേഷണം ഊര്‍ജ്‌ജിതമാക്കി വരികയായിരുന്നു. അതിനിടെയാണ്‌ പത്ത്‌ കിലോ കഞ്ചാവുമായി രണ്ടംഗ സംഘം പിടിയിലാവുന്നത്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top