Main Home | Feedback | Contact Mangalam
Ads by Google

മൂന്നാര്‍ സന്ദര്‍ശന ത്തിനെത്തിയ വിദേശവനിതയെ അപമാനിച്ചയാള്‍ അറസ്‌റ്റില്‍

mangalam malayalam online newspaper

അടിമാലി: മൂന്നാര്‍ സന്ദര്‍ശിക്കാനെത്തിയ വിദേശവനിതയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്‌റ്റു ചെയ്‌തു. അര്‍ജന്റീന സ്വദേശിനി പ്രഫ. സിമാന (38) ന്റെ പരാതിയിലാണ്‌ ദേവിയാര്‍ കോളനി പത്താംമൈല്‍ സ്വദേശി പള്ളിക്കരയില്‍ ഫാസില്‍ ബഷീറി (19)നെ അറസ്‌റ്റ്‌ ചെയ്‌തത്‌.
കഴിഞ്ഞ ഒന്‍പതിന്‌ കേരളത്തിലെത്തിയ യുവതി ടാക്‌സി വാഹനത്തില്‍ മൂന്നാറിലേക്കു പോകുമ്പോള്‍ വാളറക്കുത്തിനു സമീപത്തുള്ള സ്‌പൈസസ്‌ ഫാം സന്ദര്‍ശിക്കുന്നതിന്‌ പോയി. പാസ്‌ വാങ്ങാതെ കയറി പോയ വനിതയെ ഇവിടുത്തെ ജീവനക്കാരനായ ഫാസില്‍ പിന്തുടര്‍ന്നു.
വനിതയെ തിരികെ വിളിക്കുന്നതിനായി ടാക്‌സി ഡ്രൈവര്‍ സജികുമാറും അവിടേക്കു വന്നു. ഇതിനിടെ ഫാസില്‍ തന്നെ കയറി പിടിച്ചതായി സിമാന പരാതിയില്‍ പറയുന്നു. അഡീഷണല്‍ എസ്‌.ഐ: എം.എസ്‌. തോമസിന്റെ നേതൃത്വത്തിലെത്തിയ പോലീസ്‌, യുവതിയുടെ പരാതിയുടെ അടിസ്‌ഥാനത്തില്‍ ഫാസിലിനെ കസ്‌റ്റഡിയില്‍ എടുത്തു.
എന്നാല്‍ കാല്‍ വഴുതി വീഴുന്നതിനിടെ അറിയാതെ യുവതിയുടെ ശരീരത്തില്‍ പിടിച്ചതാണെന്ന്‌ ഫാസില്‍ പോലീസിനോടു പറഞ്ഞു

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top