Main Home | Feedback | Contact Mangalam
Ads by Google

കഞ്ചാവ്‌ കേസ്‌: മുന്‍ അര്‍ധസൈനികന്‌ പത്തു വര്‍ഷം കഠിന തടവ്‌

തൊടുപുഴ: രണ്ടു കിലോ കഞ്ചാവ്‌ കടത്താന്‍ ശ്രമിച്ച കേസില്‍ മുന്‍ സി.ഐ.എസ്‌.എഫ്‌. ജവാനായ തേനി ജില്ലയിലെ കമ്പം കോമ്പായി തെരുവില്‍ കറുപ്പതേവരുടെ മകന്‍ സതീഷ്‌ കുമാറിന്‌ (28) പത്തു വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും തൊടുപുഴ എന്‍. ഡി.പി.എസ്‌. സ്‌പെഷല്‍ കോടതി ജഡ്‌ജി എസ്‌. ഷാജഹാന്‍ ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസംകൂടി കഠിന തടവ്‌ അനുഭവിക്കണം.
മുണ്ടക്കയം ബസ്‌സ്‌റ്റാന്‍ഡ്‌ ഭാഗത്തുനിന്നു കോട്ടയം എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ ഇന്‍സ്‌പെക്‌ടര്‍ ബിജു വര്‍ഗീസും സംഘവും പ്രതിയുടെ കൈവശമുണ്ടായിരുന്ന പ്ലാസ്‌റ്റിക്‌ ബാഗില്‍നിന്ന്‌ കഞ്ചാവ്‌ കണ്ടെടുക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മജിസ്‌ട്രേട്ടിന്‌ മുമ്പില്‍ ഹാജരാക്കിയ പ്രതിയെ പൊന്‍കുന്നം സബ്‌ജയിലിലേക്ക്‌ റിമാന്‍ഡ്‌ ചെയ്‌ത്‌ ജയില്‍ കവാടത്തിലെത്തിയപ്പോള്‍ എക്‌സൈസ്‌ ഉദ്യോഗസ്‌ഥരെ ആക്രമിച്ച്‌ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട പ്രതിയെ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ നടത്തിയ അന്വേഷണത്തില്‍ പിടികൂടി വീണ്ടും ജയിലില്‍ അടച്ചു.
കോട്ടയം, ചങ്ങനാശേരി, തിരുവല്ല പ്രദേശങ്ങളില്‍ കഞ്ചാവ്‌ മൊത്തമായി വിതരണം ചെയ്‌ത്‌ വന്നിരുന്ന ബി.ബി.എ. ബിരുദധാരിയായ പ്രതിയെ സ്വഭാവദൂഷ്യത്തിന്‌ സി.ഐ.എസ്‌.എഫ്‌. സേനയില്‍നിന്നു പിരിച്ചുവിട്ടതാണ്‌. കോട്ടയം എക്‌സൈസ്‌ സ്‌പെഷല്‍ സ്‌ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ മിന്നു വര്‍ഗീസ്‌ ചാര്‍ജ്‌ ചെയ്‌ത കേസില്‍ പ്രോസിക്ക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. പി.എച്ച്‌. ഹനീഫാ റാവുത്തര്‍ ഹാജരായി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top