Main Home | Feedback | Contact Mangalam
Ads by Google

ഇടുക്കിയില്‍ വില്‍പന; ലഹരിയുടെ ഉറവിടം ആന്ധ്ര

അടിമാലി: മുന്‍കാലങ്ങളില്‍ ഇടുക്കിയില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന കഞ്ചാവിന്‌ വിദേശ വിപണിയില്‍ വലിയ ഡിമാന്‍ഡ്‌ ഉണ്ടായിരുന്നു. എന്നാല്‍, കഞ്ചാവ്‌ വേട്ട സജീവമായതോടെ ഇടുക്കിയില്‍ കഞ്ചാവിന്റെ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു.
ഇടുക്കിയിലെ നീലച്ചടയന്‍ ഇനത്തില്‍ പെട്ട കഞ്ചാവ്‌ ഇടുക്കി ഗോള്‍ഡ്‌ എന്നാണ്‌ വിപണിയില്‍ അറിയപ്പെട്ടിരുന്നത്‌.
ഇടുക്കിയില്‍ കൃഷി മുടങ്ങിയപ്പോള്‍ കര്‍ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളിലേക്ക്‌ കഞ്ചാവ്‌ കൃഷി കേന്ദ്രീകരിച്ചു. ഇപ്പോള്‍ ആന്ധ്രാപ്രദേശിലാണ്‌ കഞ്ചാവ്‌ കൃഷി കൂടുതലും. ഇതിനായി നൂറുകണക്കിന്‌ യുവാക്കളാണ്‌ ഇടുക്കിയില്‍ നിന്ന്‌ പോയിട്ടുള്ളത്‌. ഇന്നലെ പിടിയിലായവരുടെ നേതൃത്വത്തില്‍ നിരവധി പേരെ ഇത്തരത്തില്‍ ജോലിക്ക്‌ കൊണ്ടുപോയതായി സൂചനയുണ്ട്‌. ഇതിലധികവും കൊന്നത്തടി പഞ്ചായത്ത്‌ കേന്ദ്രീകരിച്ചുള്ളവരും. ചിലര്‍ മയക്കുമരുന്നു കേസുകളില്‍പ്പെട്ട്‌ ആന്ധ്ര, ഒഡീഷ ജയിലുകളിലാണ്‌.
കൊല്ലപ്പെട്ടവരും ധാരാളം. തമിഴ്‌നാട്‌ വഴി കുമളി, ചിന്നാര്‍, ചെക്ക്‌ പോസ്‌റ്റുകളിലൂടെയാണ്‌ കഞ്ചാവും ഹാഷിഷും കൊണ്ടുവന്നിരുന്നത്‌. അടുത്ത കാലത്തായി ഈ മേഖലകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന ഊര്‍ജിതമാക്കിയതോടെയാണ്‌ ട്രെയിന്‍ മാര്‍ഗം ഇന്നലെ ഹാഷിഷ്‌ എത്തിച്ചത്‌. ഏപ്രില്‍ 19-ന്‌ പിടിയിലായ 11 കിലോ ഹാഷിഷും കുമളി ചെക്ക്‌പോസ്‌റ്റു വഴി കൊണ്ടുവന്നതാണ്‌. രാജാക്കാട്‌, രാജകുമാരി മേഖലകളിലെ രഹസ്യകേന്ദ്രങ്ങളില്‍ വച്ചാണ്‌ മയക്കുമരുന്നു വില്‍ക്കുന്നത്‌. ഇവിടെനിന്നും കൊണ്ടുപോകുന്ന ഹാഷിഷ്‌ കൊച്ചി വഴി രാജ്യാന്തര വിപണിയിലേക്കു കടത്തുന്നു. ഇടയ്‌ക്കിടെ പിടിയിലാകുന്നവരെ ചുറ്റിപ്പറ്റി നടത്തുന്ന അന്വേഷണങ്ങള്‍ പൂര്‍ത്തിയാക്കാത്തതാണ്‌ മയക്കുമരുന്ന്‌ ലോബിക്ക്‌ ഗുണകരമാകുന്നത്‌. വിവിധ തലങ്ങളില്‍ ഉദ്യോഗസ്‌ഥരെ സ്വാധീനിച്ച്‌ അന്വേഷണം വഴിമുട്ടിക്കുന്നതായും സൂചനയുണ്ട്‌.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top